‘ദിൽഷയെ റിയാസ് റോബിന്റെ ‘എച്ചിൽ’ എന്ന് വിളിച്ചു; ദിൽഷയെ ഏറെ വിഷമിപ്പിച്ച ആ വാക്കുകൾ; ‘എച്ചിൽ’ പ്രയോഗത്തിൽ ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; ഇത്തവണ റിയാസ് കുടുങ്ങും!
‘ദിൽഷയെ റിയാസ് റോബിന്റെ ‘എച്ചിൽ’ എന്ന് വിളിച്ചു; ദിൽഷയെ ഏറെ വിഷമിപ്പിച്ച ആ വാക്കുകൾ; ‘എച്ചിൽ’ പ്രയോഗത്തിൽ ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; ഇത്തവണ റിയാസ് കുടുങ്ങും!
‘ദിൽഷയെ റിയാസ് റോബിന്റെ ‘എച്ചിൽ’ എന്ന് വിളിച്ചു; ദിൽഷയെ ഏറെ വിഷമിപ്പിച്ച ആ വാക്കുകൾ; ‘എച്ചിൽ’ പ്രയോഗത്തിൽ ബിഗ് ബോസ് വീട്ടിൽ പൊട്ടിത്തെറി; ഇത്തവണ റിയാസ് കുടുങ്ങും!
ബിഗ് ബോസ് സീസൺ ഫോർ അതിഗംഭീരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. ജാസ്മിനും റോബിനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്ത് പോയപ്പോൾ എല്ലാ മലയാളികൾക്കും നിരാശയായിരുന്നു. എന്നാൽ,ഇന്നും ഷോ പഴയതിലും ഗംഭീരമായി തന്നെ മുന്നേറുകയാണ്. ഇരുവരും വീട് വിട്ട് പുറത്ത് പോയ സമയത്ത് ഇനി ബിഗ് ബോസ് വീട് ശാന്തമാവുമെന്ന് പലരും കരുതിയിരുന്നു എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്.
കഴിഞ്ഞ വീക്കിലി ടാസ്ക്കിൽ മത്സരാർഥികൾ എല്ലാവരും അന്യോന്യം വളരെ വാശിയോടെയാണ് കളിച്ചത്. ബിഗ് ബോസ് കോൾ സെന്റർ എന്ന ടാസ്ക്കിൽ മത്സരാർത്ഥികളെ രണ്ടു ടീമായി തിരിച്ച് അതിൽ ഒരു ടീമിനെ കസ്റ്റമർ ആയും മറ്റൊരു ടീമിനെ കാൾ സെന്റർ ജീവനക്കാരേയും നിയമിച്ചു. ഇതിൽ കോൾ സെന്റർ ജീവനക്കാരായി ഇരുന്നവരെ കസ്റ്റമേഴ്സ് പ്രകോപിപ്പിക്കണം എന്നതായിരുന്നു ടാസ്ക്ക്.
റിയാസ്, ധന്യ, അഖിൽ, വിനയ്, റൊൺസൺ എന്നിവരായിരുന്നു ഒരു ടീം. ദിൽഷാ, ലക്ഷ്മി പ്രിയ, ബ്ലെസ്ലി, സൂരജ് എന്നിവർ എതിർ ടീമും ആയിരുന്നു. ഇരു ടീമുകളും നല്ലപോലെ ടാസ്ക്കിൽ മത്സരിച്ചു. റിയാസ്, ധന്യ, അഖിൽ, വിനയ്, റൊൺസൺ എന്നിവർ അടങ്ങിയ ടീം വിജയിച്ചു.
