രാത്രി മുഴുവന്‍ കുഞ്ഞിനേയും എടുത്ത് ഉറങ്ങാതെയിരിക്കേണ്ടി വന്നിരന്നു; ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുണ്ടായിരുന്നിട്ടു പോലും വിഷാദത്തില്‍ പെടുകയായിരുന്നു; മനസ്സ് തുറന്ന് ശിവദ !
Published on

മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ശിവദ.വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ പ്രേഷകരുടെ ശ്രദ്ധ നേടാന്‍ സാധിച്ച താരമാണ് ശിവദ. ട്വല്‍ത്ത് മാന്‍, മേരി ആവാസ് സുനോ തുടങ്ങിയ സിനിമകളിലെ ശിവദയുടെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹ ശേഷവും കുഞ്ഞുണ്ടായ ശേഷയും നടിമാരോട് കാണിക്കുന്ന അവഗണനകളെക്കുറിച്ച് ശിവദ നേരത്തെ സംസാരിച്ചിരുന്നു.
ഇപ്പോഴിതാ പ്രസവ ശേഷമുണ്ടായ വിഷാദത്തെക്കുറിച്ച് താരം പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശിവദ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന് ഉണ്ടായെന്ന് പറഞ്ഞതിനെക്കുറിച്ച് ശിവദ സംസാരിക്കുന്നുണ്ട്. സ്ത്രീകള്‍ക്ക് ഇതേക്കുറിച്ച് ധാരണ ഉണ്ടാകാന്‍ സഹായമാകുമെന്ന് കരുതിയാണ് താന്‍ തുറന്ന് പറഞ്ഞതെന്നാണ് ശിവദ പറയുന്നത്. പൊതുവെ പ്രസവകാലത്തെ ആളുകള്‍ കാണുന്നത് സന്തോഷകരമായ സമയമായിട്ടാണ്. എന്നാല്‍ സ്ത്രീകള്‍ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോകുന്ന കാലമാണതെന്ന് ശിവദ പറയുന്നു.
പ്രസവ ദിവസം പോലും തനിക്ക് ഛര്ദിയായിരുന്നുവെന്നും എല്ലാ മാസവും ആശുപത്രിയില്‍ അഡ്മിറ്റാകേണ്ടി വന്നിട്ടുണ്ടെന്നും ശിവദ പറയുന്നു. കുഞ്ഞുണ്ടായ ശേഷം പാല് കെട്ടി നില്ക്കുന്ന പ്രശ്നം, ക്രാക്ക്ഡ് നിപ്പിള്‍ ഒക്കെയുണ്ടായെന്നും ശിവദ തുറന്നു പറയുന്നു. രാത്രി മുഴുവന്‍ കുഞ്ഞിനേയും എടുത്ത് ഉറങ്ങാതെയിരിക്കേണ്ടി വന്നിരന്നുവെന്നും താരം പറയുന്നു. കിടത്തിയാല്‍ കുഞ്ഞ് ഉറക്കെ കരയാന്‍ തുടങ്ങുമായിരുന്നുവെന്നാണ് താരം പറയുന്നത്.
അതിനാല്‍ മറ്റ് മാര്‍ഗമില്ലാതെ കുഞ്ഞിനെ എടുത്ത് ഇരിക്കുകയായിരുന്നു. ഇതുകാരണം രാവിലെ കൈകള്‍ അനക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. ഭര്‍ത്താവിന്റേയും കുടുംബത്തിന്റേയും പിന്തുണയുണ്ടായിരുന്നിട്ടു പോലും താന്‍ വിഷാദത്തില്‍ പെടുകയായിരുന്നുവെന്നും നല്ല കുടുംബം ഇരുവശത്തും ഉണ്ടായിരുന്നത് കൊണ്ടു മാത്രമാണ് തനിക്കത് വേഗം കുറഞ്ഞതെന്നും ശിവദ അഭിപ്രായപ്പെടുന്നുണ്ട്.
തനിക്ക് വിഷാദമനുഭവപ്പെടുന്നുണ്ടെന്ന് മനസിലായ അന്നു മുതല്‍ തന്നെ അത് മാറ്റാനായി ആക്ടീവായിരിക്കാന്‍ ശ്രദ്ധിച്ചിരുന്നുവെന്നും ശിവദ പറയുന്നു. മീ ടൈം കണ്ടെത്താന്‍ ശ്രമിച്ചിരുന്നുവെന്നും ഈ സമയത്ത് സന്തോഷം നല്കുന്ന കാര്യങ്ങളായിരിക്കണം ചെയ്യേണ്ടതെന്നും ശിവദ പറയുന്നു.
ഇതൊക്കെ പ്രസവവുമായി ബന്ധപ്പെട്ട പ്രയാസങ്ങളാണെങ്കിലും പിന്നീട് അതൊക്കെ സന്തോഷങ്ങളായി മാറുമെന്നാണ് ശിവദ പറയുന്നത്. രാവിലെ കൊഞ്ചലോടെ കിട്ടുന്ന ഗുഡ് മോണിംഗും കെട്ടിപ്പിടുത്തവും കുഞ്ഞുമ്മകളും ജോലി കഴിഞ്ഞ് വരുമ്പോള്‍ മകളുടെ മുഖത്ത് കാണുന്ന സന്തോഷവുമെല്ലാം നല്കുന്ന ആനന്ദത്തിന് അളവില്ലെന്നാണ് ശിവദ പറയുന്നത്.
വിവാഹം കഴിഞ്ഞ് കുഞ്ഞായില്ലേ, ഇനി ചെറിയ റോള്‍ പോരെ എന്ന് ചോദിക്കുന്നവര്‍ക്കും ശിവദയുടെ പക്കല്‍ മറുപടിയുണ്ട്. വിവാഹം കഴിഞ്ഞ് കുഞ്ഞുണ്ടായ നടന്മാര്ക്ക് ചെറിയ വേഷങ്ങളാണോ കൊടുക്കാറെന്നാണ് ശിവദയുടെ മറു ചോദ്യം. കുഞ്ഞുള്ളതല്ലേ എന്ന് പറഞ്ഞു തന്നെ തേടി വരുന്ന ടിപ്പിക്കല്‍ റോളുകള്‍ സ്വീകരിക്കില്ലെന്നും ശിവദ വ്യക്തമാക്കുന്നുണ്ട്.
കേരള കഫെ എന്ന ചിത്രത്തിലൂടെയാണ് ശിവദ അരങ്ങേറുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും സജീവമായി മാറുകയായിരുന്നു. നെടുന്ചാല് ആയിരുന്നു ആദ്യത്തെ തമിഴ് ചിത്രം. സുസു സുധി വാത്മീകത്തിലൂടെയാണ് ശിവദ മലയാളത്തിലേക്ക് തിരികെയെത്തുന്നത്. ചിത്രവും ശിവദയുടെ പ്രകടനവും ശ്രദ്ധ നേടി. പിന്നീട് ലക്ഷ്യം, ഇടി, സണ്ണി, മേരി ആവാസ് സുനോ, ട്വല്‍ത്ത് മാന്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിക്കുകയായിരുന്നു.
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...