അതിക്രമത്തിനിരയായ നടിക്കൊപ്പം അവര്‍ക്ക് നീതി ലഭിക്കും വരെ നിലകൊള്ളാന്‍ സിവില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്; ‘സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് സിന്‍സി അനില്‍
അതിക്രമത്തിനിരയായ നടിക്കൊപ്പം അവര്‍ക്ക് നീതി ലഭിക്കും വരെ നിലകൊള്ളാന്‍ സിവില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്; ‘സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് സിന്‍സി അനില്‍
അതിക്രമത്തിനിരയായ നടിക്കൊപ്പം അവര്‍ക്ക് നീതി ലഭിക്കും വരെ നിലകൊള്ളാന്‍ സിവില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്; ‘സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ആഹ്വാനം ചെയ്ത് സിന്‍സി അനില്‍
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്ക് പിന്തുണയുമായി ജൂണ്‍ 1ന് തൃശൂരില്‍ ഐക്യദാര്‍ഢ്യ കൂട്ടായ്മ. തൃശൂര്‍ സാഹിത്യ അക്കാദമി ഹാളിലാണ് കൂട്ടായ്മ. ഈ കേസ് അട്ടിമറിക്കപ്പെടാന്‍ അനുവദിച്ചു കൂടായെന്ന് സിന്‍സി അനില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. കേസ് അട്ടിമറിക്കുവാന്‍ ശ്രമിക്കുന്നുവെന്ന ആശങ്കകള്‍ പുറത്ത് വരുന്നുവെന്നും ഈ സാഹചര്യത്തില്‍ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയര്‍ത്തേണ്ടതുണ്ട് എന്നും സിന്‍സി അനില്‍ പറയുന്നു.
ഇതിന് മുമ്പ് ദിലീപിനെതിരെ കൊച്ചിയില്‍ പൗരത്വ പ്രക്ഷോപം നടന്നിരുന്നു. ബൈജുകൊട്ടാരക്കര, അമ്പിളി, വിനയന് എന്നിവരാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കിയത്. പ്രശസ്ത ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ശബ്നം ഹാഷ്മിയായിരുന്നു ഉദ്ഘാടനം. ആക്റ്റിവിസ്റ്റുകള്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, നാടക പ്രവര്‍ത്തകര്‍, നാടന്‍ പാട്ടുകാര്‍, എന്നു തുടങ്ങി നിരവധി കലാകാരന്മാരാണ് പരിപാടിയില്‍ പങ്കെടുത്ത പരിപാടി വലിയ വിജയമായിരുന്നു.
‘നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണക്കോടതിയുടെ നടപടികള്‍ നീതിപൂര്‍വ്വമല്ലെന്ന സംശയം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നു വന്നിരിക്കുന്ന സാഹചര്യത്തില്‍ നീതിക്കു വേണ്ടി പൊതു സമൂഹം ശക്തമായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്. കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാര്‍ഡില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നത് സംബന്ധിച്ച് അതീവ ഗുരുതരമായ ആരോപണം പ്രോസിക്യൂഷനും അതിജീവിതയും ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജികളില്‍ ഉന്നയിച്ചിട്ടുണ്ട്.
തങ്ങള്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ തയ്യാറാവുന്നില്ല എന്ന കാരണത്താല്‍ രണ്ടു പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ രാജി വെക്കുകയും ചെയ്തു. നിലവില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇല്ലാത്ത അവസ്ഥയിലാണ് കേസ് നടക്കുന്നത്. മുന്‍ ഡി.ജി.പി ലോക് നാഥ് ബെഹ്റ കേസ് അട്ടിമറിക്കുവാന്‍ ഇടപെട്ടു എന്നതടക്കം ഒട്ടേറെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. അതിജീവിത സര്‍ക്കാരില്‍ പൂര്‍ണ വിശ്വാസം ഉറപ്പിക്കുമ്പോഴും കോടതി നടപടികളോടുള്ള അവരുടെ ആശങ്ക പ്രകടമാണ്. ഈ കേസ് അട്ടിമറിക്കപ്പെടാന്‍ അനുവദിച്ചു കൂടാ.
