സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും! ‘ടൈസണ്‍’ വരുന്നു..കെജിഎഫ് സിനിമാനിര്‍മ്മാതാക്കള്‍ക്ക് ഒപ്പം പൃഥ്വിരാജ്

ലൂസിഫറിനും ബ്രോ ഡാഡിക്കും ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ബിഗ് ബഡ്ജറ്റ് ചിത്രം പ്രഖ്യാപിച്ചു. ‘ടൈസണ്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് കെ.ജി.എഫിന്റെ നിര്‍മാതാക്കളായ ഹോമ്പാലെ ഫിലിംസാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. പൃഥ്വിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ റിലീസ് ചെയ്തു. ചിത്രം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല.
ഹോമ്പാലെ ഫിലിംസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ചിത്രം പ്രഖ്യാപിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്
സഹോദരനും സുഹൃത്തുമായ മുരളി ഗോപിക്കൊപ്പം വീണ്ടും. ഇത്തവണ വലിയ ചിത്രം. ഞങ്ങളുടെ ഈ വീക്ഷണത്തെ പിന്തുണയ്ക്കാന്‍ ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് ഒപ്പമുണ്ട്.’-പൃഥ്വിരാജ് കുറിച്ചു.
പ്രമുഖ നിര്‍മാണക്കമ്പനിയായ ഹൊംബാലെ ഫിലിംസുമായി ഇതിനു മുമ്പും പൃഥ്വിരാജ് സഹകരിച്ചിട്ടുണ്ട്. അവര്‍ നിര്‍മിച്ച ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 കേരളത്തില്‍ വിതരണം ചെയ്തത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആയിരുന്നു. കൂടാതെ ഹൊംബാലെയുടെ അടുത്ത പ്രോജക്ട് ആയ പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രം സലാറിലും പൃഥ്വിരാജ് അഭിനയിക്കുന്നുണ്ട്.
. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാന് എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്.
ജന ഗണ മനയാണ് പൃഥ്വിരാജിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ജൂണ്‍ രണ്ടിന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. ചിത്രത്തിന് കേരളത്തിന് പുറതുന്നിന്ന് മികച്ച അഭിപ്രായമാണ് വരുന്നത്. ചിത്രം ഇതിനോടകം തന്നെ വലിയ ചര്‍ച്ചയായി കഴിഞ്ഞു.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്‍ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി...