അതിജീവതയ്ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ട ആവശ്യം മലയാള സിനിമയിലെ മറ്റേത് നടനെ പരിഗണിക്കുമ്പോഴും സാധ്യത കൂടുതല്‍ വരുന്നത് ദിലീപിനാണ്; അതിജീവിതയുടെ കേസില്‍ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണ്. കോടതിയുടെ ഇമേജ് ഇതോടെ മോശമാകുകയാണ്; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫ്
അതിജീവതയ്ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ട ആവശ്യം മലയാള സിനിമയിലെ മറ്റേത് നടനെ പരിഗണിക്കുമ്പോഴും സാധ്യത കൂടുതല്‍ വരുന്നത് ദിലീപിനാണ്; അതിജീവിതയുടെ കേസില്‍ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണ്. കോടതിയുടെ ഇമേജ് ഇതോടെ മോശമാകുകയാണ്; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫ്
അതിജീവതയ്ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ട ആവശ്യം മലയാള സിനിമയിലെ മറ്റേത് നടനെ പരിഗണിക്കുമ്പോഴും സാധ്യത കൂടുതല്‍ വരുന്നത് ദിലീപിനാണ്; അതിജീവിതയുടെ കേസില്‍ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണ്. കോടതിയുടെ ഇമേജ് ഇതോടെ മോശമാകുകയാണ്; തുറന്ന് പറഞ്ഞ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫ്
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ ഈ കേസിന്റെ മുന്നോട്ട് പോക്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പോലീസ് ഉദ്യോഗസ്ഥന് ജോര്‍ജ് ജോസഫ്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് പറയുന്നത്. അതിജീവിതയുടെ കേസില്‍ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണെന്നാണ് അദ്ദേഹം പറയുന്നത്.
‘അടുത്ത മാസം 15 ന് കേസ് അന്വേഷണം തീരില്ലെന്നാണ് താന്‍ കരുതുന്നത്. കുറഞ്ഞത് 3 മാസമെങ്കിലും അന്വേഷണത്തിന് ഇനിയും സമയം വേണ്ടി വരും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കണ്ടെന്‍സ് തെളിയിച്ചിട്ടില്ല. ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ആണ് അത് കണ്ടിട്ട് അക്കാര്യം വ്യക്തമാക്കേണ്ടത്. അതിജീവിത ദൃശ്യങ്ങള്‍ കണ്ടിട്ടില്ല. അവര്‍ക്ക് അക്കാര്യം അതിനാല്‍ പറയാന്‍ സാധിക്കില്ല. വിചാരണ സമയത്ത് മാത്രമേ അന്വേഷണ ഉദ്യോഗസ്ഥന് അക്കാര്യം പറയാന്‍ സാധിക്കൂ’.
‘കണ്ടെന്‍സ് തെളിവായി വന്നാല്‍ മാത്രമേ അതിജീവിതയെ പീഡിപ്പിച്ചെന്നതിന് തെളിവാകുകയുള്ളൂ. അതിനായി കണ്ടെന്‍സ് ഒരു സൈബര്‍ വിദഗ്ദനെ കൊണ്ട് പരിശോധിപ്പിക്കണം. അത് അയാള്‍ കോടതിയില്‍ തെളിവായി കൊടുക്കണം. അങ്ങനെ വേണം കേസ് പോകാന്‍’. അതിജീവിതയുടെ കേസില്‍ പല കോടതി ഇടപെടലുകളും അന്വേഷണത്തിന് തടസമായി വരികയാണ്. കോടതിയുടെ ഇമേജ് ഇതോടെ മോശമാകുകയാണ്. അതിന് കോടതി വഴിവെച്ച് കൊടുക്കരുത്. അതിജീവിതയ്ക്ക് കോടതിയില്‍ നിന്നും നീതി ലഭിച്ചെന്ന് പറയാന്‍ സാധിക്കില്ല.
