കൂടെവിടെ ഇന്നലത്തെ എപ്പിസോഡ് ഒരു കൊമെടി മാത്രമായി കാണിക്കുകയായിരുന്നു. പ്രത്യേകിച്ച് കഥയിലേക് കടന്നിട്ടില്ല. പക്ഷെ കാണിച്ചത് അടിപൊളിയായിട്ടിരുന്നു. ആട് സിനിമയിൽ ജയസൂര്യ നിലവിളിക്കുന്നതിലും ഉച്ചത്തിലായിരുന്നു ഇവിടെ കുഞ്ഞി നിലവിളിച്ചത്. ഇത്രയ്ക്കൊക്കെ റാണിയമ്മയെ കുഞ്ഞി പ്രണയിക്കുന്നുണ്ടല്ലോ ? ഇതൊക്കെ കാണുമ്പോൾ ഇവരുടെ കല്യാണം എങ്ങനെ നടന്നു എന്നറിയാനാണ് എനിക്ക് ആഗ്രഹം .
അതുപോലെ ഇന്നലെ കുഞ്ഞി ആലഞ്ചേരി ജനാധനെ , ദേഷ്യം കൊണ്ടും നിരാശ കൊണ്ടും കോലഞ്ചേരി ജഗന്നാഥൻ ആക്കിയത് അടിപൊളിയായിരുന്നു. പിന്നെ കുഞ്ഞിരാമന്റെ സ്വപ്നം സത്യം ആകും എന്നുള്ള തോന്നൽ ആർക്കെങ്കിലും ഉണ്ടായോ? അതായത് കഥയിൽ ശരിക്കും ജഗനും റാണിയമ്മയും പ്രണയത്തിലാകുമോ? തോൽവികൾ ഏറ്റുവാങ്ങാൻ ഇനിയങ്ങോട്ട് ഒന്നിച്ചു ജീവിച്ചാലോ എന്നങ്ങ് തീരുമാനിച്ചാലോ ?
അതേതായാലും ഒരു ചാൻസ് ആണ്. അങ്ങനെ ഒന്ന് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുണ്ട്. പിന്നെ തമാശ ആയിരുന്നെങ്കിലും റാണിയുടെ ഇന്നലത്തെ അഭിനയവും ലൂക്കും എല്ലാം വളരെ വ്യത്യസ്തമായിരുന്നു.,
ഇനി എല്ലാവര്ക്കും ഇന്നലത്തെ കുഞ്ഞിയുടെ അഭിനയവും കരച്ചിലും ഒക്കെ ഇഷ്ടപ്പെട്ടെങ്കിലും കുറെ പേര് പറഞ്ഞത് ഇതെല്ലം കോമാളിത്തരമാണ് എന്നാണ്. അതായത് വെറുതെ കഥ വലിച്ചു നീട്ടുകയാണ്,. എത്രയും വേഗം ഋഷ്യ സീൻ കാണിക്ക്. അവർ രണ്ടാളെയും തമ്മിൽ ഒന്ന് തുറന്നു സംസാരിക്കാൻ പറഞ്ഞു വിട് എന്നൊക്കെ പറയുന്നുണ്ട്.
ഇനി അവിടെ എനിക്കും ചെറിയ ഒരു പരാതിയുണ്ട്.. മിത്ര കേസ് വലിച്ചു നീട്ടുന്നത് പോലെ ഫീൽ ചെയുന്നു. സൂര്യയുടെ കയ്യിൽ നിന്നും ആ സ്ട്രാഞ്ചെർടെ ഫോണിലേക്ക് ക്യാഷ് പോയതൊക്കെ എവിടെ ? അപ്പോൾ ആ സീൻ വേഗം കാണിക്കണം. അതുപോലെ ഇനിയുള്ള എപ്പിസോഡിൽ മിത്രയുടെ ഒരു റീഎൻട്രി കൂടി വേണം. മിത്ര സൂരജ് ഇവരുടെ സൗഹൃദം കൂടി കാണിക്കണം.
പിന്നെ ഇന്നത്തെ എപ്പിസോഡിൽ നീതു ഭയക്കുന്ന ഒരു കാര്യമുണ്ട്. ശരിക്കും നിമ കൂടി ഉണ്ടായിരുന്നെങ്കിൽ എത്രയോ നേരത്തെ ഈ കേസിൽ ഇവരായിട്ട് തന്നെ തെളിവ് കൊടുത്തേനെ. നീതുവിന് ചെയ്ത തെറ്റിൽ നല്ല പേടിയുണ്ട്. ആ ഒരു കണ്ടിന്യൂവിറ്റി ഇനിയും ആ കഥാപാത്രത്തിൽ ഉണ്ട്.
പിന്നെ ഇന്നത്തെ ഏറ്റവും നല്ല സീൻ ഋഷി സൂര്യ സ്കൂട്ടർ ഡ്രൈവ് ആണ്. അതുപോലെ സൂര്യ ഒരാളോട് തട്ടിക്കയറുന്ന സീൻ ഉണ്ട്. അത് ശരിക്കും എല്ലവർക്കും ഉള്ള മെസേജ് ആണ്. അതിനെ കുറിച്ച് നള പറയാം..
ചന്ദ്രമതിയും ശ്രുതിയും കൂടി ചേർന്ന് രേവതിയുടെയും സച്ചിയുടെയും സ്വപ്നങ്ങളും സന്തോഷങ്ങളും തകർത്തെങ്കിലും, വീണ്ടും അതെല്ലാം അതിജീവിച്ച് സച്ചിയും രേവതിയും എത്തി. രേവതിയ്ക്ക്...
ഇന്ദ്രന്റെ വരവിൽ ഒരു പന്തിക്കേടുണ്ട്. തന്റെ സമാധാനം കെടുത്താൻ വേണ്ടിയാണ് ഇന്ദ്രന്റെ ഈ വരവെന്ന് പല്ലവിയ്ക്കും സേതുവിനും ആദ്യമേ അറിയാമായിരുന്നു. പക്ഷെ...
ജാനകിയുടെ കേസ് നിരഞ്ജന ഏറ്റെടുത്തതോടുകൂടിയാണ് അളകാപുരിയിൽ പ്രശ്നങ്ങൾ തുടങ്ങുന്നത്. ഇപ്പോൾ തമ്പിയുടെ കേസ് വാദിക്കാൻ അപർണ അജയ്യെ ഇറക്കി. അതോടുകൂടി അളകാപുരിയിൽ...
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് അന്ഷിത അക്ബർഷാ. വളരെച്ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറാൻ അൻഷിതയ്ക്ക് സാധിച്ചു....
ഏഷ്യാനെറ്റിൽ സംപ്രേഷണ ചെയ്യുന്ന ജനപ്രിയ പരമ്പരകളിൽ ഒന്നാണ് പത്തരമാറ്റ്. സീരിയൽ ജ്വല്ലറി വ്യവസായിയായ അനന്തമൂർത്തിയുടെ കുടുംബത്തിന്റെയും നന്ദാവനം കുടുംബത്തിന്റെയും കഥ പറയുന്ന...