തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണ്, മോഷണക്കേസിന് അറസ്റ്റ് ചെയ്യണം; നയന്‍സിന്റെ വിവാഹത്തിന് പിന്നാലെ പഴയ വിവാദങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണ്, മോഷണക്കേസിന് അറസ്റ്റ് ചെയ്യണം; നയന്‍സിന്റെ വിവാഹത്തിന് പിന്നാലെ പഴയ വിവാദങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണ്, മോഷണക്കേസിന് അറസ്റ്റ് ചെയ്യണം; നയന്‍സിന്റെ വിവാഹത്തിന് പിന്നാലെ പഴയ വിവാദങ്ങള്‍ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയാകെ തിളങ്ങി നില്‍ക്കുകയാണ് ആരാധകരുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍. സംവിധായകനും നടനുമായ വിഘനേശ് ശിവനുമായി നയന്‍സ് ഏഴ് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ജൂണ്‍ ഒമ്പതിനാണ് ഇരുവരും വിവാഹിതരായത്. ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം. അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടായിരുന്നു.
വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും നല്കി. മെഹന്ദി ചടങ്ങ് ജൂണ്‍ എട്ടിനു രാത്രിയായിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങളോ വിഡിയോകളോ ഇതുവരെ പുറത്തെത്തിയിട്ടില്ല. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്ളിക്സിനായിരുന്നു. ചലച്ചിത്ര സംവിധായകന് ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്ളിക്സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്തത്.
വിഘ്നേഷ് ശിവനുമായുള്ള വിവാഹ ശേഷം നയന്‍താരയുടെ വ്യക്തിജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് പലരും. ഒരുകാലത്ത് ഗ്ലാമര്‍ വേഷങ്ങളുടെ പേരില്‍ നയന്‍താരയെ പലരും വിമര്‍ശിച്ചിരുന്നു. ഇന്ന് ആ വിമര്‍ശിച്ചവരെ കൊണ്ട് തന്നെ അതെല്ലാം മാറ്റി പറയിപ്പിച്ചു ലേഡി സൂപ്പര്‍ സ്റ്റാര്‍. 19 വര്‍ഷക്കാലമായി സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന നടിയുടെ അമ്പരപ്പിച്ച കരിയര്‍ വളര്‍ച്ചയും താരപ്രൗഡിയും തെന്നിന്ത്യന്‍ സിനിമാ ലോകത്തെ അപൂര്‍വ കാഴ്ചയാണ്. വിവാദങ്ങളും വീഴ്ചകളും നിറഞ്ഞു നിന്ന കരിയറിലെ ആദ്യ കാലത്ത് നിന്നും ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന സ്ഥാനത്തേക്കുള്ള കുതിപ്പാണ് നയന്‍സിന്റെ സെക്കന്റ് ഇന്നിങ്സില്‍ കണ്ടത്.
മുന്‍പ് നയന്‍താര നടനും നര്‍ത്തകനും സംവിധായകനുമായ പ്രഭുദേവയുമായി ഇഷ്ടത്തിലായിരുന്നു. രണ്ടു പേരും വിവാഹം കഴിച്ച് ഒന്നിച്ച് ജീവിക്കാന്‍ വരെ തീരുമാനിച്ചതുമാണ്.എന്നാല്‍ നയന്‍താരയും പ്രഭുദേവയും തമ്മിലുണ്ടായിരുന്ന പ്രണയം അധികകാലം മുന്നോട്ട് പോവാതെ തകരുകയായിരുന്നു. ഈ ബന്ധത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ പ്രഭുദേവയുടെ ആദ്യഭാര്യ വിമര്‍ശനങ്ങളുമായി മാധ്യമങ്ങളുടെ മുന്നിലെത്തുകയുമുണ്ടായി.
