‘താല്‍പ്പര്യം മാത്രം പോരല്ലോ, അതിനുള്ള മിടുക്കും ഭാഗ്യവും അവസരവും വേണമല്ലോ, കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ അഭിനയത്തില്‍ ഒരു കൈ നോക്കാം; മാമുക്കോയയുടെ മകനും അഭിനയത്തിലേയ്ക്ക്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. ഇപ്പോഴിതാ മാമുക്കോയയുടെ മകന് മുഹമ്മദ് നിസാറും അഭിനയരംഗത്തേയ്ക്ക് എത്തിയിരിക്കുകയാണ് എന്ന വിവരമാണ് പുറത്ത് വരുന്നത്. ശ്രീനാഥ് ഭാസി, അനൂപ് മേനോന്, ശ്രീജിത് രവി എന്നിവരൊക്കെ ശ്രദ്ധേയ കഥാപാത്രങ്ങളായി വരുന്ന എല്‍എല്‍ബി എന്നുപേരിട്ട ചിത്രത്തില്‍ ചെറിയൊരു കഥാപാത്രത്തെ നിസാറും അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് പുരോഗമിക്കുകയാണ്. സൗഹൃദത്തിന്റെ പുറത്താണ് സിനിമയിലേക്ക് എത്തിയത് എന്നാണ് നിസാര്‍ പറയുന്നത്. സുഹൃത്തുക്കളുടെ സിനിമയില്‍ ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് നിസാര്‍ അഭിനയിക്കുന്നത്.
‘ചെറിയൊരു വേഷമാണ്. ചങ്ങാതിമാര്‍ നിര്‍ബന്ധിച്ചപ്പോള്‍ ചെയ്തതാണ്. ക്യാമറയെ അഭിമുഖീകരിക്കാനൊക്കെയുള്ള മടിയും മാറുമല്ലോ,’ എന്നും നിസാര്‍ പറയുന്നു. കുട്ടിക്കാലം മുതല്‍ തന്നെ അഭിനയത്തോട് ഇഷ്ടമുണ്ടായിരുന്നുവെന്നാണ് നിസാര്‍ പറയുന്നത്.
‘താല്‍പ്പര്യം മാത്രം പോരല്ലോ, അതിനുള്ള മിടുക്കും ഭാഗ്യവും അവസരവും വേണമല്ലോ, കാര്യങ്ങളെല്ലാം ഒത്തുവന്നാല്‍ അഭിനയത്തില്‍ ഒരു കൈ നോക്കാം,’ എന്നാണ് നിസാര്‍ പറയുന്നത്. വയനാട്ടില്‍ റിസോര്‍ട്ട് നടത്തുകയാണ് നിസാര്‍.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...