
News
സായി ശങ്കറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐമാക്, ഐഫോൺ ഐപാഡ് തിരിച്ചുനൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്
സായി ശങ്കറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐമാക്, ഐഫോൺ ഐപാഡ് തിരിച്ചുനൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സായി ശങ്കറിനെ നേരത്തെ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നുള്ള ഡിജിറ്റല്‍ തെളിവുകള്‍ മായിച്ചു കളഞ്ഞത് താനാണെന്ന് ചോദ്യം ചെയ്യലില്‍ സായി ശങ്കര്‍ അന്വേഷണസംഘത്തോടെ സമ്മതിച്ചിരുന്നു.
ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് സായി ശങ്കറുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ഐമാക്, ഐഫോൺ ഐപാഡ് എന്നിവ തിരിച്ചുനൽകാൻ ആലുവ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
5,00,000 രൂപ ബോണ്ടും രണ്ട് ആൾ ജാമ്യത്തിലും ആണ് ഉപകരണങ്ങൾ തിരിച്ചുനൽകാൻ ഉത്തരവിട്ടിരിക്കുന്നത്.സായി ശങ്കറിന്റെ സാധന സാമഗ്രികളില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നുമില്ലെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സായി ശങ്കര്‍ കോടതിയെ സമീപിച്ചത്.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി സമയം നീട്ടി നല്കി. ഒന്നര മാസം കൂടിയാണ് ക്രൈംബ്രാഞ്ചിന് കോടതി അനുവദിച്ചിരിക്കുന്ന സമയം. ജസ്റ്റിസ് കൗസർ എടപഗത്താണ് ഹർജി പരിഗണിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നു. തുടർ അന്വേഷണത്തിൽ ദിലീപിനും കൂട്ട് പ്രതികൾക്കെതിരെയും നിരവധി കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ടെന്നും ദിലീപിന്റെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത വിവരങ്ങൾ പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്നുമാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
ധനുഷിന്റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് കുബേര. ധനുഷും നാഗാർജുനയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...