അദ്ദേഹത്തിന്റെ വീട്ടിലൊക്കെ ഏതെങ്കിലും മക്കളോ ചെറുമക്കളോ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാതെ ജീവിക്കുന്നവരുണ്ടോ? നാട് മുഴുവന്‍ പേപ്പട്ടികളുണ്ട്, അതുകൊണ്ട് നിങ്ങള്‍ എല്ലാവരും അകത്ത് കയറി ഇരിക്കുക എന്നല്ലല്ലോ നമ്മള് ചെയ്യുക, ആ പേപ്പട്ടികളെ ഒഴിവാക്കുകയല്ലേ ചെയ്യേണ്ടത്
അദ്ദേഹത്തിന്റെ വീട്ടിലൊക്കെ ഏതെങ്കിലും മക്കളോ ചെറുമക്കളോ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാതെ ജീവിക്കുന്നവരുണ്ടോ? നാട് മുഴുവന്‍ പേപ്പട്ടികളുണ്ട്, അതുകൊണ്ട് നിങ്ങള്‍ എല്ലാവരും അകത്ത് കയറി ഇരിക്കുക എന്നല്ലല്ലോ നമ്മള് ചെയ്യുക, ആ പേപ്പട്ടികളെ ഒഴിവാക്കുകയല്ലേ ചെയ്യേണ്ടത്
അദ്ദേഹത്തിന്റെ വീട്ടിലൊക്കെ ഏതെങ്കിലും മക്കളോ ചെറുമക്കളോ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാതെ ജീവിക്കുന്നവരുണ്ടോ? നാട് മുഴുവന്‍ പേപ്പട്ടികളുണ്ട്, അതുകൊണ്ട് നിങ്ങള്‍ എല്ലാവരും അകത്ത് കയറി ഇരിക്കുക എന്നല്ലല്ലോ നമ്മള് ചെയ്യുക, ആ പേപ്പട്ടികളെ ഒഴിവാക്കുകയല്ലേ ചെയ്യേണ്ടത്
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുതിർന്ന നടനും താരസംഘടനായ അമ്മയുടെ മുന്‍ പ്രസിഡന്റുമായ മധു അടുത്തിടെ നടത്തിയ പ്രസ്താവനയ്ക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത് . സന്ധ്യയ്ക്ക് ശേഷം ഒരു കാറില്‍ പരിചയം ഇല്ലാത്ത ഒരാളുടെ കൂടെ ആരെങ്കിലും ഒരു പെണ്ണിനെ പറഞ്ഞയയ്ക്കുമോ എന്നായിരുന്നു ഒരു ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മധു ചോദിച്ചത്.
നടിക്കൊപ്പം ഒരാളെ കൂടി കാറിൽ വിട്ടിരുന്നുവെങ്കിൽ ഇന്ന് തനിക്ക് ടിവിയിൽ നിരന്തരം ഈ കേസുമായി ബന്ധപ്പെട്ട വാർത്തകൾ കാണേണ്ട ഗതികേട് ഉണ്ടാകില്ലായിരുന്നു എന്ന് അവകാശപ്പെട്ട മധു ദിലീപ് ഈ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ദിലീപ് അങ്ങനെ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. ഇനി ചെയ്തിട്ടുണ്ടെങ്കില്‍ അങ്ങനെ ആകരുതേ എന്ന് ആഗ്രഹിക്കുന്നു. ചെയ്തിട്ടുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ല. ഇതിന് പിറകില്‍ എന്തൊക്കെയോ ഉണ്ടെന്നുമായിരുന്നു മധുവിന്റെ വാക്കുകള്‍.
