ബാഗ്ബോസിനെ നേരിട്ട് കണ്ടു, കുറേ നേരം സംസാരിച്ചു, ഫോട്ടോ എടുത്ത്, പക്ഷെ ആരാണെന്നോ എന്താണെന്നോ എന്നൊന്നും പറയില്ല, അതൊരു സീക്രട്ട് ആണ് ;വിനയ് മാധവ് പറയുന്നു !
Published on

പ്രേക്ഷകർ കാത്തിരിന്ന ബിഗ്ബോസ് സീസൺ 4 ന്റെ ഫിനാലെ കഴിഞ്ഞിരിക്കുകയാണ് . പക്ഷെ ബിഗ്ബോസിനെക്കുറിച്ചുള്ള അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. ഫിനാലെയിൽ പങ്കെടുക്കാൻ ബിഗ്ബോസിലെ മത്സരാർത്ഥികളെല്ലാം എത്തിയിരുന്നു. ബിഗ് ബോസ് വീട്ടിനുള്ളിൽ മത്സരാർത്ഥികൾക്ക് നിർദ്ദേശങ്ങളും താക്കീതും നൽകുന്ന ആ ശബ്ദത്തിനുടമയെ കണ്ട അനുഭവം ഫിലിമിബീറ്റിനോട് പറയുകയാണ് ഫിനാലെയിൽ പങ്കെടുക്കാനെത്തിയ വിനയ്.
മത്സരാർത്ഥികൾക്ക് മാത്രമാല്ല ബിഗ്ബോസിൻ്റെ ആ ശബ്ദത്തിനുടമക്കും നിരവധി ആരാധകരുണ്ട്. ബാഗ്ബോസിനെ നേരിട്ട് കണ്ടു, കുറേ നേരം സംസാരിച്ചു, ഫോട്ടോ എടുത്ത്, പക്ഷെ ആരാണെന്നോ എന്താണെന്നോ എന്നൊന്നും പറയില്ല, അതൊരു സീക്രട്ട് ആണെന്നാണ് വിനയ് മാധവ് പറഞ്ഞത്. ഇപ്പോ ഞങ്ങൾക്ക് പുറത്ത് പറയാൻ പറ്റില്ലെന്നും വിനയ് കൂട്ടിച്ചേർത്തു. ബിഗ് ബോസിൽ മത്സരാർത്ഥികളെല്ലാം അവസാനം എത്തിയപ്പോൾ ഒരു ടാസ്ക്ക് നൽകിയിരുന്നു, മത്സരാർത്ഥികളുടെ മനസിലെ ബിഗ്ബോസ് രൂപം പേപ്പറിൽ വരക്കാനായി, എന്നാ ആരും വരച്ചത് അത്രക്ക് ഒത്തില്ലെന്നാണ് വിനയ് പറഞ്ഞത്.
ബിഗ് ബോസ് ചിത്രം വരക്കാൻ നൽകിയ ടാസ്ക്കിൽ ബിഗ്ബോസ് കട്ടബൊമ്മൻ എന്ന ചിത്രമാണ് വിനയ് വരച്ചത്. പക്ഷെ എല്ലാവരും അവനവൻ്റെ മനസ്സിൽ തോന്നിയ ഭാവനയിൽ ആ ശബ്ദത്തിനുടമയെ വരക്കാൻ ശ്രമിച്ചു എന്നതും മറ്റൊരു സത്യമാണ്. മത്സരാർത്ഥികൾക്ക് ആ ശബ്ദത്തിനോടുള്ള ഇഷ്ടമാണ് അവരവരുടെ വരകളിലൂടെ വരച്ച് കാട്ടിയത്. എന്നെ സംബന്ധിച്ചടുത്തോളം ആ ശബ്ദമാണ് ആ വീട്ടിലെ എല്ലാം, ആ വീട്ടിലെ അച്ഛനെന്ന് പറയുന്നതും ആ ശബ്ദത്തിനുടമായാണ്.
