Connect with us

മോഹന്‍ലാലിന്റെ വില്ലന് ഇപ്പോഴും കാഴ്ച്ചക്കാര്‍ ഏറെ…… 1 ദിവസം കൊണ്ട് വില്ലന്‍ കണ്ടത് 35 ലക്ഷം പേര്‍

Malayalam Breaking News

മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രം വില്ലന്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു. വില്ലന്റെ ഹിന്ദി ഡബ്ബിംഗ് പതിപ്പായ കോന്‍ ഹേ വില്ലന്‍ യൂട്യൂബില്‍ ഒരു ദിവസം കൊണ്ട് കണ്ടത് 35 ലക്ഷം പേരാണ്.

ഇതാദ്യമായാണ് മലയാള സിനിമയുടെ ഹിന്ദി പതിപ്പുകള്‍ക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നത്. ചിത്രം റിലീസിനെത്തിയ സമയത്ത് നിരവധി പുപ്രചരണങ്ങള്‍ നേരിടേണ്ടി വന്ന ചിത്രം കൂടിയായിരുന്നു വില്ലന്‍. എന്നാല്‍ തുടക്കത്തിലെ നെഗറ്റീവ് നിരൂപണങ്ങളെ അപ്പാടെ തള്ളി ചിത്രം വിജയിക്കുകയായിരുന്നു. തിയേറ്റര്‍ വിജയത്തിന് ശേഷം ചിത്രം ഡിവിഡിയിലൂടെയും ടെലിവിഷനിലൂടെയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.

8കെ റെസല്യൂഷനിലാണ് വില്ലന്‍ ചിത്രീകരിച്ചത്. 8കെ റെസല്യൂഷനില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചിത്രം കൂടിയായിരുന്നു വില്ലന്‍. റെഡിന്റെ വെപ്പണ്‍ സീരിസിലുള്ള ഹെലിയം 8കെ ക്യാമറയാണ് ചിത്രത്തില്‍ ഉപയോഗിച്ചത്. സാങ്കേതികതകള്‍ക്കും വിഎഫ്എക്‌സിനും സ്‌പെഷ്യല്‍ ഇഫക്ടിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ബഡ്ജറ്റ് 25-30 കോടിയായിരുന്നു.

പോളണ്ട് ആസ്ഥാനമായ കമ്പനിയാണ് വി.എഫ്.എക്‌സ് കൈകാര്യം ചെയ്തത്. പുറത്തുനിന്നുള്ളവരായിരുന്നു സാങ്കേതിക പ്രവര്‍ത്തകര്‍. പെര്‍ഫെക്ട് ത്രില്ലറായി ബി.ഉണ്ണികൃഷ്ണന്‍ അണിയിച്ചൊരുക്കിയ ചിത്രത്തില്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടത്.

Mohanlal villain hindi version crosses record

More in Malayalam Breaking News

Trending

Recent

To Top