ഞാന്‍ സത്യത്തില്‍ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്; കുഞ്ഞിന്റെ ജനനത്തെ കുറിച്ച് പറഞ്ഞ് പ്രണിത സുഭാഷ്

തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ താരമാണ് നടി പ്രണിത സുഭാഷ്. ശകുനി, മാസ് തുടങ്ങിയ സിനിമകളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം താരത്തിന് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇപ്പോഴിത കുഞ്ഞിന്റെ ജനന സമയത്ത് താന്‍ നേരിട്ട പ്രയാസങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം.
‘തലേദിവസം വൈകിട്ട് മുതല്‍ എനിക്ക് ചെറിയ അസ്വസ്ഥത ആരംഭിച്ചിരുന്നു. അര്‍ദ്ധരാത്രിയോടെ എനിക്ക് വേദന അനുഭവപ്പെടാന്‍ തുടങ്ങി. രാവിലെ ആയതോടെ വേദന അസഹ്യമായിത്തുടങ്ങി. രാവിലെ 7 മുതല്‍ 10 വരെ ശരിക്കും തീവ്രവേദന സഹിച്ചാണ് ടേബിളില്‍ കിടന്നത്. ഞാന്‍ സത്യത്തില്‍ നിലവിളിക്കുകയായിരുന്നു. ആശുപത്രിയിലെ റൂഫ് വരെ പൊളിച്ചടുക്കാന്‍ പാകത്തിലാണ് ഞാന്‍ കരഞ്ഞ് നിലവിളിച്ചത്.
‘ഒപ്പമുണ്ടായിരുന്നവര്‍ക്ക് നേരെ ആക്രോശിക്കുകയും ചീത്ത വിളിക്കുകയും വരെ ചെയ്തു. എനിക്ക് വേദനയെടുക്കുന്നു എന്ന് ഡോക്ടര്‍മാരോടും നഴ്സിനോടുമൊക്കെ കരഞ്ഞു പറഞ്ഞെങ്കിലും അവര്‍ വളരെ ശാന്തരായി എന്നോട് ക്ഷമാപണം നടത്തുകയായിരുന്നു. കാരണം ഈ അവസ്ഥയില്‍ വേദന അനുഭവപ്പെട്ടെങ്കില്‍ മാത്രമേ കുഞ്ഞിന് പുറത്തുവരാന്‍ സാധിക്കൂ. അവര്‍ വളരെ ശാന്തചിത്തരായി തന്നെയാണ് ആ സമയങ്ങളില്‍ എന്നോട് പെരുമാറിയത്.’
പക്ഷെ, എന്റെ അവസ്ഥ തികച്ചും ഭ്രാന്ത് പിടിച്ച പോലെയായിരുന്നു. ഒടുവില്‍ കുഞ്ഞ് വെളിയില്‍ വന്നു. സ്വപ്നതുല്യമായ ഒരു സംഗതിയായിട്ടാണ് എനിക്കത് അനുഭവപ്പെട്ടത്. ഇതെല്ലാം എങ്ങനെ സംഭവിച്ചുവെന്ന് എനിക്കറിയില്ല. അത് എങ്ങനെ സംഭവിച്ചുവെന്നും എനിക്ക് ശരിക്കും വിശദീകരിക്കാന്‍ കഴിയില്ല. പലതും ഞാന്‍ ഓര്‍ക്കുന്നില്ല. അതാണ് സത്യം’ എന്നും പ്രണിത പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...