
Actress
ഷാറുഖ് ഖാൻ, രജനീകാന്ത്, മണിരത്നം; നയൻതാര–വിഘ്നേഷ് വിവാഹത്തിൽ തിളങ്ങിയത് ഇവർ; കൂടുതൽ ചിത്രങ്ങൾ പുറത്ത്
ഷാറുഖ് ഖാൻ, രജനീകാന്ത്, മണിരത്നം; നയൻതാര–വിഘ്നേഷ് വിവാഹത്തിൽ തിളങ്ങിയത് ഇവർ; കൂടുതൽ ചിത്രങ്ങൾ പുറത്ത്
Published on

ജൂണിൽ മഹാബലിപുരത്ത് നടന്ന സ്വപ്നതുല്യമായ ചടങ്ങിലാണ് നയൻതാരയും വിഗ്നേഷ് ശിവനും തമ്മിൽ വിവാഹം കഴിച്ചത്. തെന്നിന്ത്യയിലെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായിരുന്നു ഇരുവരുടേതും. ഇപ്പോഴിതാ വിവാഹത്തിലെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
അതിഥികളായി എത്തിയ ഷാറുഖ് ഖാൻ, രജനീകാന്ത്, മണിരത്നം എന്നിവർക്കൊപ്പമുള്ള ചിത്രങ്ങളാണ്
വിഘ്നേഷ് പങ്കുവച്ചത്.
ദമ്പതികളുടെ പേരു പതിച്ച ചുവപ്പ് സാരിയും മരതക ആഭരണങ്ങളും അണിഞ്ഞ് നയൻസും കസവു മുണ്ടും കുർത്തയും ധരിച്ച് വിക്കിയും എത്തി. താലിയെടുത്തു നൽകിയതു രജനികാന്താണ്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാറുഖ് ഖാൻ, നടന്മാരായ ദിലീപ്, സൂര്യ, വിജയ് സേതുപതി, കാർത്തി, ശരത് കുമാർ, സംവിധായകരായ മണിരത്നം, കെ.എസ്.രവികുമാർ, നിർമാതാവ് ബോണി കപൂർ തുടങ്ങിയവർ പങ്കെടുത്തിരുന്നു
വിവാഹച്ചടങ്ങുകളുടെ ചിത്രീകരണ അവകാശം ഒടിടി കമ്പനിക്കു നൽകിയിരുന്നതിനാൽ അതിഥികളുടെ മൊബൈൽ ഫോൺ ക്യാമറകൾ ഉൾപ്പെടെ സ്റ്റിക്കർ പതിച്ചു മറച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടി റിസോർട്ടിന്റെ പിൻഭാഗത്തെ ബീച്ചിലേക്കുള്ള പ്രവേശനം തടഞ്ഞു.
സംവിധായകൻ ഗൗതം മേനോനാണു വിവാഹ ചിത്രീകരണത്തിനു നേതൃത്വം നൽകിയത്. കാതൽ ബിരിയാണി എന്ന പേരിൽ ചക്ക ബിരിയാണിയായിരുന്നു വിരുന്നിലെ പ്രധാന ആകർഷണം. കേരള ശൈലിയിൽ ഇളനീർ പായസവും ഒരുക്കി. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലായി ഒരു ലക്ഷം പേർക്ക് ഭക്ഷണവിതരണം നടത്തി.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി...
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് സാമന്ത. നടി ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...