ഇപ്പോഴിതാ നയന്‍താര വിഘ്നേഷുമായി വിവാഹം ചെയ്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റംലത്തിന്റെ വാക്കുകള്‍ വീണ്ടും കുത്തിപ്പൊക്കുകയാണ്. ഭര്‍ത്താവിനെ പിന്തുണച്ചും നയന്‍താരയെ കുറ്റം പറഞ്ഞുമാണ് റംലത്ത് രംഗത്ത് വന്നത്. അന്യന്റെ ഭര്‍ത്താവിനെ തട്ടിയെടുത്ത് കൊണ്ട് പോയ നയന്‍താരയെ ശിക്ഷിക്കണം എന്നും റംലത്ത് ആവശ്യപ്പെട്ടിരുന്നു. തന്റെ ഭര്‍ത്താവ് ഒരിക്കലും നയന്‍താരയെ പ്രണയിച്ചതല്ല എന്നും ബ്ലാക്ക് മാജിക് കാണിച്ച് അദ്ദേഹത്തെ വീഴ്ത്തിയത് ആണെന്നുമാണ് റംലത്ത് ആരോപിച്ചത്. സ്നേഹവും സംരക്ഷണവും ഉള്ള നല്ലൊരു ഭര്‍ത്താവ് ആയിരുന്നു പ്രഭുദേവ എന്നും പതിനഞ്ച് വര്‍ഷവും അങ്ങനെയായിരുന്നുവെന്നും റംലത്ത് പറഞ്ഞിരുന്നു.
രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്. ഇക്കാര്യം ചൂണ്ടികാണിച്ച് അവര്‍ കോടതിയെ സമീപിച്ചു. മോഷണക്കേസിന് നയന്‍താരയെ അറസ്റ്റ് ചെയ്യണം എന്ന് ഞാന്‍ അഭ്യര്‍ത്ഥിയ്ക്കുന്നു. എന്റെ കണ്ണില്‍ നയന്‍താരയെ കണ്ടാല്‍ കാണുന്ന ഇടത്ത് വച്ച് ഞാന്‍ തല്ലും. ഒരു മോശം സ്ത്രീ എങ്ങിനെയായിരിയ്ക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് അവള് എന്നാണ് ലത പറഞ്ഞത്.
തനിക്കും മക്കള്‍ക്കും വേണ്ടി പ്രഭുദേവ ഒരു വീടും വാങ്ങി തന്നിരുന്നു. പക്ഷേ കാര്യങ്ങളൊക്കെ മാറിയത് നയന്‍താരയുടെ വരവോടെയാണ്. അദ്ദേത്തിന്റെ സ്വഭാവത്തിലും പെരുമാറ്റത്തിലുമൊക്കെ മാറ്റം വന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വഭാവവും മാറിയെന്നും റംലത്ത് പറഞ്ഞിരുന്നു. നര്‍ത്തകിയായ റംലത്തും പ്രഭുദേവയും പ്രണയിച്ച് വിവാഹം ചെയ്തതാണ്. പഭുദേവയെ വിവാഹം ചെയ്ത ശേഷം അവര്‍ മതം മാറി ലത എന്ന പേര് സ്വീകരിച്ചു. പ്രഭു ദേവയുടെ മൂന്ന് മക്കളുടെ അമ്മയാണ് റംലത്ത്.
എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ശേഷം 2010 ല്‍ പ്രഭു ദേവയും ലതയും തമ്മിലുള്ള വിവാഹ മോചനം നിയമപരമായി നടന്നു. അതേ വര്‍ഷം തന്നെ നയന്‍താരയുമായും വേര്‍പിരിഞ്ഞു. നയന്‍താരയില്‍ നിന്നും വേര്‍പിരിഞ്ഞ പ്രഭുദേവ ഹിന്ദി സിനമയിലും സംവിധാനത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇനി എന്റെ ജീവിതത്തില്‍ ഒരു പെണ്ണില്ല എന്നാണ് അന്ന് പ്രഭു ദേവ പറഞ്ഞത്. നയന്‍താര ആകട്ടെ, ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി. ഇപ്പോള്‍ വിഘ്നേഷുമായുള്ള വിവാഹവും കഴിഞ്ഞു.
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...