അതിക്രമത്തിനിരയായ നടിക്കൊപ്പം അവര്‍ക്ക് നീതി ലഭിക്കും വരെ നിലകൊള്ളാന്‍ സിവില്‍ സമൂഹത്തിന് ഉത്തരവാദിത്തമുണ്ട്.അതിനായി കേരളത്തിലെ നീതിബോധമുള്ള മനുഷ്യര്‍ ഐക്യപ്പെടുന്നതിന്റെ ഭാഗമായി 2022 ജൂണ്‍ 1 ബുധനാഴ്ച രണ്ട് മണി മുതല്‍ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ ‘സാംസ്കാരിക കേരളം അതിജീവിതയ്ക്കൊപ്പം ‘എന്ന ഐക്യദാര്‍ഢ്യ കൂട്ടായ്മ ചേരുകയാണ്. വിവിധ കലാ സാംസ്കാരിക പരിപാടികള്‍ കോര്‍ത്തിണക്കിക്കൊണ്ടു നടക്കുന്ന കൂട്ടായ്മയില്‍ നീതിബോധമുള്ള മുഴുവന്‍ ആളുകളും പങ്കെടുക്കണം.
ആട്ടവും പാട്ടും പറച്ചിലും വരയുമൊക്കെയായി അവള്‍ക്കൊപ്പം നീതിക്കായി അണിചേരാന്‍ മുഴുവന്‍ ആളുകളെയും ക്ഷണിക്കുന്നു’ എന്നായിരുന്നു സിന്‍സി അനിലിന്റെ കുറിപ്പ്.
അതേസമയം, കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടക്കവെ ഹൈക്കോടതിയില്‍ തെളിവുകളുമായി ക്രൈംബ്രാഞ്ച് സംഘം എത്തിയിരുന്നു. 2015-ല്‍ പള്‍സര്‍ സുനിക്ക് ദിലീപ് ഒരുലക്ഷംരൂപ കൈമാറിയതിന്റെ തെളിവുകള്‍ കിട്ടിയതായി പ്രോസിക്യൂന് ഹൈക്കോടതിയില്‍ അറിയിച്ചു. 2018 മേയ് ഏഴിന് പള്‍സര്‍ സുനി ദിലീപിനെഴുതിയ കത്ത് കണ്ടെടുത്തിട്ടുണ്ട്. ദിലീപിന്റെ സഹോദരീഭര്‍ത്താവ് സുരാജും സുഹൃത്ത് ശരത്തും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പലതവണ കണ്ടുവെന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദസാംപിളും പരിശോധിക്കേണ്ടതുണ്ട്.
പള്‍സര്‍ സുനി കാവ്യാമാധവന്റെ ഡ്രൈവറായിരുന്നതിനും തെളിവുണ്ട്. ദിലീപിന്റെ സഹോദരന് അനൂപിന്റെ മൊബൈല്‍ഫോണില്‍ നിന്ന് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളുടെ ഫോട്ടോ കിട്ടിയിട്ടുണ്ടെന്നും പ്രോസിക്യൂഷന് വ്യക്തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങളടങ്ങിയ ടാബ് ആലുവ സ്വദേശിയായ ശരത് ജി. നായര്‍ ആണ് ദിലീപിന് കൈമാറിയത്. ഈ ടാബ് ഇതുവരെ കണ്ടെത്താനായിട്ടില്ല. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. സമയപരിധി അവസാനിച്ചതിനാല്‍ തന്നെ മൂന്ന് മാസത്തെ സമയമാണ് തുടരന്വേഷണത്തിനായി സര്‍ക്കാര്‍ ചോദിച്ചിരിക്കുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...