രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഇതിനകത്ത് എന്ന് ഇടപെട്ടോ, ആ ഇടപെട്ട സമയം മുതല്‍ പല ആളുകളുടേയും കാലില്‍ വള്ളി ചുറ്റിക്കൊണ്ടിരിക്കുകയാണ്. പല സാക്ഷികളുടേയും പല തെളിവുകള്‍ അടിച്ച് മാറ്റുന്നതിലും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും രാമന്‍പിള്ള വളരെ മിടുക്കനാണ്; ബൈജു കൊട്ടാരക്കര പറയുന്നു
രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഇതിനകത്ത് എന്ന് ഇടപെട്ടോ, ആ ഇടപെട്ട സമയം മുതല്‍ പല ആളുകളുടേയും കാലില്‍ വള്ളി ചുറ്റിക്കൊണ്ടിരിക്കുകയാണ്. പല സാക്ഷികളുടേയും പല തെളിവുകള്‍ അടിച്ച് മാറ്റുന്നതിലും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും രാമന്‍പിള്ള വളരെ മിടുക്കനാണ്; ബൈജു കൊട്ടാരക്കര പറയുന്നു
രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഇതിനകത്ത് എന്ന് ഇടപെട്ടോ, ആ ഇടപെട്ട സമയം മുതല്‍ പല ആളുകളുടേയും കാലില്‍ വള്ളി ചുറ്റിക്കൊണ്ടിരിക്കുകയാണ്. പല സാക്ഷികളുടേയും പല തെളിവുകള്‍ അടിച്ച് മാറ്റുന്നതിലും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും രാമന്‍പിള്ള വളരെ മിടുക്കനാണ്; ബൈജു കൊട്ടാരക്കര പറയുന്നു
നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കിയിരിക്കുകയാണ് ജനനീതി സംഘടന. ജഡ്ജിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയുടെ ചെയര്മാന് എന്‍ പദ്മനാഭന്, സെക്രട്ടറി ജോര്‍ജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയിരിക്കുന്നത്.
ജഡ്ജിക്കെതിരെ കൊടുത്തിരിക്കുന്ന ഈ പരാതിയില്‍ കോടതിയില്‍ നടന്ന പല കാര്യങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നാണ് സംവിധായകന് ബൈജു കൊട്ടാരക്കര ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് തുറന്ന് പറഞ്ഞത്. അവിടെ ചെന്ന് സാക്ഷി പറയുന്ന ആളുകളുടെ മൊഴി പോലും എഴുതിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് അഡ്വ. ടിബി മിനി ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് നേരത്തെ പറഞ്ഞു. എന്നാല്‍ ഈ ഒരു കാര്യം ആദ്യം പറയുന്നത് പിടി തോമസാണ്. ഈ കോടതിയുടെ കാര്യത്തില്‍ എനിക്ക് അസ്വസ്ഥയുണ്ട്. ഇവിടം കൊണ്ട് ഒന്നും നടക്കില്ലെന്നാണ് തോന്നുന്നതെന്നും ആദ്യം പറഞ്ഞത് പിടി തോമസാണെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
അദ്ദേഹം കോടതിയില്‍ പോയ സാഹചര്യത്തിലായിരുന്നു അങ്ങനെ പറഞ്ഞത്. അവിടെ ആരേയും അംഗീകരിക്കുന്നില്ല. അതുപോലെ എത്രയാളുകളാണ് മൊഴി പറഞ്ഞിട്ട് ആ രീതിയിലേക്ക് അവിടുന്ന് മാറിപ്പോയതെന്ന് അന്വേഷിക്കണം. അതുപോലെ തന്നെ ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ അന്വേഷണത്തിന് പ്രിന്‍സിപ്പില്‍ സെഷന് കോടതിയുടെ അനുമതി വേണ്ട, പക്ഷെ വിചാരണക്കോടതിക്ക് അത് പറ്റുന്നില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു. ആ ചുറ്റ് വീണ്ടും മുറുക്കുകയാണ്.
