ഞാൻ വിവാഹം കഴിക്കുന്നില്ല; കാരണം ഇതാണ് ; വെളിപ്പെടുത്തി നടി നേഹ സക്സേന!

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തില്‍ ചുവടുറപ്പിച്ചതാരമാണ് നേഹ സക്സേന . കസബ സിനിമയിലൂടെ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിച്ചാണ് നടി നേഹ സക്സേന മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അതിന് മുന്‍പ് തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെ നടി സജീവ സാന്നിധ്യമായിരുന്നു. മലയാളത്തില്‍ ലേശം ഗ്ലാമറസ് റോളുകളൊക്കെ വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന നടി അഭിനയ പ്രധാന്യമുള്ള വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
താരം ഇനിയും വിവാഹിതയായിട്ടില്ല. ആരാധകര്‍ പലപ്പോഴും നടിയുടെ വിവാഹത്തെ കുറിച്ചാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ വിവാഹം കഴിക്കാന്‍ താല്‍പര്യമൊന്നുമില്ലെന്നാണ് നടിയിപ്പോള്‍ വെളിപ്പെടുത്തുന്നത്. ഒരു പ്രമുഖ മാഗസിന് നല്കിയ അഭിമുഖത്തിലൂടെയാണ് തന്റെ ജീവിതത്തെ കുറിച്ച് നേഹ തുറന്ന് പറഞ്ഞത്. നേഹ സക്സേന വിവാഹം കഴിക്കുന്നില്ലേ എന്ന ചോദ്യങ്ങള്‍ക്കുള്ള നടിയുടെ മറുപടിയിങ്ങനെയാണ്..
‘ഓരോ ദിവസവും ഡിവേഴ്സ് കൂടി വരുന്ന കാലത്ത് ആരെയും വിശ്വസിക്കാന്‍ പറ്റാത്ത സഹാചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ എനിക്കെന്റെ അമ്മയുണ്ട്. അമ്മയാണ് എനിക്കെല്ലാം. ഭാവിയില്‍ കല്യാണം കഴിക്കേണ്ടി വരികയാണെങ്കില്‍ പുകവലിക്കാത്ത, മദ്യപിക്കാത്ത, സ്നേഹമുള്ള വളരെ സിംപിളായ ഒരാളാണ് എന്റെ സങ്കല്പത്തിലുള്ള ഭര്‍ത്താവ്’ എന്ന് നേഹ പറയുന്നു.ജീവിതാനുഭവങ്ങളാണ് ഉറച്ച തീരുമാനങ്ങള്‍ക്ക് പിന്നിലെന്ന് നേഹ..
നേഹയുടെ അച്ഛന് രാകേഷ് സക്സേനയും അമ്മ അനാമിക എന്ന അനു സക്സേനയുമാണ്. അമ്മ എന്നെ ആറുമാസം ഗര്‍ഭിണിയായിരിക്കുമ്പോളാണ് അച്ഛന് കാറപകടത്തില്‍ മരണപ്പെടുന്നത്. അച്ഛന്റെ വേര്പാടിന് ശേഷം വാടക വീട്ടില്‍ താമസിച്ച് ചെറിയ ജോലികള്‍ ചെയ്താണ് അമ്മ എന്നെ വളര്‍ത്തിയത്. അച്ഛന് മരിക്കുമ്പോള്‍ അമ്മയുടെ പ്രായം ഇരുപത്തിരണ്ട് വയസാണ്. നേഹ പറയുന്നത്.കുഞ്ഞായിരുന്ന എന്നെ അനാഥാലയത്തിലാക്കി അമ്മയ്ക്ക് മറ്റൊരു വിവാഹം കഴിക്കാമായിരുന്നു.
പക്ഷേ അമ്മയങ്ങനെ ചെയ്തില്ല. എനിക്ക് വേണ്ടി ജീവിക്കുകയാണ് അമ്മ ചെയ്തത്. അതുകൊണ്ട് തന്നെ എന്റെ ജീവിതത്തില്‍ എനിക്കെല്ലാം എന്റെ അമ്മയാണ്. തന്റെ ജീവിതം തന്നെ അമ്മയ്ക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണെന്നാണ് നേഹ പറയുന്നത്.സിനിമയിലേക്ക് താന്‍ വന്നത് ഒരു ഗോഡ് ഫാദര്‍ ഇല്ലാതെയാണ്. അമ്മയാണ് അവിടെയും തന്റെ കൂട്ട്. തന്നെ ഒരു പോലീസ് ഓഫീസറാക്കണമെന്ന ആഗ്രഹം അമ്മയ്ക്ക് ഉണ്ടായിരുന്നതായിട്ടും നടി പറഞ്ഞു. ഉത്തരാഖണ്ഡിലെ സ്കൂളില്‍ പഠിക്കുമ്പോള്‍ എന്‍സിസി കേഡറ്റായിരുന്നു. അതിലെ കഠിന പരിശീലനമാണ് എന്നില്‍ ആത്മവിശ്വാസം ഉണ്ടാക്കിയത്.
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവർക്കും ആരാധകരും ഏറെയാണ്. ഫഹദ് ഫാസിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയാണ് നടി നവ്യ നായർ. ഇപ്പോഴിതാ ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ സംസാരിക്കവെ നടി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് കങ്കണ റണാവത്ത്. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഹോളിവുഡിൽ അരങ്ങേറ്റം...
വ്യത്യസ്തമായ അഭിനയശൈലി കൊണ്ടും സൗന്ദര്യം കൊണ്ടും മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ നടിയാണ് കാവ്യ മാധവൻ. ബാലതാരമായി മലയാള സിനിമയിൽ അരങ്ങേറ്റം...