അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയരവെ പിന്തുണയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. സൈനിക സേവനം എന്നത് വെറും പണമുണ്ടാക്കാനുള്ള ജോലി മാത്രമല്ലെന്നും അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ടെന്നും കങ്കണ അഭിപ്രായപ്പെട്ടു. മയക്കു മരുന്നിനും പബ്ജി ഗെയിമിനും അടിമപ്പെട്ട യുവാക്കളെ രക്ഷപ്പെടുത്താന്‍ ഇത്തരം പദ്ധതികള്‍ ആവശ്യമാണെന്നും കങ്കണ പറഞ്ഞു.
‘ഇസ്രായേലുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ സൈനിക പരിശീലനം യുവാക്കള്‍ക്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അച്ചടക്കും ദേശസ്നേഹവും പോലുള്ള ജീവിത മൂല്യങ്ങള്‍ പഠിക്കാനായിരുന്നു സൈന്യത്തില്‍ ചേര്‍ന്നിരുന്നത്. ഒപ്പം അതിര്‍ത്തി സുരക്ഷയ്ക്കും. തൊഴില്‍ നേടുന്നതിനും പണമുണ്ടാക്കുന്നതിനുമപ്പുറം അഗ്നിപഥ് പദ്ധതിക്ക് ആഴത്തിലുള്ള അര്‍ത്ഥങ്ങളുണ്ട്.
പഴയ കാലത്ത് എല്ലാവരും ഗുരുകുലത്തില്‍ പോയിരുന്നു. മയക്കുമരുന്നിലും പബ്ജി ഗെയിമിലും നശിക്കുന്ന നശിക്കുന്ന ഞെട്ടിക്കുന്ന ശതമാനം യുവാക്കള്‍ക്ക് ഇത്തരം പരിഷ്കാരങ്ങള്‍ ആവശ്യമാണ്. ഇതിന് തുടക്കം കുറിച്ചതിന് സര്‍ക്കാരിനെ അഭിനന്ദിക്കുന്നു,’ എന്നും കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
അഗ്നിപഥ് സൈനിക പദ്ധതിക്കെതിരെ പ്രതിഷേധം നടത്തുന്നവരെ പരിഹസിച്ച് ബോളിവുഡ് താരം രവീണ് ടണ്ഠനും രംഗത്ത് വന്നിരുന്നു. ബീഹാറില്‍ പ്രതിഷേധം നടത്തുന്ന മധ്യവയസ്കരുടെ വീഡിയോ ട്വിറ്റില്‍ പങ്കുവച്ചാണ് രവീണ രംഗത്തെത്തിയത്. ’23 വയസ്സുള്ള ഉദ്യോഗാര്‍ത്ഥി പ്രതിഷേധിക്കുന്നു’വെന്നും വീഡിയോയ്ക്കൊപ്പം രവീണ കുറിച്ചു. പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി നിരവധി പേര് രംഗത്തെത്തിയിരുന്നു.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസാണ് നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നു കൊണ്ടിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം വലിയ രീതിയിലുള്ള ചര്‍ച്ചകളാണ്...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...