നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ പലവട്ടം അന്വേഷണ സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. എന്നാല്‍ സാക്ഷിയായ തന്നെ വീട്ടില്‍ വന്ന് മൊഴിയെടുക്കണമെന്നാണ് കാവ്യ വാദിച്ചത്. കാവ്യയുടെ മനസ് പോലെ അവസാനം അന്വേഷണ സംഘം പത്മസരോവരത്തിലെത്തി കാവ്യാ മാധവനെ ചോദ്യം ചെയ്തു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ നാലര മണിക്കൂറോളം നീണ്ടുനിന്നു. വൈകിട്ട് 4.40ഓടെയാണ് ക്രൈംബ്രാഞ്ച് സംഘം വീട്ടില്‍നിന്ന് മടങ്ങിയത്.
കാവ്യ മാധവനെ നാല് മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച മൊഴികള്‍ പോലീസ് വിശദമായി അവലോകനം ചെയ്തിരിക്കുകയാണ് . കാവ്യയുടെ മൊഴികള്‍ വിശ്വാസ യോഗ്യമല്ല എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. വളരെ വ്യക്തമായ തെളിവ് ലഭിച്ച കാര്യങ്ങള്‍ പോലും കാവ്യ നിഷേധിച്ചതാണ് അന്വേഷണ സംഘത്തിന് വേഗത്തില്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ പ്രേരിപ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ കാവ്യമാധവനെ വീണ്ടും ചോദ്യം ചെയ്യും. വെള്ളിയാഴ്ച ചോദ്യം ചെയ്യാനാണ് സാധ്യത. ഇതുസംബന്ധിച്ച് ഇന്ന് ചേരുന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനമെടുക്കും. മാത്രമല്ല, ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നു.
ഈ മാസം 31 വരെയാണ് തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം. ലഭ്യമായ പുതിയ തെളിവുകള്‍ വച്ച് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് സാധ്യത. അന്വേഷണ സംഘം ഇന്ന് യോഗം ചേരും. അതിന് ശേഷമായിരിക്കും അടുത്ത നീക്കം എങ്ങനെയാകണമെന്ന് തീരുമാനിക്കുന്നത്. എല്ലാ തെളിവുകളും കോര്‍ത്തിണക്കിയാണ് അനുബന്ധ കുറ്റപത്രം തയ്യാറാക്കുക.
തിങ്കളാഴ്ച കാവ്യമാധവനെ നാലര മണിക്കൂറാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. വളരെ വ്യക്തമായ തെളിവ് അന്വേഷണ സംഘത്തിന്റെ പക്കലുള്ള വിഷയത്തില്‍ പോലും കാവ്യ അറിയില്ല, നിഷേധിക്കുന്നു എന്ന മറുപടിയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ തെളിവുകള്‍ നിരത്തിയാകും അടുത്ത ചോദ്യം ചെയ്യല്‍.
കേസില്‍ ദിലീപിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്ര കുമാറിനെ കാവ്യയ്ക്കൊപ്പമിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്താല്‍ മതി എന്ന് കാവ്യ നിര്‍ബന്ധം കാണിച്ചതിനെ തുടര്‍ന്ന് അത് സാധിച്ചില്ല. ഈ സാഹചര്യത്തില്‍ അടുത്ത ചോദ്യം ചെയ്യല്‍ ഒരുപക്ഷേ, ആലുവയിലെ വീട്ടിലായിയിരിക്കില്ല. കാവ്യ വിസമ്മതിച്ചാല്‍ ബാലചന്ദ്ര കുമാറിനെ ആലുവയിലെ വീട്ടിലെത്തിക്കും.
കാവ്യയ്ക്കെതിരായ ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദരേഖ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. നടി ആക്രമിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംബന്ധിച്ച് മുന്‍ അറിവ് തനിക്കില്ലായിരുന്നു എന്നാണ് കാവ്യ പറഞ്ഞത്. എന്നാല്‍ അന്വേഷണ സംഘത്തിന് ലഭിച്ച ശബ്ദ രേഖ ഇതിന് വിരുദ്ധമാണ്. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നത്.
വീട്ടില്‍ ചോദ്യം ചെയ്താല്‍ മതിയെന്ന കാവ്യയുടെ നിര്‍ബന്ധം പോലീസ് അംഗീകരിക്കുന്നത് അവര്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് എന്നതു കൊണ്ടാണ്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാനുള്ള സാധ്യതയുമുണ്ട്. ഇക്കാര്യം പോലീസ് പരിശോധിക്കുകയാണ്. പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ കാവ്യയെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിക്കാന്‍ പോലീസിന് സാധിക്കും.
മഞ്ജുവാര്യരില്‍ നിന്ന് വീണ്ടും മൊഴിയെടുക്കാനും അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. കേസില്‍ സാക്ഷിപ്പട്ടകയിലുള്ള വ്യക്തിയാണ് മഞ്ജുവാര്യര്‍. ഇവരുടെ കുടുംബപരമായ കാര്യങ്ങളാണ് ഇത്രയും വിവാദങ്ങളിലേക്ക് നയിച്ചത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. അടുത്തിടെ ഹോട്ടലില്‍ വച്ച് മഞ്ജുവാര്യരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. കാവ്യയില്‍ നിന്ന് ലഭിച്ച വിവരങ്ങളില്‍ വ്യക്തത വരുത്താനാണ് മഞ്ജുവിനെ ഇനിയും പോലീസ് സമീപിക്കുന്നത്.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ്...