റോബിന്റെ കൂർമ്മ ബുദ്ധിയ്ക്ക് മുൻപിൽ പിടിച്ചു നിൽക്കാനാവാതെ ജാസ്മിൻ; റോബിന്റെ ഒരേയൊരു ലക്ഷ്യം അത് മാത്രമെന്ന് ആരാധകര്‍!
Published on

ബിഗ്ബോസിൻ പുറത്ത് വലിയ ഫാന്‍ ഫോളോവേഴ്സ് ഉള്ളതിനാല്‍ കൃത്യമായ പ്ലാനിങ്ങുകളാണ് റോബിന് നടത്തുന്നത്. അതില്‍ ചിലര്‍ പോയി
ചാടുകയും ചെയ്തു.ബിഗ് ബോസിന്റെ അമ്പത് ദിവസങ്ങള്‍ കഴിഞ്ഞതോടെ മത്സരാര്ഥികളും സമ്മര്‍ദ്ദത്തിലായി. എങ്ങനെയും നൂറ് ദിവസം മറികടക്കണം എന്ന ലക്ഷ്യത്തിലാണ് എല്ലാവരും. അതേ സമയം വിജയസാധ്യത ഉറപ്പിച്ച് മറ്റ് മത്സരാര്‍ഥികളെ പ്രകോപനത്തിലാക്കുകയാണ് റോബിന്.
കഴിഞ്ഞ ദിവസങ്ങളിലായി നടക്കുന്ന വീക്ക്ലി ടാസ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചൂണ്ടി കാണിച്ച് ആരാധകരും ഇക്കാര്യം സൂചിപ്പിച്ചു. ദില്‍ഷയ്ക്ക് പിന്തുണ കൊടുക്കാതെ സൂരജിനെ സപ്പോര്‍ട്ട് ചെയ്തും ജാസ്മിനെ പ്രകോപിപ്പിച്ച് കൊണ്ട് റോബിന് നടത്തിയതുമൊക്കെ മുന്‍കൂട്ടി കണ്ട ഗെയിമിന്റെ ഭാഗമാണെന്നാണ് ആരാധകരില്‍ ഒരാള്‍ സൂചിപ്പിച്ചിരിക്കുന്നത്.റോബിന് ‘ഇന്നലെ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത് നില്‍ക്കാതെ സൂരജിനെ സപ്പോര്‍ട്ട് ചെയ്ത് നിന്നപ്പോഴേ എന്തോ പ്ലാന്‍ കണ്ടിട്ടുണ്ടെന്ന് തോന്നിയിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല റോബിന് വിരിച്ച വലയില്‍ ജാസ്മിനെ കൊണ്ട് വന്ന് നിര്‍ത്തിയ രീതിയെ കുറിച്ചും പറയുന്നു. ‘ഇന്ന് റോബിന് സൂരജിനെ അത്രയധികം സപ്പോര്‍ട്ട് കൊടുത്ത് നിര്‍ത്തിയത് കൊണ്ടാണ് ജാസ്മിന് സൂരജിനെ ടാര്‍ഗറ്റ് ചെയ്യാന്‍ ശ്രമിച്ചത്. മാത്രമല്ല സൂരജിന്റെ കോയിന്‍സ് മോഷ്ടിക്കുകുയും ചെയ്തു.
ഇങ്ങനെ എന്തേലും പ്രശ്നം ഉണ്ടായാല്‍ സൂരജിനെ സപ്പോര്‍ട്ട് ചെയ്യുന്ന അഖിലും സുചിത്രയും പ്രതികരിക്കുമെന്ന് റോബിന് നല്ലോണം അറിയാം. അതുകൊണ്ട് സൂരജിനെ സപ്പോര്‍ട്ട് ചെയ്തതിലൂടെ മറ്റുള്ളവരെ കൂടെ നിര്‍ത്തി, ജാസ്മിനെ തകര്‍ക്കുകയായിരുന്നു പുള്ളിയുടെ ലക്ഷ്യം. കെണി മനസിലാവാത്ത ജാസ്മിന് വൈരാഗ്യം കൊണ്ട് റോബിന് വച്ച കെണിയില്‍ തന്നെ ചെന്ന് ചാടി.
