എന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണവുമില്ല, ഇവിടെ വന്നിട്ട് ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം ക്ഷമയാണ്, ഇനിയും ഇവിടെ നില്‍ക്കുന്തോറും വഷളാവും! ബിഗ് ബോസില്‍ നിന്നും ജാസ്മിന് ക്വിറ്റ് ചെയ്യുന്നു; ഞെട്ടലോടെ പ്രേക്ഷകർ
എന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണവുമില്ല, ഇവിടെ വന്നിട്ട് ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം ക്ഷമയാണ്, ഇനിയും ഇവിടെ നില്‍ക്കുന്തോറും വഷളാവും! ബിഗ് ബോസില്‍ നിന്നും ജാസ്മിന് ക്വിറ്റ് ചെയ്യുന്നു; ഞെട്ടലോടെ പ്രേക്ഷകർ
എന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണവുമില്ല, ഇവിടെ വന്നിട്ട് ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം ക്ഷമയാണ്, ഇനിയും ഇവിടെ നില്‍ക്കുന്തോറും വഷളാവും! ബിഗ് ബോസില്‍ നിന്നും ജാസ്മിന് ക്വിറ്റ് ചെയ്യുന്നു; ഞെട്ടലോടെ പ്രേക്ഷകർ
സംഭവബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. അതിടെ പ്രേക്ഷകരെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു വാർത്തയും പുറത്തുവരുന്നുണ്ട്. ഷോയിൽ നിന്നും ക്വിറ്റ് ചെയ്യാന്‍ തീരുമാനിച്ചതായി ജാസ്മിന്. ഇന്നലെ രാത്രി റോണ്സനോടായിരുന്നു താരം മനസ് തുറന്നത്. കഴിഞ്ഞ ദിവസം അരങ്ങേറിയ സംഭവങ്ങളില്‍ ജാസ്മിന് പൊട്ടിക്കരഞ്ഞിരുന്നു. ഇന്ന് കുറേനേരം ജാസ്മിന് ചെലവിട്ടത് മെഡിക്കല്‍ റൂമിലായിരുന്നു
ചേട്ടാ, ഇപ്പോള്‍ പോണോ എന്ന് ചോദിച്ചാല്‍ എനിക്ക് തോന്നുന്നില്ല. അയാം ഓള് റൈറ്റ്. പക്ഷെ ഒരവസരം തന്ന് ആ വാതില്‍ തുറന്നാല്‍ സ്പ്രിന്റ് ഓടുന്നത് പോലെ ഞാന്‍ ഓടുമെന്നാണ് ജാസ്മിന് പറയുന്നത്. ഇതിന് റോണ്സണ് നല്കിയ മറുപടി മനസിലാകുന്നുണ്ടെന്നായിരുന്നു. നീയൊരു കാര്യം ചെയ്യ്, സ്റ്റെ ലോ. അങ്ങനെയും ആകാലോ എന്നും റോണ്സണ് പറയുന്നു.
ഈ സംഭവങ്ങളിലൊന്നും ഞാന്‍ ഇത്രയും റിയാക്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ദേഹത്തൊരു സ്വിച്ചുണ്ടായിരുന്നുവെങ്കില് ഞാനതും ഓഫ് ചെയ്ത് ആ വള്ളിയും പൊട്ടിച്ച് കളഞ്ഞേനെ. പക്ഷെ പറ്റുന്നില്ലെന്ന് ജാസ്മിന് പറയുന്നു. ഒരു പ്രാവശ്യം ശ്രമിച്ച് നോക്കൂവെന്നായി റോണ്സണ്. പൊന്ന് ചേട്ടാ ചേട്ടന് സ്റ്റേ ലോ സ്റ്റേ ലോ എന്ന് പറയാം പക്ഷെ എനിക്ക് പറ്റണ്ടേ? എന്ന് ജാസ്മിന് പറഞ്ഞപ്പോള്‍ നീ എന്റെ കൂടെ നിന്നോ എന്ന് റോണ്സണ് പറയുന്നു. എനിക്ക് എപ്പോഴാണ് എന്റെ പിരി പോകുന്നതെന്ന് അറിയില്ലെന്ന് ജാസ്മിന് പറഞ്ഞപ്പോള്‍ എനിക്കെന്താ പിരി പോകാഞ്ഞിട്ടാണോ? എന്നായിരുന്നു റോണ്‍സന്റെ മറുപടി.
