നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ സിനിമാരംഗത്ത് റീമേക്കുകളുടെ കാലം കഴിഞ്ഞെന്ന് പറയുകയാണ് നടന്. ഇനി ഏത് ഭാഷയില്‍ സിനിമ ഇറങ്ങിയാലും ഭാഷക്കപ്പുറം കാഴ്ചക്കാരുണ്ടാകും, ഞാന്‍ കെ ജി എഫ് രണ്ടാം ഭാഗവുമായി സഹകരിച്ചത് കൊണ്ടാണ് അവര്‍ ഒരു മലയാള സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്.
അതുപോലെ തന്നെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനും എല്ലാ ഭാഷയിലും ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയും. വിക്രം നിര്‍മ്മിച്ച രാജ് കമല്‍ ഇന്റര്‍നാഷണല്‍ മലയാള സിനിമകള്‍ ചെയ്യണമെന്നും എനിക്ക് ആഗ്രഹമുണ്ട്. ഇത്തരത്തില്‍ ഭാഷക്കതീതമായ സഹകരണമാണ് ഇന്ത്യന്‍ സിനിമയെ വളര്‍ത്തുക. ഇത് തന്നെയാണ് ഭാവി എന്നാണ് ഞാന്‍ കരുതുന്നത്,’ എന്നും പൃഥി വ്യക്തമാക്കി.
ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങാനിരിക്കുന്ന കടുവയാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവയുടെ നിര്‍മ്മാണം.
ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സംയുക്ത മേനോന് ആണ് ചിത്രത്തിലെ നായിക. ജൂണ്‍ 30നായിരുന്നു ചിത്രത്തിന്റെ റിലിസ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. ചില അപ്രതീക്ഷിത കാരണങ്ങളാല്‍ റിലീസ് മാറ്റുകയായിരുന്നു മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...