
Malayalam
‘കടുവ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകും…!; വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
‘കടുവ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകും…!; വെളിപ്പെടുത്തലുമായി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘കടുവ’ എന്ന ചിത്രം തിയേറ്ററില്‍ റിലീസായിരിക്കുകയാണ്. പുറത്തെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ‘കടുവ’യ്ക്ക് രണ്ടാം ഭാഗമുണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍.
ഒരു പക്കാ മാസ് എന്റര്ടെയ്ന്മെന്റ് സിനിമയാണ് ‘കടുവ’. ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും. വിജയമാണ് രണ്ടാം ഭാഗത്തേക്ക് നയിക്കുന്നത്. ‘ജന ഗണ മന’ എന്ന ചിത്രവും അങ്ങനെ തന്നെയായിരുന്നു. രണ്ടാം ഭാഗം റിലീസിന് മുന്‍പ് തന്നെ ഉണ്ടെന്നു പറഞ്ഞെങ്കിലും സിനിമയുടെ വിജയം തന്നെയാണ് അടുത്ത ഭാഗം എടുക്കാന്‍ തീരുമാനമായത്.’എന്നും ലിസ്റ്റിന് പറയുന്നു.
ആക്ഷന്‍ പ്രാധാന്യം കൊടുക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തില്‍ അലന്‍സിയര്‍, സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സീമ എന്നിവര്‍, മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നു.
വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്റോയുടെ പ്രകടനവും കയ്യടി നേടുന്നുണ്ട്. കേരളത്തില്‍ ഇന്ന് റിലീസ് ചെയ്ത ചിത്രം മറ്റു ഭാഷകളില്‍ നാളെയാണ് പുറത്തിറങ്ങുക.
അതേസമയം, കടുവയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് സംവിധായകന് ഷാജി കൈലാസും എത്തിയിരുന്നു. ‘നന്ദി ഒത്തിരി സ്നേഹത്തോടെ.. ആവേശത്തോടെ ഞങ്ങളുടെ കടുവയെ സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി. ഈ സ്നേഹം മുന്നോട്ടുള്ള യാത്രക്കുള്ള ഊര്‍ജമായി മാറുന്നു’വെന്നാണ് ഷാജി കൈലാസ് ഫേസ്ബുക്കില്‍ കുറിച്ചത്. ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവാണ് കടുവ എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...
മലയാളികൾക്ക് ഇപ്പോൾ രേണു സുധിയെന്ന വ്യക്തിയെ പരിചയപ്പെടുത്തേണ്ട ആവശ്യിമില്ല. സോഷ്യൽ മീഡിയയിലെല്ലാം രേണുവാണ് സംസാരവിഷയം. വിമർശനങ്ങളും വിവാദങ്ങളുമാണ് രേണുവിന് പിന്നാലെയുള്ളത്. സുധിയുടെ...
മലയാള സിനിമാ ലോകത്ത് ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിലിടം നേടിയ നടിയാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടൻ ഉണ്ണി മുകുന്ദൻ മർദിച്ചുവെന്ന പരാതിയുമായി മുൻ മാനേജർ രംഗത്തെത്തിയിരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക് പോസിറ്റീവ്...
തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ ഇയർ ബാലൻസ് പ്രശ്നം നിസാരമായി പരിഹരിച്ച ഡോക്ടറെ ആരാധകർക്ക് വേണ്ടി പരിചയപ്പെടുത്തി നടൻ മോഹൻലാൽ. ഫെയ്സ്ബുക്ക്...