ഇപ്പോഴിതാ മധു നടത്തിയ പരാമര്‍ശങ്ങളോട് പ്രതികരിച്ച് അഡ്വ. ആശ ഉണ്ണിത്താന്. സ്ത്രീകള്‍ രാത്രി ഇറങ്ങി നടക്കാന്‍ പാടില്ല എന്ന് പറയുന്നത് അംഗീകരിക്കാനാവില്ല എന്ന് ആശ ഉണ്ണിത്താന് പറഞ്ഞു. ന്യൂസ് 7 മലയാളത്തോടായിരുന്നു അഡ്വ. ആശ ഉണ്ണിത്താന്റെ പ്രതികരണം. ഒരു സ്ത്രീയും ഒറ്റക്ക് സഞ്ചരിക്കരുത് എന്നും അങ്ങനെ സഞ്ചരിക്കുന്നവര്‍ ആക്രമിക്കപ്പെടും എന്ന് പറയുന്നത് തെറ്റായ ചിന്താഗതിയാണ് എന്ന് ആശ ഉണ്ണിത്താന് വ്യക്തമാക്കി.
ആക്രമിക്കുന്ന പേപ്പട്ടികളുണ്ട് എന്നതിന്റെ പേരില്‍എല്ലാവരും അകത്ത് കയറി ഇരിക്കുക എന്നല്ലല്ലോ ചെയ്യേണ്ടത് എന്നും ആ പേപ്പട്ടികളെ ഒഴിവാക്കുക എന്നതല്ലേ നമ്മള് ചെയ്യുക എന്നും ആശ ഉണ്ണിത്താന് ചോദിച്ചു. പൊതുവിടങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തവും കടമയും ആണെന്നും ആശ ഉണ്ണിത്താന് പറഞ്ഞു.
ഐ പി സി പ്രകാരം എന്നെ ഒരാള്‍ പകല്‍ കൊലപാതകം ചെയ്താലും രാത്രി കൊലപാതകം ചെയ്താലും കൊലയാണ് ചെയ്യുന്നത്. അതുപോലെ തന്നൊണ് എന്റെ നേരെ നടക്കുന്ന അതിക്രമങ്ങള്‍ ആണെങ്കിലും. അതുകൊണ്ട് സമയം, കാലം, ദേശം എന്തായാലും മതി. ഇന്ത്യന്‍ പീനല്‍ കോഡ് കൃത്യമായി വര്‍ക്ക് ചെയ്യും എന്നുള്ളതാണ്. മറ്റൊരു കാര്യം എന്ന് പറഞ്ഞാല്‍ ഞാന്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ആധുനിക കാലത്തില്‍ പ്രത്യേകിച്ച് നവ മാധ്യമങ്ങളും നമ്മളുടെ പുതിയ കാലത്തെ ടെക്നോളജിയും ഒരുപാട് കാലത്തെ ജോലി അവസരങ്ങള്‍ തുറന്ന് തരുന്നുണ്ട്.
പക്ഷെ പല ജോലികളും വിദേശ രാജ്യങ്ങളും വിദേശ കമ്പനികളുമാണ് നോക്കുന്നത്. അപ്പോള്‍ അതിന്റെ കാര്യങ്ങള്‍ രാത്രി എത്രയോ ഐടി പ്രൊഫഷണലുകള്‍ക്ക് ഷിഫ്റ്റ് പ്രകാരം ജജോലി ചെയ്യുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ അങ്ങനെന പല വിഭാഗത്തില്‍പ്പെട്ട ആളുകള്‍, കെ എസ് ആര് ടി സിയില്‍ ജോലി ചെയ്യുന്ന ഒരു കണ്ടക്ടര്‍. അവര്‍ നൈറ്റ് ട്രിപ്പിലാണ് വര്‍ക്ക് ചെയ്യുന്നതെങ്കിലോ. കോയമ്പത്തൂര്‍ പോകുന്ന ഒരു ബസിലാണെങ്കില്‍. ഇനിയിപ്പോള്‍ ഞാന്‍, ഒരു പക്ഷെ രാത്രി 9 മണിക്കോ 10 മണിക്കോ സ്വയം എനിക്ക് യാത്ര ചെയ്ത് ഒറ്റയ്ക്ക് പോകേണ്ടി വരാറുണ്ട്.