ചില സമയങ്ങളിൽ ബിഗ്ബോസ് വിനയ് എന്ന് വിളിക്കുമ്പോൾ കൊല്ലാനാണോ വളത്താനാണോ നമുക്ക് അറിയില്ലല്ലോ? അങ്ങനെയൊരു മുഴക്കമാണ് ആ ശബ്ദം. അതിനനസുരിച്ചാണ് ചിത്രം വരച്ചത്. പക്ഷെ പുള്ളിയെ നേരിട്ട് കണ്ടു എന്നത് സത്യമാണ്. നമുക്ക് ഇപ്പൊ പുറത്ത് പറയാൻ പാടില്ല എന്നത് കൊണ്ട് പറയുന്നില്ല. ബിഗ് ബോസ് കഴിഞ്ഞ് പ്രിയപ്പെട്ടവരടുത്ത് എത്തിയെങ്കിലും പലർക്കും ആ വീടിനോട് വല്ലാത്തൊരു അടുപ്പമാണ് ഉണ്ടായിരുന്നത്. ഇനി ആ വീടില്ല എന്നോർക്കുമ്പോൾ ഹൃദയത്തിൽ വല്ലാത്തൊരു വോവ് അനുഭവപ്പെടുന്നു എന്നും വിനയ് പറഞ്ഞു.
ബിഗ്ബോസിനെ നേരിട്ട് കണ്ടതിനൊപ്പം ബിഗ് ബോസിലെ മറ്റ് മത്സരാർത്ഥികളുമായുള്ള സൗഹൃദത്തെക്കുറിച്ചും ലാലേട്ടനെ നേരിട്ട് കണ്ട അനുഭവും ഫിലിമിബിറ്റിനോട് വിനയ് പങ്കുവെച്ചു. സിനിമയിൽ മാത്രം കണ്ടിരുന്ന ലാലേട്ടനെ നേരിട്ട് കണ്ടപ്പോൾ വല്ലാത്ത അനുഭൂതിയാണ് തോന്നിയത്. നേരിട്ട് കാണുമ്പോൾ വിശേഷങ്ങൾ എല്ലാം അന്വേഷിക്കാറുണ്ടെന്നും പറഞ്ഞു. മറ്റുള്ള മത്സരാർത്ഥികൾ തമ്മിലുള്ള വാക്ക് തർക്കങ്ങൾ ആ വീട്ടിൽ മാത്രമായിരുന്നെന്നും വിനയ് പറഞ്ഞു. പുറത്ത് ഞങ്ങളെല്ലാവരും നല്ല സുഹൃത്തുക്കളാണെന്നുെ ഗ്രാൻഡ് ഫിനാലെയിൽ പോയി എല്ലാവപരുമായി അടിച്ചുപൊളിച്ചെവന്നും വിനയ് പറഞ്ഞു.
ഗെയിമിൻ്റെ ഭാഗമായി വീടിനകത്ത് പലരും പല ഗെയിമും കളിച്ചിട്ടുണ്ടാകും എന്നാൽ പുറത്ത് ഞങ്ങൾ എല്ലാവരും സാധാരണ ആലുകളാണ്. ഞങ്ങൾക്ക് ജീവിതം തന്നൊരിടം ഇനിയില്ലല്ലോ എന്നോർക്കുമ്പോൾ വിഷമം മാത്രമാണ്. എല്ലാവർക്കും അവിടെ നിന്ന് ഇറങ്ങിയപ്പോൾ വിഷമാമാരുന്നു. ബിഗാബോസിൻ്റെ സീക്രസി എന്നത് നമുക്ക് ചിന്തിക്കാൻ പറ്രുന്നതിലും അപ്പുറമാണ്. അവസാന ദിവസത്തെ റീ എൻ്ട്രി പോലും കണ്ണുകെട്ടിയാണ് അകത്തേക്ക് കൊണ്ട് പോയത്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...