‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലൂടെ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.
ഇപ്പോഴിതാ മകന്റെ രസകരമായൊരു ചിത്രം പങ്കുവച്ചിരിക്കുകയാണ്. നടി ദർശന രാജേന്ദ്രനൊപ്പം നിൽക്കുകയാണ് ആർതർ ആന്റണി. “ആർതർ ദർശനയെ കണ്ടപ്പോൾ,” എന്ന ക്യാപ്ഷനോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവച്ചത്.
ആർതറിന്റെ ഉയരമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. ‘പിറ്റേ ദിവസം ലെ ദർശനാ: അമ്മേ പെടലി വെട്ടി’, ദർശന ലില്ലിപുട്ടിൽ ചെന്ന പോലെ ഉണ്ട്, ദൈവമേ ആർതറിന് എന്തൊരു തലയെടുപ്പ്! ഞങ്ങളുടെ ദർശനയെ ദർശനത്തിൽ പോലും കിട്ടുന്നില്ല എന്നിങ്ങനെ രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.
മിക്സഡ് മാർഷ്യൽ ആർട്സിൽ ഫസ്റ്റ് ഡാൻ ബ്ളാക് ബെൽറ്റ് കരസ്ഥമാക്കിയ ആർതർ ഓഡിഷനിലൂടെയാണ് ‘ദ ഗ്രേറ്റ് എസ്കേപ്പ്’ എന്ന ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മുൻപ് ഇടുക്കി ഗോൾഡിലും ആർതർ ചെറിയൊരു വേഷം ചെയ്തിരുന്നു. മുൻപും അവസരങ്ങൾ ഈ പതിനാറുകാരനെ തേടി എത്തിയിരുന്നെങ്കിലും വിദ്യാഭ്യാസം മുടങ്ങരുതെന്ന കാരണത്താൽ സിനിമ പ്രവേശനം ഒഴിവാക്കുകയായിരുന്നു.
മലയാളത്തിന്റെ സ്വന്തം ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. മലയാള സിനിമയിൽ ബാബു ആന്റണി ഇപ്പോൾ അത്ര സജീവമല്ലെങ്കിലും ആക്ഷൻ ഹീറോ എന്ന ആ സ്ഥാനം കയ്യേറാൻ മറ്റൊരു നടനും ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
അടുത്തിടെ ഹോളിവുഡിലും ബാബു ആന്റണി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. വാരൻ ഫോസ്റ്റർ സംവിധാനം ചെയ്യുന്ന ‘ബുള്ളറ്റ്സ്, ബ്ലേഡ്സ്, ബ്ലഡ്’ എന്ന അമേരിക്കൻ ചിത്രത്തിലാണ് താരം അഭിനയിച്ചത്.
മലയാളികളുടെ മോഹൻലാൽ തന്റെ പുതിയ സിനിമാ തിരക്കുകളിലാണ്. ഇപ്പോഴിതാ ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ നടന് വമ്പിച്ച സ്വീകരണം നൽകിയിരിക്കുകായാണ് അധികൃതർ. താരത്തിന്റെ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തം ഉണ്ടായത്. പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന സിവിൽ ആശുപത്രിയിൽ ട്രാൻസ്മിഷൻ മെഡിസിനിൽ...
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...