അതിന്റെ അര്‍ത്ഥം നമ്മുടെ റോഡുകളോ നമ്മളുടെ പൊതുയിടങ്ങളോ സുരക്ഷിതമല്ല എങ്കില്‍ അത് എന്റെ കുറ്റമല്ല. ആ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് സര്‍ക്കാരാണ്. അല്ലാതെ ഒരു സ്ത്രീയും ഒറ്റക്ക് സഞ്ചരിക്കരുത് അല്ലെങ്കില്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്ക് സഞ്ചരിക്കരുത് അങ്ങനെ സഞ്ചരിച്ചാല്‍ അവരെ ആക്രമിക്കും, ആക്രമിക്കുന്ന കാരണം കൊണ്ട് നാട് മുഴുവന്‍ പേപ്പട്ടികളുണ്ട്, അതുകൊണ്ട് നിങ്ങള്‍ എല്ലാവരും അകത്ത് കയറി ഇരിക്കുക എന്നല്ലല്ലോ നമ്മള് ചെയ്യുക. ആ പേപ്പട്ടികളെ ഒഴിവാക്കുക എന്നതല്ലേ നമ്മള് ചെയ്യുക
അപ്പോള്‍ ഇവിടെ മധുസാറിന്റെ പരാമര്‍ശം എന്ന് പറഞ്ഞാല്‍ ഒന്നാമത് അദ്ദേഹത്തിന് ഇപ്പോഴത്തെ കാലഘട്ടം മനസിലായിട്ടില്ല എന്നാണ് തോന്നുന്നത്. കാരണം അദ്ദേഹത്തിന്റെ വീട്ടിലൊക്കെ ഏതെങ്കിലും മക്കളോ ചെറുമക്കളോ രാത്രി കാലങ്ങളില്‍ പുറത്തിറങ്ങാതെ ജീവിക്കുന്നവരുണ്ടോ. തുണയില്ലാതെ, ആണ്‍തുണയില്ലാതെ ജീവിക്കണം സ്ത്രീകള്‍ എന്ന് അദ്ദേഹത്തിന് മനസിലാവില്ല. ആണ്‍തുണ വളരെ മസ്റ്റാണ് എന്ന് അദ്ദേഹം പറയുന്നുണ്ട് എങ്കില്‍ അത് അതേസമയം തന്നെ അദ്ദേഹം രണ്ട് പോര്‍ഷനാണ് അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റില്‍.
ദിലീപ് എന്ന നടന് അങ്ങനെ ചെയ്യില്ല, അല്ലെങ്കില്‍ ചെയ്യാന്‍ സാധ്യതയില്ല. അത് പലര്‍ക്കും വിചാരിക്കാം. ഇപ്പോള്‍ പല ആളുകളും കുറ്റവാളികളായിരിക്കുമ്പോള്‍ നമ്മള് പറയും ഹേയ്.. എനിക്ക് പരിചയമുള്ള ആള് അങ്ങനെ ചെയ്യല്‍ ഉണ്ടാവില്ല ട്ടോ എന്ന് അങ്ങനെ പറയാം. അതിനെ നമുക്ക് വളരെ ഇന്നസെന്റായിട്ടുള്ള സ്റ്റേറ്റ്മെന്റായിട്ട് പറയാം. അല്ലെങ്കില്‍ എഴുതി കൊടുത്ത് വായിപ്പിച്ചതാണ് എന്ന് പറയാം. അല്ലെങ്കില്‍ അദ്ദേഹത്തിന് പ്രത്യേകമായ സ്നേഹമോ വാത്സല്യമോ ഉള്ള ആളുകളായത് കൊണ്ടും അങ്ങനെയാണ് എന്ന് പറയാം. പക്ഷെ അങ്ങനെ അല്ലല്ലോ.