എനിക്ക് എന്റെ ജീവിതത്തില്‍ ഒരു നിയന്ത്രണവുമില്ലെന്ന് ജാസ്മിന് പറഞ്ഞു. ആരു പറഞ്ഞു നിയന്ത്രിക്കാനാകില്ലെന്ന്. ഇവിടെ വന്നിട്ട് ഞാന്‍ പഠിച്ച ഏറ്റവും വലിയ കാര്യം ക്ഷമയാണെന്ന് റോണ്സണ് മറുപടി നല്കി. ഇത്ര വലിയൊരു ഷോയില്‍ വന്നിട്ട് ചാടാന്‍ നോക്കുന്നു, പട്ടി ഷോ ആണെന്നും ജാസ്മിന് പറഞ്ഞു. എല്ലാവര്ക്കും ഫ്രസ്റ്റ്രേഷന്‍ ഉണ്ട്. ഈ ആഴ്ചയൊന്ന് സ്റ്റേ ലോ ആയി നോക്കൂ എന്ന് റോണ്സണ് ആവര്‍ത്തിച്ചു. ഞാന്‍ പോകാന്‍ ഓപ്ഷന് വച്ചത് എന്റെ ആരോഗ്യ പ്രശ്നമാണ്. എനിക്കെന്റെ ആരോഗ്യം വലുതാണ്. അതിനാല്‍ ഞാന്‍ പോകാന്‍ റെഡിയാണ്. അയാം സീരിയസ്ലി ഡണ്‍. ഞാന്‍ പോകാന്‍ തീരുമാനിച്ചു. ഇനി ഇവിടെ നില്‍ക്കുന്തോറും വഷളാവുകയുള്ളൂവെന്നും ജാസ്മിന് പറഞ്ഞു.
ഞാന്‍ എന്റെ വീട്ടിലാകുമ്പോള്‍, ഞാനും എന്റെ പട്ടിയും മാത്രമുള്ളപ്പോള്‍ പോലും ബാത്ത് റൂമില്‍ കയറിയിരുന്ന് ബക്കറ്റില്‍ വെള്ളം തുറന്ന് വച്ചാണ് പൊട്ടിക്കരയാറുള്ളത്. ആ ഞാന്‍ ഇന്നലെ ഇവിടെയിരുന്നി കരഞ്ഞത്. അപ്പോള്‍ ഒന്നാലോചിച്ച് നോക്കൂ, എനിക്ക് എന്റെ ഉള്ളില്‍ എന്തുമാത്രം അപമാനം തോന്നിയിട്ടുണ്ടാകുമെന്നെന്നും ജാസ്മിന് പറയുന്നു. ഈ ആഴ്ചയും കൂടി കഴിഞ്ഞാല്‍ ടോപ് ടെന്‍ ആകാം. ആ ടോപ് ടെണ്ണില്‍ കയറിയിട്ട് പോകാം എന്നായി റോണ്സണ്. പറ്റൂല അണ്ണാ എന്ന് ജാസ്മിന് പറഞ്ഞു. പറ്റും ജാസൂ, നമ്മക്ക് അങ്ങനെ കളിക്കാം. ടോപ് ടെണ്ണില്‍ വന്നിട്ട് പോകാം. നിമിഷ പറഞ്ഞിട്ട് പോയതല്ലേയെന്നും റോണ്സണ് ചൂണ്ടിക്കാണിച്ചു. നിമിഷയ്ക്കും അപര്‍ണയ്ക്കും അങ്ങനെ പറഞ്ഞിട്ട് പോകാം. നമ്മള്‍ക്ക് പറ്റണ്ടേ. ഞാന്‍ ആര്‍ക്കും വാക്കു കൊടുത്തിട്ടില്ലെന്നും ജാസ്മിന് പറഞ്ഞു. പിന്നെ പ്രേക്ഷകര്‍ വിധിച്ചതോ നല്ല മത്സരാര്‍ത്ഥിയായിട്ടും അപര്‍ണ പോയില്ലേ. എനിക്ക് ദേഷ്യം വന്നു. രണ്ടാം വരവില്‍ നന്നായി കളിച്ച നിമിഷയും പോയി. അവരൊക്കെ പോയിട്ട് ഞാന്‍ പിന്നെന്തിനാണ്. ഞാനെന്ത് ഉണ്ടായാണ് ഇവിടെ ചെയ്തത്? എന്നാണ് ജാസ്മിന് ചോദിച്ചത്.
അങ്ങനെയല്ല, ഇപ്പോള്‍ ഈ വീക്കിലി ടാസ്ക് നോക്ക്. നീയില്ലെങ്കില്‍ ഈ വീക്കിലി ടാസ്കില് എന്തെങ്കിലും ഓളമുണ്ടാകുമായിരുന്നോ? എന്ന് റോണ്സണ് ചോദിച്ചു. ഞാനില്ലെങ്കില്‍ വേറെയാള്, നിങ്ങളെന്താണ് അത് മനസിലാക്കാത്തത്. നിങ്ങളില്ലെങ്കിലും ഞാന്‍ ഇല്ലെങ്കിലും ദ ഷോ വില്‍ ഗോ ഓണ്‍! വാക്കിംഗ് ഔട്ട് ചെയ്യുമ്പോള്‍ തോറ്റ് കീഴടങ്ങുന്നത് പോലെയാകുമെന്നും ഞാന്‍ ചിന്തിക്കുന്നുണ്ട്. പക്ഷെ… എന്ന് ജാസ്മിന് പറഞ്ഞപ്പോള്‍ നമുക്ക് ജനങ്ങള്‍ക്ക് വിട്ടു കൊടുക്കാം എന്ന് റോണ്സണ് മറുപടി നല്കി. എന്തായിരിക്കും ജാസ്മിന്റെ അന്തിമ തീരുമാനം എന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...