ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ കളിയാക്കലുകള്‍ക്കും, യാത്രക്കാരുടെ പിച്ചലിനും തോണ്ടലിനും താന്‍ ഇരയായിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി രവീണ ടണ്ഠന്

മുംബയിലെ ലോക്കല്‍ ട്രെയിനുകളിലും, ബസിലും യാത്ര ചെയ്യുമ്പോള്‍ കളിയാക്കലുകള്‍ക്കും, യാത്രക്കാരുടെ പിച്ചലിനും തോണ്ടലിനും താന്‍ ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി രവീണ ടണ്ഠന്. മഹാരാഷ്ട്രയില്‍ ബി ജെ പി കൂട്ടുഭരണം വീണ്ടും അധികാരത്തില്‍ വന്നതോടെ മെട്രോ കാര്‍ ഷെഡ് നിര്‍മ്മാണം വീണ്ടും ഊര്‍ജ്ജിതമാക്കും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തല്‍.
മരങ്ങള്‍ മുറിച്ച് മാറ്റി മെട്രോയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനെ സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ള പ്രകൃതി സ്നേഹികള്‍ എതിര്‍ത്തിരുന്നു. ഇത്തരക്കാരെ വികസന വിരോധികള്‍ എന്ന് മുദ്രകുത്തി ആക്ഷേപിക്കുന്നവര്‍ക്കാണ് നടി മറുപടി നല്‍കിയത്.
നഗരത്തിലെ മദ്ധ്യവര്‍ഗത്തിന്റെ ജീവിതത്തെ കുറിച്ച് ധാരണയുണ്ടോ എന്ന ആക്ഷേപത്തിനാണ് തന്റെ കൗമാരക്കാലത്തെ അനുഭവങ്ങള്‍ ട്വീറ്റിലൂടെ നടി വ്യക്തമാക്കിയത്.
തനിക്ക് എതിരെ ഒരാള്‍ ഉയര്‍ത്തിയ ആക്ഷേപം വായിച്ചു എന്നും ഒട്ടുമിക്ക സ്ത്രീകളും കടന്നുപോകുന്ന എല്ലാ കാര്യങ്ങളും, കൗമാരക്കാലത്ത് ലോക്കല്‍ ട്രെയിനുകളിലും ബസുകളിലും യാത്ര ചെയ്യുമ്പോള്‍ താന്‍ കളിയാക്കലുകള്‍ക്കും, പിച്ചലുകള്‍ക്കും തോണ്ടലുകള്‍ക്കും ഇരയായിട്ടുണ്ടെന്നും രവീണ പ്രതികരിച്ചു.
ശ്രദ്ധ കപൂര്‍, ഫര്ഹാന് അക്തര്‍, ദിയ മിര്‍സ, റിച്ച ഛദ്ദ, ഊര്‍മിള മറ്റോണ്ട്കര്‍ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങള്‍ നേരത്തെ മെട്രോ പദ്ധതിക്കായി മുംബയിലെ ആരെ കോളനിയില്‍ നൂറുകണക്കിന് മരങ്ങള്‍ മുറിക്കുന്നതിനെ എതിര്‍ത്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...