ടാസ്ക്കിൽ വളരെ മികച്ച രീതിയിൽ മത്സരിച്ചത് റിയാസ് ആണ്. വിമർശകർക്ക് പോലും അതിൽ എതിർ അഭിപ്രായം ഉണ്ടാകില്ല. അതുകൊണ്ട് തന്നെ ക്യാപ്റ്റൻസി നോമിനേഷനായി വീട്ടിലെ ഭൂരിഭാഗം മത്സരാർഥികളും റിയാസിന്റെ പേരാണ് തിരഞ്ഞെടുത്തത്. എന്നാൽ ലക്ഷ്മിപ്രിയ റിയാസിന്റെ പേര് പറഞ്ഞില്ല. പറയാത്തതിന് ഒരു കാരണം ഉണ്ടെന്നും എപ്പോഴും സ്ത്രീകൾക്ക് വേണ്ടി മാത്രം സംസാരിക്കുന്ന വ്യക്തിയാണ് താനെന്ന് പറയുന്ന റിയാസ് ബിഗ് ബോസ് വീട്ടിലെ ഒരു മത്സരാർഥിയെപ്പറ്റി വളരെ മോശമായ ഒരു കമന്റ് പറഞ്ഞു എന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.
തുടർന്ന് താൻ പറഞ്ഞ ആ വാക്ക് എന്താണെന്ന് റിയാസ് ലക്ഷ്മിപ്രിയയോട് ചോദിച്ചെങ്കിലും അത് പറയാൻ ലക്ഷ്മിപ്രിയ കൂട്ടാക്കിയില്ല. റിയാസ് ദിൽഷയെ പറ്റിയാണ് ആ വാക്ക് പറഞ്ഞതെന്നും ദിൽഷക്ക് അത് പറയണമെങ്കിൽ പറയാമെന്നും മത്സരാർഥികൾ പറഞ്ഞു. ദിൽഷാ അത് പറയണം എന്ന് റിയാസും ബ്ലെസ്ലിയും നിർബന്ധിക്കുകയും ചെയ്തു. ഷോ കാണുന്ന പ്രേക്ഷകർ തന്നെ പറ്റി മോശമായി എന്തെങ്കിലും ചിന്തിക്കുമെന്നും അതുകൊണ്ട് താൻ എന്താണ് പറഞ്ഞതെന്ന് വ്യക്തമാക്കണമെന്നുമാണ് റിയാസ് പറഞ്ഞത്.
തുടർന്നു അത് ഒരു വലിയ സംസാര വിഷയം ആയെങ്കിലും ക്യാപ്റ്റനായ ധന്യ ഇടപെട്ട് കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കി. നോമിനേഷൻ കഴിഞ്ഞ ശേഷം റിയാസിനോട് സംസാരിക്കാമെന്നാണ് ധന്യ പറഞ്ഞത്. തുടർന്ന് നോമിനേഷന് ശേഷം ധന്യ റിയാസിനോട് കാര്യം പറഞ്ഞു. ദിൽഷയെ റിയാസ് റോബിന്റെ ‘എച്ചിൽ’ എന്ന് വിളിച്ചെന്നും അത് ദിൽഷയെ ഏറെ വിഷമിപ്പിച്ചെന്നും ധന്യ പറഞ്ഞു.
എന്നാൽ താൻ അല്ല അങ്ങനെ പറഞ്ഞതെന്നും ദിൽഷ റോബിന്റെ അവശിഷ്ടം ആണ് താൻ എന്ന് പറഞ്ഞപ്പോൾ താൻ തിരിച്ച് എച്ചിലാണോ എന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും റിയാസ് പറഞ്ഞു. ടൈറ്റാനിക്ക് മുങ്ങിയപോലെ റോബിൻ മുങ്ങി എന്ന് പറഞ്ഞ സമയത്താണ് ടൈറ്റാനിക്കിന്റെ അവശിഷ്ടം പോലെ താൻ ബിഗ് ബോസ് വീട്ടിൽ ബാക്കി ഉണ്ടെന്ന് ദിൽഷ പറഞ്ഞത്. ഇതിനെ ‘എച്ചിൽ’ എന്ന് റിയാസ് പറഞ്ഞതോടെ അർഥം മാറുകയായിരുന്നു.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...