തിയേറ്ററില്‍ നിന്നും ഇറങ്ങിയോടി ഷൈന്‍ ടോം ചാക്കോ, റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഓട്ടം തുടര്‍ന്നു, പിന്നാലെയോടി മാധ്യമ പ്രവര്‍ത്തകര്‍; കാരണം അറിയാതെ കാണികള്‍

വിനായകന്, ലാല്‍, ഷൈന്‍ ടോം ചാക്കോ, ദേവ് മോഹന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘പന്ത്രണ്ട്’ എന്ന ചിത്രം ഇന്നാണ് റിലീസായത്. സ്കൈ പാസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ വിക്ടര്‍ എബ്രഹാം ആണ് നിര്‍മാണം.
സിനിമയുടെ ആദ്യ ഷോ കണ്ടിറങ്ങുന്നവരുടെ അഭിപ്രായം ചോദിക്കാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരെ അങ്കലാപ്പിലാക്കി നടന് ഷൈന്‍ ടോം ചാക്കോ. സിനിമ കണ്ടിറങ്ങിയ ആളുകളോട് അഭിപ്രായം ചോദിക്കുന്നതിനിടെ പെട്ടെന്ന് ഒരാള്‍ തിയേറ്ററിന്റെ അകത്ത് നിന്നും ഓടിയിറങ്ങുകയായിരുന്നു.
കാര്യമെന്തെന്ന് അന്വേഷിച്ച ആളുകള്‍ക്ക് അത് സിനിമയില്‍ പ്രധാന വേഷത്തിലെത്തി നടന് ഷൈന്‍ ടോം ചാക്കോ ആണെന്ന് മനസിലായി. നായകനോട് തന്നെ സിനിമാ വിശേഷങ്ങള്‍ ചോദിക്കാമെന്ന് കരുതി മൈക്കും ക്യാമറയുമായി ചെന്ന മാദ്ധ്യമപ്രവര്‍ത്തകരെ വെട്ടിച്ച് ഷൈന്‍ ഓടുകയായിരുന്നു.
കാര്യമെന്തെന്ന് അറിയാതെ കുറച്ച് മാദ്ധ്യമപ്രവര്‍ത്തകരും പിന്നാലെ ഓടി. തിയേറ്റര്‍ പരിസരത്ത് ഓടിയ ഷൈന്‍ ടോം വീണ്ടും റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു. തിയേറ്റര്‍ വളപ്പില്‍ നിന്നും റോഡിലേയ്ക്ക് ഇറങ്ങിയിട്ടും ഷൈന്‍ ഓട്ടം തുടര്‍ന്നു. നില്ക്കാന് പറഞ്ഞിട്ടും കേള്‍ക്കാതെ ഷൈന്‍ ഓടുകയായിരുന്നു.
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...