ഇതോടെ ഇന്നലെ വരെ ജാസ്മിനെ സപ്പോര്‍ട്ട് ചെയ്ത സുചിത്ര അടക്കമുള്ളവര്‍ ജാസ്മിന് എതിരായി നിന്നു. ലാസ്റ്റ് ജാസ്മിന്റെ ശബ്ദം ദയനീയമായതാണ് പ്രൊമോ വീഡിയോയില്‍ കേട്ടത്. റോബിന് ഗെയിം മാറ്റി കളിച്ചു തുടങ്ങിയിരിക്കുകയാണ്. ഗെയിമില്‍ നിന്നും പുറത്ത് വന്ന എല്ലാവരും പറയുന്ന പോലെ അവിടെ കളിക്കാന്‍ വന്നത് റോബിനാണ്.
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ അപര്‍ണയും റോബിനെ കുറിച്ച് പറഞ്ഞിരുന്നു. മാസ്റ്റര്‍ മൈന്‍ഡ് ഓഫ് ബിഗ് ബോസ് ഗെയിം അത് റോബിന് തന്നെയാണ്. അത്രയധികം മൈന്‍ഡ് ഗെയിം കളിക്കാന്‍ അദ്ദേഹം പഠിച്ചിട്ടുണ്ട്. എന്നാല്‍ ഇനി ഇതിന്റെ കലിപ്പില്‍ ജാസ്മിനും റിയാസും റോബിനെ ചീത്ത പറയുമായിരിക്കും. അതുകൊണ്ട് റോബിന് സ്ക്രീന്‍ സ്പേസ് കൊടുക്കില്ല. അവനെ മൈന്‍ഡ് ചെയ്യില്ലെന്ന് പറഞ്ഞു വന്ന റിയാസ് അടക്കം റോബിന് പിആര്‍ കൊടുക്കുന്ന പണിയായിരിക്കും കാഴ്ചവെക്കുക എന്നും ആരാധകര്‍ പറയുന്നു. എന്തായാലും റോബിൻ വിജയസാധ്യത ഉറപ്പിച്ചു എന്ന് തന്നെ പ്രവചിക്കുന്ന തലത്തിലേക്കാണ് കാര്യങ്ങൾ എത്തിയിരിക്കുന്നത്.
നാണയങ്ങള്‍ താന്‍ മനപൂര്‍വ്വം മോഷ്ടിച്ചതാണ് എന്ന് എല്ലാവരും ചേര്‍ന്ന് പറഞ്ഞപ്പോള്‍ കൈവിട്ടു പോവുകയായിരുന്നു ജാസ്മിന്. അത് ഞാന്‍ ചെയ്യൂല എന്ന് പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു ജാസ്മിന്. ഫേക്ക് ആയിട്ടുള്ള കാര്യങ്ങള്‍ പറഞ്ഞ് ഫേക്ക് നാവുമായി ഇവിടെ നില്‍ക്കേണ്ട കാര്യം തനിക്കില്ലെന്ന് ജാസ്മിന് കരഞ്ഞുകൊണ്ട് പറയുകയാണ്. ദില്‍ഷയാണ് ജാസ്മിനെ പിന്നെ പറഞ്ഞു സമാധാനിപ്പിക്കുന്നത്.മോഷ്ടിക്കുക എന്ന സംഗതി തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത കാര്യമാണെന്ന് പറയുകയാണ് ജാസ്മിന്. അഖില്‍ തന്റെ ബോക്സ് തട്ടിത്തെറിപ്പിച്ചതിനെക്കുറിച്ചും ജാസ്മിന് പറഞ്ഞ് കരയുന്നു. ഇതില്‍ കൂടുതല്‍ എന്ത് അന്തസ്സാണ് താന്‍ കാണിക്കുക എന്നും എനിക്ക് ഇങ്ങനെയൊക്കെ ചെയ്യാനേ അറിയൂ എന്നും ജാസ്മിന് നിലവിളിച്ച് കരയുകയാണ്. ഹൗസ്മേറ്റ്സ് എല്ലാവരും ജാസ്മിനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും പലതും പറഞ്ഞ് ജാസ്മിന് കരയുകയാണ്.
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...