പാതിരി വന്ന് ‘അത്ഭുത രോഗശാന്തി’ നാട്ടുകാര്‍ക്കൊക്കെ നല്കി, പലര്‍ക്കും രോഗശാന്തിയുണ്ടായി എന്ന് പറയുന്നു, പക്ഷെ എന്റെ മാനസികരോഗം മാത്രം മാറിയില്ല; വൈറലായി അലന്‍സിയറുടെ വാക്കുകള്‍

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് അലന്‍സിയര്‍. താരത്തിന്റെ പുതിയ ചിത്രമായ ഹെവന്‍ ജൂണ്‍ 17നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അലന്‍സിയറും സുരാജും നല്കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇപ്പോഴിതാ അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്. ഞങ്ങളുടെ നാട്ടിലൊരു ധ്യാനം നടക്കുകയായിരുന്നു. അതും എന്റെ സ്വന്തം ഇടവകയില്‍ വെച്ച്. പാതിരി എന്ന് പറയുന്ന വാക്കിന്റെ അര്‍ത്ഥം പ്രീസ്റ്റ്, പുരോഹിതന് എന്നൊക്കെയാണ്. പക്ഷെ, പാതിരിയെന്നാല് പതുങ്ങിയിരിക്കുന്ന ആളാണ്.
മിടുക്കനാണ്, മാളത്തില്‍ പതുങ്ങിയിരിക്കുന്ന പാമ്പാണ് പാതിരി. അദ്ദേഹത്തിന്റെ ളോഹക്കുള്ളില്‍ ഒരു അദ്ദേഹം പതുങ്ങിയിരിപ്പുണ്ട്. പാതിരി വന്ന് ഇടവകയില്‍ ധ്യാനപ്രസംഗമൊക്കെ നടത്തി. ധ്യാനത്തിനിടയില്‍ ഇദ്ദേഹം ‘അത്ഭുത രോഗശാന്തി’ നാട്ടുകാര്‍ക്കൊക്കെ നല്കി. പലര്‍ക്കും രോഗശാന്തിയുണ്ടായി എന്ന് പറയുന്നു.
പക്ഷെ എന്റെ മാനസികരോഗം മാത്രം മാറിയില്ല. അതുകൊണ്ട് ഞാന്‍ നേരെ ധ്യാനം നടക്കുന്ന സ്ഥലത്തേക്ക് പോയി, വീട്ടില്‍ നിന്ന് എടുത്തുകൊണ്ട് വന്ന ഒരു ചൂല് എന്റെ പിറകില്‍ കയ്യിലുണ്ട്. രണ്ട് മക്കളോടും എടുത്തുകൊണ്ടുവരാന്‍ പറഞ്ഞു, പിള്ളേര് കുട്ടികളായിരുന്നു പക്ഷെ ഭാര്യ സമ്മതിച്ചില്ല. അല്ലെങ്കില്‍ അവന്മാര്ക്കും 10,000 രൂപ ശിക്ഷ കിട്ടിയേനെ, 30,000 രൂപ പോയേനെ. ഇന്നും ഞാനത് കൊടുത്തിട്ടില്ല എന്നും അലന്‍സിയര്‍ പറഞ്ഞു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...