ഡേറ്റിന് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കൊപ്പമായിരിക്കും ? രസകരമായ മറുപടിയുമായി ഷറഫുദ്ദീന്

ഷറഫുദ്ദീനെ നായകനാക്കി ആന്റണി സോണി സംവിധാനം ചെയ്ത പ്രിയന് ഓട്ടത്തിലാണ് എന്ന ചിത്രത്തിന് കുടുംബ പ്രേക്ഷകരുടെ മികച്ച പ്രതികരണം. കേരളത്തിലെ 177ല്‍ ഏറെ തിയറ്ററുകളിലാണ് ചിത്രം ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ടത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി താരം നടത്തിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്
ഒരു സെലിബ്രറ്റിക്കൊപ്പം കാന്‍ഡില്‍ ലൈറ്റ് ഡിന്നറിന് പോകാന്‍ അവസരം വന്നാല്‍ അര്ജുന് റെഡ്ഡിയിലെ നായികയെ വിളിക്കുമെന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് കേട്ടല്ലോ എന്ന ചോദ്യത്തിന് ‘ഞാന്‍ അത് പറഞ്ഞ ശേഷം ആ കുട്ടി പോയി വെയ്റ്റൊക്കെ കുറച്ചു, ഈ കഴിഞ്ഞയാഴ്ച ഫോട്ടോ കണ്ടു എന്നായിരുന്നു ഷറഫുദ്ദീന്റെ മറുപടി.
ഇതോട തനിക്ക് വെയ്റ്റുള്ള കുട്ടികളെയാണോ ഇഷ്ടം എന്നായിരുന്നു നൈല ഉഷയുടെ തഗ്ഗ് കമന്റ്. ഇതോടെ അയ്യോ അല്ല എന്ന് പറഞ്ഞ് ചിരിക്കുകയായിരുന്നു ഷറഫുദ്ദീന്.കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്ന് പറഞ്ഞ് കഴിഞ്ഞാല്‍ എന്നെ സംബന്ധിച്ച് ഓക്കെയാണ്. നല്ല ഫുഡ് കഴിക്കാം. പിന്നെ ബേസിക്കിലി മെഴുകുതിരിയൊക്കെ കത്തിച്ച് ഭക്ഷണം കഴിക്കാന്‍ ഇഷ്ടമാണ് എന്നായിരുന്നു ഷറഫുദ്ദീന് തുടര്‍ന്ന് പറഞ്ഞത്.
കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ എന്നല്ല, ഒരു ഡേറ്റിന് പോകാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ആര്‍ക്കൊപ്പമായിരിക്കും എന്ന ചോദ്യത്തിന് ഡേറ്റിന് പോകാനോ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് അതും എന്നെപ്പോലെ ഒരു ഫാമിലി മാനോട് എന്നായിരുന്നു ഷറഫുവിന്റെ മറുപടി.
ഇപ്പോള്‍ അങ്ങനെ ഒരാളെ പറയാന്‍ പറഞ്ഞാല്‍ ആരെ പറയും എന്ന ചോദ്യത്തിന് പൂജ ഹെഗ്ഡെയെ പറയൂ എന്നായിരുന്നു നൈലയുടെ മറുപടി. ഇതോടെ അത് വേണ്ട ആ ട്രെന്‍ഡ് പോയെന്നായിരുന്നു ഷറഫു പറഞ്ഞത്.എന്നാല്‍ കിയാരയെ പറയൂ എന്ന് നൈല പറഞ്ഞപ്പോള്‍ കിയാര നല്ലൊരു ഓപ്ഷന് ആണെന്നും പക്ഷേ മറ്റേക്കുട്ടിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ആ ചുരുണ്ട മുടിയുള്ള നടി, സാനിയ മല്‍ഹോത്ര എന്നായിരുന്നു ഷറഫുവിന്റെ മറുപടി. ഞങ്ങള്‍ക്ക് ഒന്നും മിണ്ടാനൊന്നും ഇല്ല. വെറുതെ ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റ് പോരേണ്ടി വരും. ആ കുട്ടി ഹിന്ദിയും ഞാന്‍ മലയാളവും ആണല്ലോ (ചിരി), ഷറഫുദ്ദീന് പറഞ്ഞു.അങ്ങനെ ഒരു അവസരം വന്നാല്‍ ആരെ പറയുമെന്ന ചോദ്യത്തിന് ഞാന്‍ പറയുകയാണെങ്കില്‍ വിജയ് ദേവരകൊണ്ടയെ മാത്രമേ പറയൂ എന്നായിരുന്നു നൈല ഉഷയുടെ മറുപടി കോളേജിലൊക്കെ പഠിക്കുന്ന കാലത്താണ് ഒരു നടനോട് അങ്ങനെ ക്രഷ് തോന്നുന്നത്. മുടി വെട്ടിയ വിജയ് ദേവരകൊണ്ട വേണ്ട, മുടിയുള്ള വിജയ്, നൈല ഉഷ പറഞ്ഞു.
ഇതോടെ എനിക്ക് മാറ്റിപ്പറയാന്‍ പറ്റുമോ എനിക്ക് കിയാര അദ്വാനിയെ മതിയെന്നും അവരുടെ അടുത്ത് കണ്ട സിനിമകളൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നുമായിരുന്നു ഷറഫു പറഞ്ഞത്.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...