‘ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഒരു കോടതിക്കും പരിശോധിക്കാതെ പറയാന്‍ കഴിയില്ല. ശാസ്ത്രീയ പരിശോധന നടത്താതെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് പറഞ്ഞാല്‍ പിന്നെ ഈ ദൃശ്യങ്ങള്‍ ഇവിടെ വസൂരി പടരുന്നപോലെ പടരും. പല കേസുകളിലും ഇക്കാര്യം കണ്ടതാണ്’; അഡ്വ. അജകുമാര്‍ പറയുന്നു
‘ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഒരു കോടതിക്കും പരിശോധിക്കാതെ പറയാന്‍ കഴിയില്ല. ശാസ്ത്രീയ പരിശോധന നടത്താതെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് പറഞ്ഞാല്‍ പിന്നെ ഈ ദൃശ്യങ്ങള്‍ ഇവിടെ വസൂരി പടരുന്നപോലെ പടരും. പല കേസുകളിലും ഇക്കാര്യം കണ്ടതാണ്’; അഡ്വ. അജകുമാര്‍ പറയുന്നു
‘ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഒരു കോടതിക്കും പരിശോധിക്കാതെ പറയാന്‍ കഴിയില്ല. ശാസ്ത്രീയ പരിശോധന നടത്താതെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് പറഞ്ഞാല്‍ പിന്നെ ഈ ദൃശ്യങ്ങള്‍ ഇവിടെ വസൂരി പടരുന്നപോലെ പടരും. പല കേസുകളിലും ഇക്കാര്യം കണ്ടതാണ്’; അഡ്വ. അജകുമാര്‍ പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണത്തിനായി ഒരുമാസം കൂടി അനുവദിച്ചതോടെ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ ഇതിനിടെ പല വിധത്തിലുള്ള തിരിച്ചടികളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വരുന്നത്. ഇത്തരത്തില്‍ ആണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നതെങ്കില്‍ തുടരന്വേഷണത്തിന് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സമയം പോരാതെ വരുമെന്നും കുറഞ്ഞത് ഒരു മൂന്നുമാസത്തെ എങ്കിലും സമയം അനിവാര്യമാണെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
അതോടൊപ്പം തന്നെ കീഴ്ക്കോടതിയിലിരിക്കെ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ആരാണ് കണ്ടതെന്ന് കണ്ടെത്താനുള്ള ധാര്‍മികവും ഭരണഘടനപരവുമായ ബാധ്യത ഹൈക്കോടതിക്ക് ഉണ്ടെന്ന് അഡ്വ അജകുമാര്‍. ഈ കേസിന്റെ തുടരന്വേഷണത്തില്‍ ദൃശ്യങ്ങള്‍ ആക്സസ് ചെയ്തത് കേസില്‍ അതീവ പ്രാധാന്യമുള്ള ആളാണെങ്കില്‍ അക്കാര്യത്തിലും ഹൈക്കോടതിയാണ് നടപടി എടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘മെമ്മറി കാര്‍ഡ് പരിശോധിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി വിചാരണ കോടതിയുടെ അതേ നിലപാടിലാണ് നില്ക്കുന്നതെങ്കില് ഇക്കാര്യത്തില്‍ കൂടുതല്‍ വാദിച്ചിട്ട് കാര്യമില്ല. അടിസ്ഥാനപരമായി ഹൈക്കോടതി ചോദിച്ച ചോദ്യങ്ങളില്‍ ഒരു പിശക് കാണുന്നുണ്ട്. ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ ഇല്ലയോ എന്നത് ശാസ്ത്രീയ പരിശോധന നടത്താതെ ഒരു സൈബര്‍ വിദഗ്ദനും കണ്ടെത്താന്‍ സാധിക്കില്ല’.
‘ദൃശ്യങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ഒരു കോടതിക്കും പരിശോധിക്കാതെ പറയാന്‍ കഴിയില്ല. ശാസ്ത്രീയ പരിശോധന നടത്താതെ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്ന് പറഞ്ഞാല്‍ പിന്നെ ഈ ദൃശ്യങ്ങള്‍ ഇവിടെ വസൂരി പടരുന്നപോലെ പടരും. പല കേസുകളിലും ഇക്കാര്യം കണ്ടതാണ്. അത്തരമൊരു സാഹചര്യം വന്നാല്‍ കോടതിക്ക് ഭയങ്കരമായ തെറ്റ് പറ്റിയെന്ന കാര്യം പിന്നീട് ബോധ്യമാകും. അതുകൊണ്ട് തന്നെ ആ രീതിയിലേക്കുള്ള അന്വേഷണത്തിലേക്ക് ഹൈക്കോടതി പോകില്ലെന്നാണ് വിശ്വാസം’.