ഒരു ജഡ്ജിയെ സംബന്ധിച്ച് ആദ്യമായാണ് പൊതുജനം ഇത്ര മോശമായി പറഞ്ഞ് തുടങ്ങിയത്. ആ കോടതിയില്‍ നടന്ന സംഭവങ്ങള്‍, ആ കോടതിയില്‍ നിന്നും ചോര്‍ന്ന രേഖകള്‍ പ്രതിയുടെ മൊബൈലില്‍ നിന്നും കണ്ടെത്തിയത്, അതുപോലെ ആ കോടതയിലേക്ക് വരുന്ന സാക്ഷികളുടെ മൊഴികള്‍ എഴുതി എടുക്കാതിരിക്കുക, അനാവശ്യ പരാമര്‍ശങ്ങളൊക്കെ ഉണ്ടായപ്പോഴാണ് ജനം ഇങ്ങനെ പറഞ്ഞ് തുടങ്ങിയതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ എനിക്ക് ഈ കോടതിയെ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. എന്തിനാണ് അവര്‍ പോയത്. അവര്‍ വാദിക്കാന്‍ അറിയാത്തവരൊന്നും അല്ലാലോ. ആ കോടതിയുടെ പെരുമാറ്റങ്ങള്‍ കൊണ്ടായിരിക്കാം അവര്‍ പോയത്. കോടതിയെ എന്തെങ്കിലും പറഞ്ഞാല്‍ കോടതിയലക്ഷ്യം എന്നും പറഞ്ഞ് ചിലയാളുകള്‍ ഓടി വരും. പത്ത്-പതിനിഞ്ച് നോട്ടീസ് എന്റെ പേരില്‍ വന്ന് കിടപ്പുണ്ട്. ഒരു വക്കീലിന്റെയും ആവശ്യം ഇല്ല. ഏത് ജഡ്ജിയാണെങ്കിലും അവരുടെ മുന്നില്‍ പോയി കാര്യങ്ങള്‍ ചോദിക്കാന്‍ ഞാനും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിലൊന്നും എനിക്ക് പേടിയില്ല.
ഇതിന്റെ മൊത്തം പിന്നില്‍ രാമന്‍പിള്ളയാണോയെന്നാണ് എന്റെ സംശയം. രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഇതിനകത്ത് എന്ന് ഇടപെട്ടോ, ആ ഇടപെട്ട സമയം മുതല്‍ പല ആളുകളുടേയും കാലില്‍ വള്ളി ചുറ്റിക്കൊണ്ടിരിക്കുകയാണ്. പല സാക്ഷികളുടേയും പല തെളിവുകള്‍ അടിച്ച് മാറ്റുന്നതിലും സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിലും രാമന്‍പിള്ള വളരെ മിടുക്കനാണെന്ന് കേട്ടിട്ടുണ്ട്.
രാമന്‍പിള്ളയും ഫിലിപ്പ് ടി വര്‍ഗീസും പത്ത് ദിവസം മുമ്പ് എഴുതിക്കൊടുത്ത ഒരു പരാതിയിലാണ് എ ഡി ജി പിയെ മാറ്റിയത്. ഈ നാട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു. ഇവിടെ 10 കൊടുത്ത ഒരു പരാധിയുടെ അടിസ്ഥാനത്തില്‍ എഡിജിപിയെ അങ്ങ് മാറ്റിക്കളയുകയാണ്. കേസിന്റെ മൂന്നാത്തെ ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ അന്വേഷണം വളരെ മന്ദഗതിയിലാണ്. കാവ്യാമാധവനിലേക്കും അവരുടെ അമ്മയിലേക്കുമൊക്കെ ഈ അന്വേഷണം ചെന്നപ്പോള്‍ കേസ് ചില രാഷ്ട്രിയ ബന്ധങ്ങളിലേക്കുമൊക്കെ നീങ്ങിയപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിയത് പോലെ നിര്‍ത്തിയിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, 50ലേറെ തവണ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ദിലീപിന്റെ ഫോണിലേക്ക് വിളിച്ചിട്ടുണ്ട്. ദിലീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ എഡിജിപി സന്ധ്യക്കും മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും പ്രത്യേക നിര്‍ദേശം ബെഹ്റ നല്‍കിയിരുന്നു. എഡിജിപി ബി സന്ധ്യ ഡിജിപി ആവാത്തതിന് കാരണം ലോക്നാഥ് ബെഹ്റ അവരുടെ അവിശ്വാസ്യത ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്ത് നല്‍കിയതാണ് എന്നും ജനനീതി സംഘടന ആരോപിക്കുന്നു.
കേസിന്റെ വിചാരണ വേളയില്‍ പരാതിക്കാരിക്ക് കോടതിയില്‍ നിന്നും നേരിട്ടത് സമാനതകളില്ലാത്ത മാനസിക പീഡനമായിരുന്നു. ബലാത്സംഗക്കേസുകളിലെ നടപടികള്‍ ചൂണ്ടിക്കാട്ടി 2021 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗരേഖ നടിയെ ആക്രമിച്ച കേസില്‍ ലംഘിക്കപ്പെട്ടു എന്നും സംഘടന കത്തില്‍ ആവശ്യപ്പെടുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതി രേഖകള്‍ ചോര്‍ന്ന സംഭവം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നതാണ് പരാതി. സുപ്രീം കോടതിയിലെ വിരമിച്ച ജഡ്ജിമാര്‍ ഉള്‍പ്പെടെ ഉള്‍ക്കൊള്ളുന്ന സംഘടനയയാണ് ജനനീതി. നേരത്തെയും പല വിഷയങ്ങളിലും ഇടപെട്ട് നിയമ പോരാട്ടം നടത്തിയിട്ടുള്ള സംഘടന കൂടിയാണിത്. എന്നാല്‍ കത്തിനെ സുപ്രീം കോടതി ഏത് തരത്തില്‍ പരിഗണിക്കുമെന്ന് വ്യക്തമല്ല.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...