ദിലീപും അഭിഭാഷകരും നിരവധി ഹര്‍ജികള്‍ കോടതിയില്‍ നല്‍കുകയാണ്. ഈ ഹര്‍ജികള്‍ കോടതികള്‍ പരിഗണിക്കുമ്പോള്‍ അന്വേഷണത്തിന് തടസം സൃഷ്ടിക്കുകയാണ്. അത് പാടില്ല. അന്വേഷണം ഒരു തടസവുമില്ലാതെ മുന്നേറിയാല്‍ മാത്രമേ അതിജീവിതയ്ക്ക് കേസില്‍ നീതി ലഭിക്കൂ’. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യേണ്ടത് ആവശ്യമാണ്. നാല് വക്കീലന്മാര് ആണ് ബോംബെയില്‍ പോയി ദിലീപിന്റെ ഫോണിലെ കാര്യങ്ങള്‍ നീക്കം ചെയ്യിപ്പിച്ചത്. അത് തെളിവാണ്. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തണം.
അവര്‍ എന്താണ് ഡിലീറ്റ് ചെയ്തതെന്ന് കോടതിയില്‍ വിശദീകരിക്കണം. തെളിവ് നശിപ്പിച്ചത് കുറ്റകൃത്യം ആയതിനാല്‍ ബോംബെയില്‍ പോയ അഭിഭാഷകരെ പ്രതിയാക്കേണ്ടി വരും’. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ അഭിഭാഷകന് ആയ രാമന്‍പിള്ളയുടെ ഓഫീസില്‍ നിന്നുള്ള വൈഫൈ ഉപയോഗിച്ചതായി സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിയെ രക്ഷിക്കാനായി തെളിവ് നശിപ്പിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്റെ ഓഫീസ് കൂട്ടുനിന്നോ എന്നത് അന്വേഷണ സംഘം പരിശോധിക്കണം. ആരൊക്കെ തെളിവ് നശിപ്പിച്ചെന്ന് കണ്ടെത്തിയേ മതിയാകൂ. ഇല്ലേങ്കില്‍ ആ ഭാഗങ്ങള്‍ മുറിഞ്ഞ് കിടക്കും. അത് ദിലീപിന് ഗുണമാണ്, പക്ഷേ അതിജീവിതയ്ക്ക് ദൂഷ്യം ചെയ്യും.
‘കോടതിയില്‍ ഇരുന്ന ദൃശ്യങ്ങളില്‍ കൃത്രിമത്വം നടന്നോ എന്നാണ് കണ്ടെത്തേണ്ടത്. ദൃശ്യങ്ങള്‍ രണ്ട് തവണ ആക്സസ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യവും പോലീസിന് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതുമായി മുന്നോട്ട് പോകാനുള്ള നീക്കത്തിനിടയില്‍ പല പ്രഹരങ്ങളും കോടതിയില്‍ നിന്നും പോലീസിന് ഏറ്റിട്ടുണ്ട്’.
അതിജീവതയ്ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ട ആവശ്യം മലയാള സിനിമയിലെ മറ്റേത് നടനെ പരിഗണിക്കുമ്പോഴും സാധ്യത കൂടുതല്‍ വരുന്നത് ദിലീപിനാണ്. അതേസമയം പള്‍സര്‍ സുനി ഇതൊരു ക്വട്ടേഷന്‍ ഏറ്റെടുത്തതാണെന്ന് അതിജീവിതയോട് പറഞ്ഞിട്ടുണ്ട്. മറ്റൊരു കാര്യം ഇത് ഉപയോഗിച്ചിട്ട് അവരെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ചിട്ടുമില്ല’. ‘ദിലീപിനെതിരായി വരുന്ന തെളിവുകള്‍ ശേഖരിക്കാനായി പല തടസങ്ങളും അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിടുന്നുണ്ട്. തെളിവുകള്‍ ശേഖരിച്ച് കോടതിയുടെ മുന്നില്‍ പ്രോസിക്യൂഷന് ഹാജരാക്കാന്‍ കോടതി ഒരു തടസവും നില്‍ക്കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം’ എന്നും ജോര്‍ജ് ജോസഫ് വ്യക്തമാക്കി.
കേസില്‍ നടന് സിദ്ദിഖിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ ദിലീപിന് നല്‍കാനെന്ന പേരില്‍ നല്കിയ കത്തിനെക്കുറിച്ചാണ് സിദ്ദിഖിന്റെ മൊഴിയെടുത്തത്. ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നില്‍ക്കുമെന്നും സിദ്ദിഖ് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അഭിമുഖം നല്കിയപ്പോള് പറഞ്ഞിരുന്നു. ഇതില്‍ വ്യക്തത വരുത്താന്‍ കൂടിയായിരുന്നു ചോദ്യം ചെയ്യല്‍. ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പള്‍സര്‍ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...