Connect with us

തിരികെ വരാനുള്ള സാധ്യത കൂടുതൽ, ബി​ഗ് ബോസിലേക്ക് റീ എൻട്രി നടത്താൻആ മത്സരാർത്ഥി; സൂചന പുറത്ത്, ഇനി കളി മാറും

TV Shows

തിരികെ വരാനുള്ള സാധ്യത കൂടുതൽ, ബി​ഗ് ബോസിലേക്ക് റീ എൻട്രി നടത്താൻആ മത്സരാർത്ഥി; സൂചന പുറത്ത്, ഇനി കളി മാറും

തിരികെ വരാനുള്ള സാധ്യത കൂടുതൽ, ബി​ഗ് ബോസിലേക്ക് റീ എൻട്രി നടത്താൻആ മത്സരാർത്ഥി; സൂചന പുറത്ത്, ഇനി കളി മാറും

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. സുചിത്രയ്ക്ക് പിന്നാലെയാണ് ഫൈനൽ ഫൈവിൽ എത്തേണ്ടിയിരുന്ന റോബിനും ജാസ്മിനുമാണ് കഴിഞ്ഞ ദിവസം കളിയിൽ നിന്നും പുറത്തായത്. ഒമ്പതാം ആഴ്ച പുറത്തായ സുചിത്ര വീട്ടിലേക്ക് ബി​ഗ് ബോസ് തിരികെ കൊണ്ടുവരുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. അതിനുള്ള ചെറിയ സൂചനകളും ബി​ഗ് ബോസ് വീട്ടിലെ മറ്റ് അം​ഗങ്ങൾക്കും പ്രേക്ഷകർക്കും നൽകി കഴിഞ്ഞു.

പുറത്തായ സുചിത്രയെ പിന്നീട് പ്രേക്ഷകർക്കും കാണാൻ കഴിഞ്ഞിട്ടില്ല. സോഷ്യൽമീഡിയയില അഭിമുഖങ്ങളിലോ ഒന്നും സുചിത്ര പ്രത്യക്ഷപ്പെട്ടുമില്ല. ഇതെല്ലാം ബി​ഗ് ബോസ് നൽകിയ സൂചനകളുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ തിരികെ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. തിങ്കളാഴ്ച നൽകിയ മോണിങ് ടാസ്ക്കിലും ഇതുമായി ബന്ധപ്പെട്ട ആക്ടിവിറ്റിയാണ് ബി​ഗ് ബോസ് മത്സരാർഥികൾക്ക് നൽകിയത്. പുറത്തായവരിൽ ഒരാളെ തിരികെ കൊണ്ടുവരാൻ അവസരം ലഭിച്ചാൽ ആരെ കൊണ്ടുവരുമെന്നാണ് മത്സരാർഥികളോട് ബി​ഗ് ബോസ് ചോദിച്ചത്. അതിൽ കൂടുതൽ ആളുകളും സുചിത്രയുടെ പേരാണ് പറഞ്ഞത്. ധന്യയും ലക്ഷ്മിയും വരെ സുചിത്രയുടെ പേരാണ് പറഞ്ഞത്. സുചിത്ര പുറത്താകുമെന്ന് ധന്യ പ്രതീക്ഷിച്ചിരുന്നില്ല.

സുചിത്ര അഥവാ തിരിച്ച് വന്നാൽ പണി കിട്ടാൻ പോകുന്നത് ബ്ലെസ്ലിക്കായിരിക്കും. വീടിനുള്ളിൽ ആയിരുന്നുപ്പോൾ പരസ്പരം ഏറ്റുമുട്ടിയിട്ടുള്ള രണ്ടുപേർ ബ്ലെസ്ലിയും സുചിത്രയുമാണ്. സുചിത്ര തിരികെ വന്നാൽ കണ്ടന്റുകൾ കൂടുതലായി ലഭിക്കാനും കാരണമാകും. സുചിത്രയ്ക്ക് പുറമെ ഡെയ്സി തിരികെ വരാനുള്ള സാധ്യതകളും മത്സരാർഥികളും പ്രേക്ഷകരും മുന്നോട്ട് വെക്കുന്നുണ്ട്. ഇപ്പോഴത്തെ വീട്ടിലെ സാഹ​ചര്യം വെച്ച് നോക്കുമ്പോൾ‌ നന്നായി സംസാരിക്കാനും പ്രശ്നങ്ങൾ സൃഷ്ടിക്കാനും വെല്ലുവിളികൾ ഉ‌യർത്താനും കഴിവുള്ള ഒരാൾ വീട്ടിലേക്ക് വരേണ്ടത് അത്യാവശ്യമാണ്. എങ്കിലെ റോബിനും ജാസ്മിനും പോയപ്പോൾ ഉറങ്ങിയ വീട് ഉണരുകയുള്ളൂ. സുചിത്രയാണ് മടങ്ങി വരുന്നതെങ്കിൽ അഖിൽ, സൂരജ് തുടങ്ങിയവർ ഫോമിലേക്ക് ഉയരും.

കഴിഞ്ഞ ദിവസം അഖിൽ‌, സൂരജ് തുടങ്ങിയവർ വീട്ടിലേക്ക് റീ എൻട്രി നടത്താൻ സാധ്യതയുള്ള മത്സരാർഥികളുടെ പേരുകൾ ചർച്ച ചെയ്തിരുന്നു. ഇവരുടെ സംഭാഷണത്തിൽ അവസാനം വന്നത് ഡെയ്സി തിരികെ വരാനുള്ള സാധ്യതയാണ്. ജനപ്രീതി വളരെ കുറവുള്ള മത്സരാർഥിയാണ് സുചിത്ര. തിരികെ വന്നാൽ എങ്ങനെ കളി മുന്നോട്ട് കൊണ്ടുപോകുമെന്നത് കണ്ടുതന്നെ അറിയണം

More in TV Shows

Trending

Recent

To Top