“നായികമാർക്ക് മാത്രമോ ഗർഭം?; ലോകത്തിലെ ആദ്യ ഗര്‍ഭമാണോ ഇതെന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ വരും.; അതുകൊണ്ട് ആരെയും അറിയിച്ചില്ല ; ഷാലു കുര്യൻ പറഞ്ഞ മാസ് മറുപടി!
“നായികമാർക്ക് മാത്രമോ ഗർഭം?; ലോകത്തിലെ ആദ്യ ഗര്‍ഭമാണോ ഇതെന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ വരും.; അതുകൊണ്ട് ആരെയും അറിയിച്ചില്ല ; ഷാലു കുര്യൻ പറഞ്ഞ മാസ് മറുപടി!
“നായികമാർക്ക് മാത്രമോ ഗർഭം?; ലോകത്തിലെ ആദ്യ ഗര്‍ഭമാണോ ഇതെന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ വരും.; അതുകൊണ്ട് ആരെയും അറിയിച്ചില്ല ; ഷാലു കുര്യൻ പറഞ്ഞ മാസ് മറുപടി!
ചന്ദനമഴയെന്ന പരമ്പരയിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ഷാലു കുര്യന്. വില്ലത്തരം മാത്രമല്ല പ്രേക്ഷകരെ ചിരിപ്പിക്കാനും കഴിയുമെന്ന് ഷാലു പിന്നീട് തെളിയിച്ചു. തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികൾക്കിടയിൽ നല്ല ഒരു ഇമേജ് നേടിയെടുക്കാൻ ഷാലുവിനു സാധിച്ചു.
സോഷ്യൽ മീഡിയയിലും സജീവമായ താരം പിറന്നാള്‍ ദിനത്തിലായിരുന്നു രണ്ടാമത്തെ മകനെത്തിയ സന്തോഷം പങ്കിട്ട് എത്തിയത്. അല്ലുവിന് കൂട്ടായി കുഞ്ഞനിയനെത്തിയ സന്തോഷത്തിലാണ് ഷാലു ഇപ്പോള്‍. മെയ് 24നായിരുന്നു താരം വീണ്ടും അമ്മയായത്. സോഷ്യല്‍മീഡിയയിലൂടെ ഗര്‍ഭകാലം ആഘോഷമാക്കുന്നത് ഇഷ്ടമായിരുന്നില്ലെന്നും അതാണ് ചിത്രങ്ങള്‍ പോലും പുറത്തുവിടാതെ ഇരുന്നതെന്നും ഷാലു പറയുന്നു. ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഷാലു മനസ് തുറന്നത്.
ഗര്‍ഭിണിയായത് മുതല്‍ പ്രസവം വരെയുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍മീഡിയയിലൂടെ പലരും പങ്കുവെക്കാറുണ്ട്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്നായിരുന്നു ഷാലു പറഞ്ഞത്. ഗര്‍ഭകാലത്തെ ഫോട്ടോസൊന്നും പോസ്റ്റ് ചെയ്യാതിരുന്നതിന്റെ കാരണം അതാണ്. ആദ്യമായി ഗര്‍ഭിണിയായ സമയത്തും ഇതേപോലെ തന്നെയായിരുന്നു.
ഗര്‍ഭിണിയായെന്ന് വെച്ച് പുറത്ത് പോവാതിരിക്കുകയായിരുന്നില്ല. പോവാനുള്ള സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ടായിരുന്നു. സാധനങ്ങളൊക്കെ മേടിക്കാന്‍ ഞാന്‍ തന്നെയായിരുന്നു പോയിരുന്നത്. എന്നാല്‍ അതൊന്നും സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് ആളുകളെ അറിയിക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. അങ്ങനെയൊരു തീരുമാനം എടുക്കാനുണ്ടായ കാരണത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.
ആദ്യത്തെ മകന് ജനിച്ചപ്പോളും രണ്ട് മാസം കഴിഞ്ഞായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷവും അഭിനയിച്ചിരുന്നു. വയറൊക്കെ വരുന്നതിന് മുന്‍പ് ചിത്രീകരിച്ച രംഗങ്ങളായിരുന്നു സംപ്രേഷണം ചെയ്തിരുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുമ്പോഴും ശ്രദ്ധിച്ചിരുന്നുവെന്നും ഷാലു കുര്യന് പറയുന്നു.
ചിത്രങ്ങളും വിശേഷങ്ങളുമൊന്നും പോസ്റ്റ് ചെയ്യാത്തതിന് കാരണം അതിന് താഴെ വരുന്ന കമന്റുകള്‍ ഓര്‍ത്താണ്. ലോകത്തിലെ ആദ്യ ഗര്‍ഭമാണോ ഇതെന്ന തരത്തിലുള്ള പരിഹാസങ്ങളൊക്കെ വരും. ഗര്‍ഭിണിയായിരിക്കെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. എഴുതിയിടുന്നവര്ക്ക് രസകരമാണെങ്കിലും അത് കാണുന്ന നമ്മുടെ അവസ്ഥ അങ്ങനെയല്ലല്ലോയെന്നും താരം ചോദിച്ചിരുന്നു.
കുടുംബപ്രേക്ഷകർ വിനോദത്തിനായി ആശ്രയിക്കുന്നത് ടെലിവിഷനെയാണ്. ടിവി ഷോകളെക്കാളും, വീട്ടമ്മമാരെ കൈയിലെടുക്കാൻ സീരിയലുകൾക്ക് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിൽ നിരവധി ചാനലുകൾ ഉണ്ടെങ്കിലും ഏറ്റവും കൂടുതൽ...
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട സീരിയലുകളില്‍ ഒന്നായിരുന്നു കറുത്തമുത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത സീരിയലില്‍ നായികയായി അഭിനയിച്ചാണ് നടി പ്രേമി വിശ്വനാഥ്...
ഒരാഴ്ച കൊണ്ട് തീർക്കേണ്ട കഥ നീട്ടിവലിച്ച് മാസങ്ങളും വർഷങ്ങളും എടുത്ത് തീർക്കും. അവസാനം സംഭവിക്കുന്നതോ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ക്ലൈമാക്സും. ഇപ്പോൾ...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...