
News
തൃഷയ്ക്ക് പകരം ചന്ദ്രമുഖിയാകാന്‍ ലക്ഷ്മി മേനോന് എത്തുന്നു; രജനികാന്തിന് പകരം ലോറന്‍സ്
തൃഷയ്ക്ക് പകരം ചന്ദ്രമുഖിയാകാന്‍ ലക്ഷ്മി മേനോന് എത്തുന്നു; രജനികാന്തിന് പകരം ലോറന്‍സ്

‘ചന്ദ്രമുഖി 2’ല്‍ നായിക ആകാന്‍ ലക്ഷ്മി മേനോന് എത്തുന്നുവെന്ന് വിവരം. ലോറന്‍സ് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ ഷൂട്ടിംഗ് ജൂലൈ 15 ന് ആരംഭിക്കും. തൃഷയെ ആണ് ആദ്യം നായികയായി പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വടിവേലു ചന്ദ്രമുഖിയുടെ രണ്ടാംഭാഗത്തിലും അഭിനയിക്കുന്നുണ്ട്.
ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന് എംഎം കീരവാണിയാണ്. തോട്ടാധരണിയാണ് കലാസംവിധായകന്‍. ലൈക്ക പ്രൊഡക്ഷനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെയും നിര്‍മ്മാതാക്കള്‍. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിന് ഹിറ്റാണ് ഫാസിന് സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്.
ചിത്രത്തിന്റെ കന്നഡ റീമേക്ക് ആപ്തമിത്രയുടെ ഒഫിഷ്യല്‍ റീമേക്ക് ആയി പുറത്തുവന്ന ചിത്രമായിരുന്നു രജനീകാന്ത് നായകനായി 2005ല്‍ പുറത്തെത്തിയ ചന്ദ്രമുഖി. ആപ്തമിത്ര ഒരുക്കിയ പി വാസു തന്നെയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധാനം. തമിഴ്നാട്ടിലെ വന്‍ വിജയമാണ് ചിത്രം നേടിയത്.
അതേസമയം, മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്ന ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗവും അടുത്തിടെ പുറത്തെത്തിയിരുന്നു. ആദ്യഭാഗം പ്രിയദര്‍ശനാണ് സംവിധാനം ചെയ്തതെങ്കില്‍ ഈ സിനിമ ഒരുക്കിയിരിക്കുന്നത് അനീസ് ബസ്മിയാണ്. കാര്‍ത്തിക് ആര്യനാണ് നായകന്. ബോളിവുഡില്‍ സൂപ്പര്‍താര ചിത്രങ്ങളൊക്കെ പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വന്‍ വിജയമാണ് ഭൂല്‍ ഭുലയ്യ 2 ബോളിവുഡില്‍ നേടിയത്.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
പ്രശസ്ത ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു. 67 വയസായിരുന്നു. വ്യാഴാഴ്ചയായിരുന്നു മരണം സംഭവിച്ചത്. കാലിഫോര്‍ണിയയിലെ മാലിബുവിലെ വീട്ടില്‍ മരിച്ച നിലയില്‍...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...