കേരളക്കരെയാകെ ചര്‍ച്ച ചെയ്യുന്ന സംഭവമാണ് നടി ആക്രമിക്കപ്പെട്ട കേസ്. ഓരോ ദിവസവും നിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസില്‍ ഡിജിപിയെ മറികടന്ന് ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവം കേരളത്തിന് ഒരു വനിതാ പോലീസ് മേധാവിയെ നഷ്ട്ടമാക്കിയെന്നു പറയുകയാണ് അഭിഭാഷക ടിബി മിനി. അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഡി ജി പി നല്ല ശ്രമം നടത്തിയിരുന്നു.
എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി ജി പിയെ മറികടന്ന് ബി സന്ധ്യവഴി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ ഒരു ഒറ്റക്കാരണത്താലാണ് കേരളത്തിനൊരു വനിതാ ഡി ജി പിയെ നഷ്മായതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. ഇക്കാര്യത്തിലുള്ള വൈരാഗ്യം സന്ധ്യക്ക് എതിരായുള്ള കുറിയായി ചാര്‍ത്താന്‍ ഡി ജി പി ശ്രമിക്കുകയും അതുവഴി ഒരു വനിതാ പൊലീസ് മേധാവി നഷ്ടമാക്കുകയും ചെയ്തു. കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ കാര്യങ്ങളാണ് ഇത് എന്നും ടിബി മിനി പറഞ്ഞു.
ദിലീപിനെ ഒഴിവാക്കിക്കൊണ്ട് പൊലീസ് ആദ്യ കുറ്റപത്രം കൊടുത്തപ്പോള്‍ ഇനിയൊന്നുമില്ല ഞാന്‍ രക്ഷപ്പെട്ടുവെന്നാണ് ദിലീപ് കരുതിയത്. പിന്നീട് ദിലീപ് ഒന്നരമാസത്തെ ടൂറിന് പോവുകയായിരുന്നു. പോവുന്ന വഴി ദിലീപ് ഒരു കത്ത് എഴുതി ഡി ജി പിക്ക് അയച്ചു. ജയിലില്‍ കിടക്കുന്ന പള്‍സര്‍ സുനിയെന്ന ഒന്നാം പ്രതി തന്നെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറയുന്നതായിരുന്നു കത്ത്. ഇക്കാര്യം അന്വേിഷിക്കാന്‍ ഡി ജി പി ബൈജു പൗലോസിനെ ചുമതലപ്പെടുത്തുകയാണ് ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ ദിലീപിനെ പിടികൂടുന്നതിന് കാരണമായത് ഈ കത്താണ്.
ബൈജു പൗലോസ് ആദ്യം പോവുന്നത് ജയിലിലേക്കായിരുന്ന. ജയിലില്‍ പോയി നോക്കുമ്പോള്‍ പള്‍സര്‍ സുനി പുറത്തേക്ക് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടുള്ള ഒരു രേഖയും ജയിലിലെ ഒരു ബുക്കിലും ഉണ്ടായിരുന്നില്ല. കോയിന് ബോക്സില്‍ വന്ന് വിളിക്കുകയാണെങ്കില്‍ ഇന്ന നമ്പറിലേക്ക് വിളിച്ചു എന്ന് ജയിലില്‍ രേഖകളില്‍ എഴുതി വെക്കാറുണ്ട്. എന്നാല്‍ അങ്ങനെ ഒരു കാര്യം അവിടെ ഉണ്ടായിരുന്നില്ല.
തുടര്‍ന്നാണ് ബൈജു പൌലോസ് ജയിലിനുള്ളിലെ സിസിടിവി പരിശോധിക്കുന്നത്. സാധാരണ ആറ് മാസം കഴിയുമ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യുമായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തിരുന്നില്ല. തുണികൊണ്ട് മറച്ച് പിടിച്ച് ഒരു മൊബൈല്‍ ഫോണില്‍ നിന്നും ഇവര്‍ സംസാരിക്കുന്നതും കത്തെഴുതുന്നതുമെല്ലാം സിസിടിവിയില്‍ റെക്കോര്ഡാവുന്നുണ്ടായിരുന്നു. ആ അന്വേഷണമാണ് ഗോപാലകൃഷ്ണന് എന്ന ദിലീപിലേക്ക് കാര്യങ്ങള്‍ എത്തുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ ഡി ജി പി നല്ല ശ്രമം നടത്തി. അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി ജി പിയെ മറികടന്ന് ബി സന്ധ്യവഴി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. ഈ ഒരു ഒറ്റക്കാരണത്താലാണ് കേരളത്തിനൊരു വനിതാ ഡി ജി പിയെ നഷ്മായത്.
ഇക്കാര്യത്തിലുള്ള വൈരാഗ്യം സന്ധ്യക്ക് എതിരായുള്ള കുറിയായി ചാര്‍ത്താന്‍ ഡി ജി പി ശ്രമിക്കുകയും അതുവഴി ഒരു വനിതാ പൊലീസ് മേധാവി കേരളത്തിന് നഷ്ടമാക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രശ്നം മെമ്മറി കാര്‍ഡ് ആണ്. ആദ്യം ആലുവ കോടതിയില്‍ എത്തിയ മെമ്മറി കാര്‍ഡ് പിന്നീട് ചാര്‍ജുള്ള അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലെത്തുകയായിരുന്നു. പിന്നീടാണ് ബാലചന്ദ്രകുമാര്‍ എത്തി ദിലീപ് ഈ ദൃശ്യങ്ങളെല്ലാം നേരത്തെ തന്നെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് കാണിച്ചതാണെന്നു പറയുന്നത്.
ദിലീപ് ജയിലില്‍ നിന്ന് ഇറങ്ങിയതില്‍ പിന്നെയാണ് ശരത് എന്ന് പറയുന്ന അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയും മറ്റുള്ളവരും കൂടി ദൃശ്യങ്ങള്‍ കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ലെന്ന മാത്രമല്ല, അതിലെ ദൃശ്യങ്ങള്‍ തീര്‍ച്ചയായും ദിലീപിന്റെ കയ്യില്‍ എത്തിയിട്ടുണ്ടെന്നും വേണം മനസ്സിലാക്കാനെന്നും മിനി പറയുന്നു. പിന്നീട് നടക്കുന്നതൊക്കെ നിയമപരമല്ലാത്ത കാര്യങ്ങളായിരുന്നു. പ്രോസിക്യൂഷന് കോടതിയില്‍ ഒരു തെളിവും കൊടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായി. കോടതിയിലെ 9 ദിവസത്തെ ക്രൂരമായ ക്രോസ് എക്സാമിനേഷനെക്കുറിച്ച് നടി തന്നെ തുറന്ന് പറഞ്ഞു. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചു. എത്രമാത്രം നീതി രഹിതമായ കാര്യമാണ് ഇതെല്ലാമെന്നാണ് ടിബി മിനി ചോദിക്കുന്നത്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...