ഒരു സ്ത്രീ, പെണ്‍കുട്ടി ജോലിക്ക് പോകുന്ന സമയത്ത് അവള് ഒറ്റക്ക് പോകാന്‍ പാടില്ലായിരുന്നു പഴയ കാലത്തെ അടൂര്‍ ഭവാനിയും പൊന്നമ്മയുമൊന്നും അങ്ങനെ അല്ല പോയിരുന്നത് എന്നൊക്കെ പറയുമ്പോള്‍ നിങ്ങളുടെ പഴയ കാലം അല്ല ഇന്ന്. പഴയ കാലത്ത് ഒരുപക്ഷെ ഒട്ടും സുരക്ഷിതമല്ല. റോഡുകള്‍ വിജനമായിരിക്കാം. അങ്ങനെ പല പല സാഹചര്യങ്ങള്‍ ഉണ്ടാകാം. പക്ഷെ ഇന്ന് അങ്ങനെ അല്ല. ഇന്ന് എല്ലാ വിധ പൊതു ഇടങ്ങളും സിസി ക്യാമറുകളും എല്ലാം നോക്കേണ്ടുന്ന നൈറ്റ് പെട്രോളിംഗും അങ്ങനെ ഒരുപാട് സുരക്ഷാ സംവിധാനങ്ങളുള്ള സോഷ്യല്‍ സെക്യൂരിറ്റികള്‍ വര്‍ധിപ്പിച്ചിട്ടുള്ള ഒരുനാടാണ്.
അത് ചെയ്തേ മതിയാകൂ. കാരണം കാലഘട്ടം അനിവാര്യമാക്കിയിട്ടുള്ള കാര്യമാണ് എല്ലാ സമയത്തും നമ്മള് ജോലിയെടുക്കേണ്ടി വരിക എന്നുള്ളത്. മാത്രമല്ല ഇനിയിപ്പോള്‍ ജോലിയല്ല എന്ന് കരുതൂ. ഞാന്‍ സിനിമയ്ക്ക് പോയി തിരിച്ചുവരികയാണ് എന്ന് കരുതൂ. അതല്ലേ ദല്‍ഹിയില്‍ സംഭവിച്ചത്. സിനിമയ്ക്ക് പോയി തിരിച്ച് വരാന്‍ പാടില്ലേ. രാത്രി സിനിമ കാണാന്‍ പാടില്ലേ. ഈ രാത്രികളും അസമയങ്ങളും ഒക്കെ തീരുമാനിച്ചിട്ട് ആ ഇടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണോ സ്ത്രീകളെ വേണ്ടത്. അത് വളരെ തെറ്റായ ചിന്താഗതിയാണ്.
അത്തരം പ്രതിലോമകരമായ ചിന്താഗതികളെ പ്രോത്സാപ്പിക്കാതിരിക്കുക എന്ന് മാത്രമെ പറയാനുള്ളൂ. ഏത് രാത്രിയിലും സ്ത്രീകള്‍ക്ക് യാത്ര ചെയ്യാം. അതിന് വേണ്ടുന്ന സംവിധാനങ്ങളുണ്ടാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ് എന്ന ഉത്തരവ് ഇറങ്ങിയിട്ടുള്ള നാടാണ്. പ്രത്യേകിച്ച് ഫാക്ടറികളോ ഐടി ഹബ്ബുകളോ ആണെങ്കില്‍ അതുപോലെ സിനിമാ കമ്പനിയോ മറ്റോ അവിടത്തെ ജോലി ചെയ്യുന്ന ആളുകളുടെ ട്രാന്സ്പോര്ട്ടേഷന് അടക്കം. എവിടെ നിന്നാണോ ജോലി സ്ഥലം ആരംഭിക്കുന്നത്.
ഞാന്‍ എന്റെ വീടിന്റെ റോഡില്‍ നിന്ന് ആരംഭിക്കുന്ന സ്ഥലവും സമയവും തൊട്ട് ഞാന്‍ തിരിച്ചെത്തുന്ന സമയവും സ്ഥലവും വരെ എന്റെ ജോലി സമയമാണ്. അതുകൊണ്ട് തന്നെ എന്റെ ട്രാന്‍സ്പോര്‍ട്ടേഷനും ജോലിയുടെ ഭാഗമായി തന്നെ പരിഗണിക്കേണ്ടതാണ്. അതുകൊണ്ട് ജോലി സ്ഥലത്ത് എത്തുന്നതിനേക്കാള്‍ മുന്‍പ് എന്റെ നേര്‍ക്ക് എന്ത് അതിക്രമം ഉണ്ടായാലും അത് തൊഴിലെടുക്കുന്ന സ്ഥലത്തുണ്ടായിട്ടുള്ള അതിക്രമമായി മാത്രമെ അതിനെ പരിഗണിക്കാന്‍ സാധിക്കൂ.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...