മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചു ; ബാല സുഹൃത്തുക്കളെ വിശ്വസിക്കും, അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവും: എലിസബത്ത് പറയുന്നു !

കളഭം എന്ന ചിത്രത്തിലൂടെ എത്തി മലയാളി പ്രേഷകരുടെ മനസ്സ് കവർന്ന താരമാണ് ബാല .ഇപ്പോഴിതാ
മാധ്യമങ്ങള്‍ തന്നെയും കുടുംബത്തേയും ഒരുപാട് വേദനിപ്പിച്ചുവെന്ന് നടന് ബാല. ചിലര്‍ ഒരുപാട് ഉപദ്രവിച്ചുവെന്നും ആര്‍ക്കും എന്തും പറയാമെന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് തന്റെ ഭാര്യം എലിസബത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വരാത്തതെന്നും ഓൺലൈൻ മീഡിയക്ക് നല്കിയ അഭിമുഖത്തില്‍ ബാല പറഞ്ഞു.
‘എലിസബത്ത് മനപ്പൂര്‍വം മാധ്യമങ്ങളുടെ മുമ്പില്‍ വരാത്തതാണ്. ചില മാധ്യമങ്ങള്‍ ഒരുപാട് വേദനിപ്പിച്ചു. കുടുംബജീവിതത്തെ ഉപദ്രവിച്ചു. അത് എന്തിനാണെന്ന് മനസിലായില്ല. ഞാനും എന്റെ ഭാര്യയും പിരിഞ്ഞുപോയി, ബാല ഒറ്റക്കാണ് എന്നൊക്കെ കേള്‍ക്കാന്‍ ഭയങ്കര രസമാണ്. ഇതിലൊന്നും സത്യമില്ല.
എന്ത് വേണമെങ്കിലും പറയാമെന്നാണോ. മാധ്യമങ്ങളോട് ഞാന്‍ തിരിച്ചു ചോദിക്കട്ടെ. ഞാന്‍ തിരിച്ചു ചോദിക്കുകയാണെങ്കില്‍ എല്ലാവര്ക്കും വിഷമമാവും. ഇവിടെ ഇരുന്ന് ആര്‍ക്കും ആരെ വേണമെങ്കിലും ഉപദ്രവിക്കാം. എന്നിട്ട് കാശുണ്ടെങ്കില്‍ പോവാം. ഒരുപാട് കരഞ്ഞു. പറയാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ മാധ്യമങ്ങള്‍ പറഞ്ഞു. സിനിമ വേറെ ഇവരുടെ മേഖല വേറെ
മാധ്യമങ്ങളുടെ മുമ്പില്‍ വരുന്നില്ല എന്നത് അവളുടെ തീരുമാനമാണ്. എന്റേതല്ല. 99 മീഡിയ ഒരുത്തനെ വളര്‍ത്തുമെങ്കില്‍ ഒരേ ഒരു മീഡിയ മതി അവനെ തളര്‍ത്താന്‍,’ ബാല പറഞ്ഞു.
ബാലയുടെ ഒപ്പം എലിസബത്തും അഭിമുഖത്തില്‍ പങ്കെടുത്തിരുന്നു. ബാല സുഹൃത്തുക്കളെ വിശ്വസിക്കുമെന്നും എന്നാല്‍ അവരില്‍ 90 ശതമാനം പേരും അദ്ദേഹത്തെ ചതിച്ചിട്ടുണ്ടാവുമെന്നും എലിസബത്ത് പറഞ്ഞു.
ബാല വളരെ നല്ല മനുഷ്യനാണ്. പക്ഷേ എന്തെങ്കിലും കണ്ടാല്‍ പെട്ടെന്ന് റിയാക്ട് ചെയ്യും. റിയാക്ട് ചെയ്യുന്നത് മാത്രമേ ആളുകള്‍ കാണുകയുള്ളൂ. അത് കാണുമ്പോള്‍ ഒരു നെഗറ്റീവ് ഇമ്പ്രഷന്‍ വരും. ബാല പെട്ടെന്ന് ആളുകളെ വിശ്വസിക്കും. സുഹൃത്തുക്കളെ വിശ്വസിക്കും. സുഹൃത്തുക്കളില്‍ 90 ശതമാനം ആളുകളും ബാലയെ ചതിച്ചിട്ടുണ്ടാവും,’ എലിസബേത്ത് പറഞ്ഞു.
തെന്നിന്ത്യൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായ നടനാണ് സിദ്ധാർത്ഥ്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. നടന്റേതായി പുറത്തെത്താനുള്ള ചിത്രമാണ് 3BHK. ഫാമിലി...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...