
Malayalam Breaking News
മാറ്റങ്ങളുമായി പ്രൊഫസര്‍ ഡിങ്കന്; ഷൂട്ടിംഗ് തിരക്കുകളുമായി ദിലീപ് വീണ്ടും….
മാറ്റങ്ങളുമായി പ്രൊഫസര്‍ ഡിങ്കന്; ഷൂട്ടിംഗ് തിരക്കുകളുമായി ദിലീപ് വീണ്ടും….
Published on

മാറ്റങ്ങളുമായി പ്രൊഫസര്‍ ഡിങ്കന്; ഷൂട്ടിംഗ് തിരക്കുകളുമായി ദിലീപ് വീണ്ടും….
കമ്മാരസംഭവത്തിന് ശേഷമുള്ള ദിലീപ് ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്. ദിലീപ് വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേയ്ക്ക് കടക്കുകയാണ്. പ്രൊഫസര്‍ ഡിങ്കന്റെ അടുത്ത ഘട്ട ചിത്രീകരണം അടുത്ത മാസം ആരംഭിക്കും.
കുടുംബ പ്രേക്ഷകര്‍ക്ക് കൂടി രസിക്കുന്ന തരത്തിലേയ്ക്ക് പ്രൊഫസര്‍ ഡിങ്കന് തിരക്കഥയില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ടെന്ന് നേരത്തെ സംവിധായകന് വ്യക്തമാക്കിയിട്ടുണ്ട്. റാഫിയാണ് തിരക്കഥ. നമിത പ്രമോദാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. കമ്മാരസംഭവത്തിലും നമിതയായിരുന്നു ദിലീപിന്റെ നായികയായെത്തിയത്. ഒരു മാജിക് കാരന്റെ വേഷമാണ് ചിത്രത്തില്‍ ദിലീപിന്. ഒരു ദിവസം മാജിക്കിനിടെ നടക്കുന്ന അപകടത്തെ കേന്ദ്രീകരിച്ചാണ് കഥ.
സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സുന്ദ തുടങ്ങിയവരും ചി്ത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ന്യൂ ടിവിയുടെ ബാനറില്‍ സനല്‍ തോട്ടത്തിന്റെ നിര്‍മ്മാണത്തില്‍ രാമചന്ദ്രബാബുവിന്റെ ആദ്യ സംവിധാന സംരംഭമാണ് ഡിങ്കന്. ദുബായ് എറണാകുളം എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷന്‍. ത്രിഡിയിലാകും ചിത്രം തിയേറ്ററുകളിലെത്തുക.
Dileeps Professor Dinkan next schedule
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...