സിനിമ ഇറങ്ങുന്നതിന് മുന്നേ സോഷ്യൽ മീഡിയ നിരൂപകരും മാധ്യമ പ്രവർത്തകരും റിവ്യൂ തയ്യാറാക്കി വെച്ചിട്ടുണ്ടാവും ; ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് ഒരു വശത്തേക്ക് ചാഞ്ഞ ചില്ല; പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു!
സിനിമ ഇറങ്ങുന്നതിന് മുന്നേ സോഷ്യൽ മീഡിയ നിരൂപകരും മാധ്യമ പ്രവർത്തകരും റിവ്യൂ തയ്യാറാക്കി വെച്ചിട്ടുണ്ടാവും ; ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് ഒരു വശത്തേക്ക് ചാഞ്ഞ ചില്ല; പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു!
സിനിമ ഇറങ്ങുന്നതിന് മുന്നേ സോഷ്യൽ മീഡിയ നിരൂപകരും മാധ്യമ പ്രവർത്തകരും റിവ്യൂ തയ്യാറാക്കി വെച്ചിട്ടുണ്ടാവും ; ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് ഒരു വശത്തേക്ക് ചാഞ്ഞ ചില്ല; പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വൈറൽ ആകുന്നു!
നടൻമാരും നിർമ്മാതാക്കളുമായ പ്രഥ്വിരാജ് സുകുമാരൻ മലയാളികളുടെ യൂത്ത് ഐക്കൻ കൂടിയാണ്. സിനിമകൾ പോലെ തന്നെ പൃഥ്വിരാജിന്റെ അഭിമുഖങ്ങൾ വളരെയധികം ശ്രദ്ധ നേടാറുണ്ട്. പൃഥ്വിയുടെ ഇന്റലിജൻസ് എല്ലായിപ്പോഴും എടുത്തുപറയേണ്ടതാണ്. പഴയ അഭിമുഖങ്ങളിൽ അദ്ദേഹം പറഞ്ഞ പലതും ഇന്നും വാസ്തവമായി നിൽക്കുന്നതും ഇന്നും അദ്ദേഹത്തിന്റെ വാക്കുകൾക്ക് പഴക്കം ചെല്ലാത്തതും അത്രത്തോളം യാഥാർഥ്യത്തെ ഉൾക്കൊള്ളുന്നതുകൊണ്ടാണ്.
ഇപ്പോഴിതാ പൃഥ്വിയുടെ പുതിയ ഒരു അഭിമുഖം ആണ് വൈറലാകുന്നത്. മറ്റു ഭാഷകളിൽ ഉണ്ടാകുന്ന ഫൈറ്റുകൾക്ക് മലയാളികൾ കയ്യടിക്കുന്നതും മലയാളത്തിലെ ഫൈറ്റ് സീനുകൾ കാണുമ്പോൾ പിച്ഛിക്കുന്നതുമായ പ്രവണത മലയാളികൾക്ക് ഉള്ളതായി പലപ്പോഴും സിനിമാ ചർച്ചകളിൽ കാണാം. അത്തരത്തിൽ ഒരു ചോദ്യം ആണ് ഇപ്പോൾ പ്രിഥ്വിയോടും അഭിമുഖത്തിൽ അവതാരകൻ ചോദിച്ചത്.
കൂടുതൽ വായിക്കാം…
“പോലിസുക്കാരെ തല്ലുന്ന നായകൻ ഇതൊക്കെ ഈ കാലത്ത് മുഴച്ചു നിക്കൂലേ..?” എന്നായിരുന്നു അവതാരകന്റെ ചോദ്യം.
പാർലമെന്റിൽ കേറി മന്ത്രിയെ വെടിവെച്ചു കൊല്ലുന്ന കെജിഫ് ഇവിടെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ് പിന്നാണോ 4 പോലീസുക്കാരെ തല്ലുന്ന കുറുവച്ചാൻ. എനിക്ക് തോന്നുന്നത് കടുവ എന്ന സിനിമ ഇറങ്ങുന്നതിന് മുന്നേ തന്നെ ഒരു പറ്റം സോഷ്യൽ മീഡിയ നിരൂപകരും മാധ്യമ പ്രവർത്തകരും ഒക്കെ ആ സിനിമക്ക് നൽകാൻ ഉള്ള റിവ്യൂ തയ്യാറാക്കി വെച്ചിട്ടുണ്ടാവും എന്നാണ് അല്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഉണ്ടാവില്ല.” മറുപടിയായി പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു.
“മലയാളസിനിമയിൽ എപ്പോൾ എങ്ങനെത്തെ സീൻ വരണം എന്ത് കാണിക്കണം എന്നൊക്കെ ഇപ്പോൾ തീരുമാനിക്കുന്നത് മലയാള സിനിമ നിരൂപകർ ആണെന്ന് തോന്നുന്നു. സിനിമക്കാർ അവരുടെ ആവിഷ്ക്കാരസ്വാതന്ത്ര്യം പ്രമുഖ നിരൂപക സംഘങ്ങൾക്ക് എഴുതി കൊടുത്തപ്പോലാണ് .
ആവിഷ്ക്കാരസ്വാതന്ത്ര്യം എന്നത് ഒരു വശത്തേക്ക് ചാഞ്ഞ ചില്ലയായി മാറിയിരിക്കുന്നു ഇതൊക്കെ തന്നെയാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ താൽക്കാലിക പ്രതിസന്ധിക്ക് കാരണം സിനിമ വളരെ റിയലിസ്റ്റിക്ക് ആവണം അല്ലാത്ത സിനിമ ഇവിടെ വേണ്ട എന്ന നിർബന്ധബുദ്ധിയാണ് ചിലർക്ക്. ഇവിടെ എല്ലാത്തരം സിനിമകളും വേണ്ടേ തിയറ്ററിലേക്ക് ആകർഷിക്കുന്ന സിനിമകൾ മലയാളത്തിൽ വളരെ കുറയുന്നു പ്രേക്ഷകനെ ആ ഒന്ന് കണ്ട് കളയാം എന്ന് ചിന്തിക്കുന്ന സിനിമകൾ വരുന്നില്ല.
കടുവ എന്ന സിനിമ ഒരു നാടൻ അടിപടം ആണ് എന്നാണ് ഇതിന്റെ നായകൻ തന്നെ പറയുന്നത് പിന്നെയും ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ ലോജിക്ക് ആണ് പിടികിട്ടാത്തത്.
ഒരു സിനിമ എത്ര ഫിക്ഷൻ ആണേലും റിയാലിറ്റിയിൽ നിന്ന് ഒരുപാട് അകലെയാണെങ്കിലും അത് നല്ല രീതിയിൽ അവതരിപ്പിച്ചാൽ വിജയിക്കും. കടുവ എന്ന സിനിമ വിജയിക്കുമോ പരാജയപെടുമോ എന്നൊന്നും എനിക്കറിയില്ല എന്നാൽ അമിത വിമർശനങ്ങൾ സിനിമയേയും സിനിമക്കാരെയും ശ്വാസം മുട്ടിക്കുകയാണ്.”- എന്നും പറഞ്ഞു.
അതേസമയം, അന്യഭാഷകളിലെ പോലെ ഒരു വല്യ മാസ്സ് സീനുകൾ വന്നാൽ മലയാളികൾ അത് അംഗീകരിക്കുമോ?വിക്രമിൽ കമൽ സാർ പീരങ്കി വലിച്ചു കൊണ്ട് വരുന്നത് പോലെ ലാലേട്ടൻ കൊണ്ട് വന്നാൽ അംഗീകരിക്കുമോ?എന്ന ചോദ്യവും പ്രിഥ്വിയോട് ചോദിച്ചു.
ഇതിനു പ്രിത്വിരാജ് പറഞ്ഞ മറുപടിയും വൈറലായിരിക്കുകയാണ്. പൂട്ടികിടന്ന ഒരു ഫാക്റ്ററിയിൽ കേറി ലാലേട്ടൻ 10 15 പേരെ ഇടിച്ചപ്പോ ആരും ഒന്നും പറഞ്ഞില്ലല്ലോ.എന്നാണ് പൃഥ്വിരാജ് പറഞ്ഞത്.
അഭിമുഖത്തിൽ പറഞ്ഞ ചോദ്യവും ഉത്തരവും വൈറലായതോടെ സിനിമാ പ്രേമികളും വിഷയം ചർച്ച ചെയ്യുകയാണ്. “ഒരു ഇലാസ്റ്റിക്കിൽ അടക്കാകത്തി കെട്ടി എറിഞ്ഞു പുലിയെ പിടിച്ചപ്പോ മലയാളി കയ്യടിച്ചു.” എന്നുള്ള പ്രതികാരങ്ങളും കാണാം..
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...