‘കോടതിയുടെ കൈവശം ഇരുന്നപ്പോള്‍ ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറി. എന്നാല്‍ മെമ്മറി കാര്‍ഡിലെ മറ്റ് ഫയലുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ല എന്ന നിഗമനത്തിലാണ് ഹൈക്കോടതി പറഞ്ഞത് ഇത് ചോര്‍ന്നിരിക്കാനുള്ള സാധ്യത ഇല്ലെന്ന്. സൈബര്‍ വിദഗ്ദന് അല്ലാതെ ഇക്കാര്യം കണ്ടെത്തുക എളുപ്പമല്ല. അത് പരിശോധിക്കണമെന്ന് പറയുന്നതില്‍ പിന്നെ എന്തിനാണ് ദുരുദ്ദേശം ഉണ്ടെന്ന് കരുതേണ്ടത്’.
‘കീഴ്ക്കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ഈ ദൃശ്യങ്ങള്‍ ചോര്‍ന്നുവെന്നാണ് എഫ് എസ് എല്‍ റിപ്പോര്‍ട്ട്. അത് ആരാണ് ആക്സസ് ചെയ്തത് എന്ന് കണ്ടെത്താനുള്ള ധാര്‍മികതയും ഭരണഘടന ബാധ്യതയും ഹൈക്കോടതിക്കുണ്ട്. ഈ കേസിന്റെ തുടരന്വേഷണത്തില്‍ ദൃശ്യങ്ങള്‍ ആക്സസ് ചെയ്തത് കേസില്‍ അതീവ പ്രാധാന്യമുള്ള ആളാണെങ്കില്‍ അക്കാര്യത്തിലും ഹൈക്കോടതിയാണ് നടപടി എടുക്കേണ്ടത്’.
‘ചരിത്ര നിയോഗമാണ് ഹൈക്കോടതിക്ക് മുന്നില്‍ വന്നിരിക്കുന്നത്. ഈ കേസില്‍ ഒരു മൂന്നാം കണ്ണ് ഹൈക്കോടതിക്ക് ഉണ്ടാകണം. ഇല്ലേങ്കില്‍ ഈ കേസിലെ ചരിത്ര നിയോഗം പരാജയപ്പെട്ടതായി കണക്കാക്കേണ്ടി വരും. കീഴ്ക്കോടതിയിലെ ഓഫീസര്‍മാരെ അനാവശ്യമായ വിമര്‍ശനങ്ങളില്‍ നിന്നും രക്ഷിക്കുകയെന്നത് മേല്‍ക്കോടതി ജഡ്ജിമാരുടെ ബാധ്യത ആണ്. അതുപോലെ തന്നെ അവര്‍ തെറ്റ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയെന്നതും’.
‘തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മുഖം നോക്കാതെ പ്രാഥമിക നടപടികള്‍ ഈ വിധിന്യായത്തില്‍ നിന്ന് വേണം വരാന്‍. ഈ കേസിലെ വിധിന്യായത്തിന് ജുഡീഷ്യല്‍ നടപടികളില്‍ എന്ത് നീതിയാണ് പൊതുസമൂഹത്തിന് കിട്ടിയതെന്ന് തെളിയാന്‍ പോകുന്നത്. ഹൈക്കോടതി നിഷ്പക്ഷമായി ഇടപെടണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്’, എന്നും അഡ്വ അജകുമാര്‍ പറഞ്ഞു. അതിനിടെ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കേന്ദ്ര ഫോറന്‍സിക് ലാബില്‍ പരിശോധിക്കണമെന്ന ദിലീപിന്റെ ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ഇന്ന് നിലപാട് തേടി. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി പിശോധന വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ചോദ്യം.
അതേസമയം ദൃശ്യങ്ങള്‍ സംസ്ഥാന ലാബില്‍ തന്നെ പരിശോധിക്കണമെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കി. ഇല്ലേങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു പ്രോസിക്യൂഷന് വ്യക്തമാക്കിയത്. തന്നെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളാണ് ആ മെമ്മറി കാര്‍ഡില്‍ ഉള്ളത്. അത് പുറത്ത് പോയാല്‍ തന്റെ ഭാവി എന്താകും. അതിനാല്‍ ആരാണ് ദൃശ്യങ്ങള്‍ ആക്സസ് ചെയ്തതെന്ന് തനിക്ക് അറിയണമെന്ന് അതിജീവിതയും കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന്റെ കൈവശം ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയില്‍ വാദിച്ചത്. വിചാരണ നീട്ടി കൊണ്ടുപോകാനുള്ള ശ്രമമാണ് പ്രോസിക്യൂഷന് നടത്തുന്നതെന്നും ഹര്‍ജി തള്ളണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...