
News
വേദിയില്‍ ഡാന്‍സ് കളിച്ച് അഭിക്ഷേക് ബച്ചന്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഐശ്വര്യ റായി
വേദിയില്‍ ഡാന്‍സ് കളിച്ച് അഭിക്ഷേക് ബച്ചന്; കയ്യടിച്ച് പ്രോത്സാഹിപ്പിച്ച് ഐശ്വര്യ റായി

ബോളിവുഡ് താരദമ്പതികളായ അഭിഷേക് ബച്ചനും ഐശ്വര്യ റായ് ബച്ചനും ഒന്നിച്ച് ജീവിതം ആരംഭിച്ചിട്ട് പതിനഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. 2007 ഏപ്രില്‍ 20നായിരുന്നു ഈ താരവിവാഹം. അടുത്തിടെ ഐഐഎഫ്എ 2022ല്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ ഒന്നര പതിറ്റാണ്ടോളമായുള്ള സഹവര്‍ത്തിത്വത്തെ കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടര്‍ക്ക് ഐശ്വര്യ നല്കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഐഐഎഫ്എ 2022ന്റെ ഗ്രീന്‍ കാര്‍പെറ്റില്‍ എത്തിയ അഭിഷേകിനോടും ഐശ്വര്യയോടും 15 വര്‍ഷത്തെ ദാമ്പത്യത്തെ കുറിച്ചായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം.
‘അതെ. നന്ദി, ദൈവമേ,’ എന്നായിരുന്നു ഐശ്വര്യയുടെ പ്രതികരണം. അഭിഷേക് ഒരു പുഞ്ചിരിയില്‍ ഒതുക്കി. ഐശ്വര്യയുടെ കൈപ്പിടിച്ച് അഭിഷേക് ഗ്രീന്‍ കാര്‍പെറ്റില്‍ നടന്നു.
താരനിബിഢമായിരുന്നു ഐഐഎഫ്എ 2022ന്റെ അവാര്‍ഡ് വേദി. മകള്‍ ആരാധ്യയ്ക്ക് ഒപ്പമാണ് ആരാധ്യയും അഭിഷേകുമെത്തിയത്. അഭിഷേക് വേദിയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന ഐശ്വര്യയുടെ വീഡിയോയും ശ്രദ്ധ നേടുകയാണ്. ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ട് പാട്ടിന് അനുസരിച്ച് താളം പിടിക്കാനും ഐശ്വര്യ മറന്നില്ല
മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് എന്ന ചിത്രത്തിലാണ് ഐശ്വര്യ റായ് ബച്ചന് അടുത്തതായി അഭിനയിക്കുന്നത്, ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുക.
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
കഴിഞ്ഞ ദിവസം ലഹരിക്കേസിൽ അറസ്റ്റിലായ ഛായാഗ്രാഹകൻ സമീർ താഹിറിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എൻഡിപിഎസ് ആക്ട് 25 പ്രകാരമാണ് സമീർ താഹിറിനെ...
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....