നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിലെ പ്രധാനിയും എട്ടാം പ്രതിയുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹർജിയില്‍ ഇന്നലെയും വിചാരണ കോടതിയിൽ വാദം നടന്നിരുന്നു
കേസിൽ പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷന്റെ ശ്രമമെന്ന് ദിലീപ്കോടതിയിൽ പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണ്. ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി പരിഗണിക്കവെയാണ് പ്രതിഭാഗത്തിൻ്റെ മറുപടി. ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിന് ആധാരം. ദിലീപിൻ്റെ അഭിഭാഷകർ സാക്ഷികളെ സ്വാധിനിക്കാൻ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗം പറഞ്ഞു.
വെളിപ്പെടുത്തൽ നടത്തുന്നതിന് മുൻപ് പണം ആവശ്യപ്പെട്ട് ബാലചന്ദ്രകുമാർ ദിലീപിന് അയച്ച വോയ്സ് ക്ലിപ്പുകൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണക്കോടതി ഈ മാസം 14 ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് അടുത്ത മാസം പതിനാറാം തീയതി സമർപ്പിക്കണമെന്ന് വിചാരണക്കോടതി നിർദേശിച്ചു.
നേരത്തെ പലവട്ടം ഹർജി പരിഗണിച്ചപ്പോഴും പ്രോസിക്യൂഷനെതിരെ രൂക്ഷ വിമർശനമായിരുന്നു വിചാരണക്കോടതി നടത്തിയത്. ദിലീപിൻറെ ജാമ്യം റദ്ദാക്കാനാവാശ്യമായെ തെളിവെന്താണെന്നായിരുന്നു കോടതിയുടെ ചോദ്യം. നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ പ്രോസിക്യൂഷൻ ആരോപിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കോടതികള്‍ പ്രവർത്തിക്കുന്നത് പൊതുജനാഭിപ്രായം നോക്കിയല്ല. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷൻ എന്തിനാണ് അസ്വസ്ഥ പ്രകടിപ്പിക്കുന്നത്. തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് ദിലീപിന്റെ അഭിഭാഷകർക്കെതിരെ പൊലീസ് നടപടി എടുത്തില്ലെന്നും കോടതി ചോദിച്ചപ്പോള്‍ അതില്‍ വ്യക്തമായ മറുപടി പ്രോസിക്യൂഷന് ഉണ്ടായിരുന്നില്ല.
സാക്ഷികളെ സ്വാധീനിച്ചുവെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. എന്നാല്‍ ഇതിന് തെളിവുണ്ടോ? പ്രോസികൂഷൻ ആരോപണം ഉന്നയിക്കുക മാത്രമാണ് ചെയ്തത്. എംഎല്‍എ ഗണേഷ് കുമാറിന്റെ സെക്രട്ടറിയായ പ്രദീപ് സാക്ഷിയായ വിപിൻ ലാലിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചുവെന്ന് എങ്ങനെയാണ് സ്ഥാപിക്കാന്‍ കഴിയകുയെന്നും കോടതി ചോദിച്ചിരുന്നു. തുടർന്ന് വ്യക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സമയവും കോടതി അനുവദിക്കുകയായിരുന്നു. ഇതേ തുടർന്ന് കൂടുതല്‍ തെളിവുകൾ പ്രോസിക്യൂഷന് ഇന്നലെ ഹാജരാക്കി.
അതേസമയം തുടരന്വേഷണത്തിനു വഴിയൊരുക്കിയ ശബ്ദരേഖകൾ ശേഖരിച്ചിരുന്ന ലാപ്ടോപ് കേസിലെ പ്രതിയായ നടൻ ദിലീപിന്റെ സഹോദരീ ഭർത്താവ് ടി.എൻ.സുരാജിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷൻ വിചാരണക്കോടതിയെ അറിയിച്ചു. ഈ ലാപ്ടോപ് കണ്ടെത്താൻ അന്വേഷണം നടത്തണമെന്നും പ്രോസിക്യൂഷൻ ബോധിപ്പിച്ചു.
നടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ടു ദിലീപും കൂട്ടാളികളും നടത്തിയ ഗൂഢാലോചനകളും സംഭാഷണങ്ങളും റെക്കോർഡ് ചെയ്ത ടാബ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ പക്കൽ നിന്നു നഷ്ടപ്പെട്ടു. എന്നാൽ അതിലെ ശബ്ദ ഫയലുകൾ ഇപ്പോൾ സുരാജിന്റെ പക്കലുള്ള ലാപ്ടോപ്പിലേക്കു മാറ്റിയതിനു ശേഷമാണു അതു പെൻഡ്രൈവിൽ ശേഖരിച്ചത്.
ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിനു കൈമാറിയ ശബ്ദരേഖകളിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദത്തിനിടയിലാണു പ്രോസിക്യൂഷൻ ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചത്. ബാലചന്ദ്രകുമാർ ശബ്ദരേഖ ശേഖരിക്കാൻ ഉപയോഗപ്പെടുത്തിയ ലാപ്ടോപ് ദിലീപിന്റെ സഹോദരീഭർത്താവിന്റെ കൈവശമെത്തിയ സാഹചര്യം പ്രോസിക്യൂഷൻ വെളിപ്പെടുത്തിയില്ല. അന്വേഷണ പരിധിയിലുള്ള കാര്യമായതിനാലാണ് ഇക്കാര്യം ഇപ്പോൾ വെളിപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതെന്നും പ്രോസിക്യൂഷൻ തുടർന്നു ബോധിപ്പിച്ചു
പ്രേക്ഷകർക്കേറെ ഇഷ്ടപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും കാവ്യ മാധവനുമെല്ലാം. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ കുറച്ചു...
മലയാളചലച്ചിത്ര ലോകത്ത് നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് ബാലചന്ദ്രമേനോൻ. മലയാള സിനിമയിൽ ഒറ്റയാൾ പ്രസ്ഥാന കൊണ്ടുവന്നത് ബാലചന്ദ്ര...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....