‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു..എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്! ധ്യാൻ ശ്രീനിവാസന്റെ തുറന്ന് പറച്ചിൽ, വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടന് ധ്യാന്‍ ശ്രീനിവാസന്റെ പരാമര്‍ശനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമര്‍ശനം. മീ ടൂ എന്നത് ഇപ്പോൾ വന്ന ട്രെൻഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കിൽ താനൊക്കെ അതിൽപ്പെട്ട് 14- 15 വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ എന്നുമാണ് ധ്യാൻ പറയുന്നത്
‘പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേല്‍ ഞാന്‍ പെട്ടു, ഇപ്പോള്‍ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10- 12 വര്‍ഷം മുമ്പേയാണ്. അല്ലെങ്കില്‍ ഒരു 14,15 വര്‍ഷം എന്നെ കാണാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെന്‍ഡ് വന്നത്’ എന്നാണ് അഭിമുഖത്തില്‍ ധ്യാന്‍ പറയുന്നത്.
സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ തുറന്നുപറച്ചിലിനെ ധ്യാന്‍ പരിഹസിക്കുകയാണ് എന്നാണ് സോഷ്യല്‍ മീഡിയയിലൂടെ ഉയരുന്ന വിമര്‍ശനം.
ഉടല് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നല്കിയ അഭിമുഖങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്.
രതീഷ് രഘുനന്ദന് സംവിധാനം ചെയ്തിരിക്കുന്ന ഉടല് നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സ് സുപ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. മെയ് ഇരുപതിന് ചിത്രം തിയേറ്ററുകളിലെത്തും.
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളത്തിലെ എക്കാലത്തെയും അഭിനേതാക്കളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. കോമഡി റോളുകളിൽ പകരം വെയ്ക്കാനില്ലാതെ തിളങ്ങി നിന്ന താരമിപ്പോൾ ക്യാരക്ടർ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...
നിവേദ്യം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിനു മോഹൻ. ലോഹിതദാസിന്റെ മോഹൻ കൃഷ്ണൻ എന്ന ഒരൊറ്റ കഥാപാത്രം കൊണ്ട്...
വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച യുവ താരമാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടൻ ഷൈൻ ടോം ചാക്കോ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ...