‘ആണുങ്ങളെ മാത്രം പിന്തുണക്കുന്ന സംഘടനയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പ്, ലോകത്തില്‍ വിശ്വാസം ആ ഒരാളെ മാത്രം; ഒറ്റവാക്കുകൊണ്ട് അമ്മയെ തകര്‍ത്തെറിഞ്ഞ് അതിജീവിത.. നെഞ്ചുതകര്‍ന്ന് ആ പ്രതികരണം!
‘ആണുങ്ങളെ മാത്രം പിന്തുണക്കുന്ന സംഘടനയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പ്, ലോകത്തില്‍ വിശ്വാസം ആ ഒരാളെ മാത്രം; ഒറ്റവാക്കുകൊണ്ട് അമ്മയെ തകര്‍ത്തെറിഞ്ഞ് അതിജീവിത.. നെഞ്ചുതകര്‍ന്ന് ആ പ്രതികരണം!
‘ആണുങ്ങളെ മാത്രം പിന്തുണക്കുന്ന സംഘടനയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പ്, ലോകത്തില്‍ വിശ്വാസം ആ ഒരാളെ മാത്രം; ഒറ്റവാക്കുകൊണ്ട് അമ്മയെ തകര്‍ത്തെറിഞ്ഞ് അതിജീവിത.. നെഞ്ചുതകര്‍ന്ന് ആ പ്രതികരണം!
അമ്മ സംഘടനയില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന സന്ദേശമാണ് അതിജീവിതയായ യുവനടി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ അമ്മ ഒരു നടപടിയും സ്വീകരിക്കാത്തതില്‍ സംഘടനക്കുള്ളില്‍ തന്നെ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. ഇതിനിടയിലാണ് തനിക്ക് അമ്മയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന സൂചന യുവനടി നല്‍കിയിരിക്കുന്നത്.
പീഡന പരാതികള്‍ സ്ത്രീകള്‍ ഉന്നയിക്കുമ്പോള്‍ പൊതുവെ അമ്മ അതിനെ എതിര്‍ക്കുന്ന നിലപാടാണ് സ്വീകരിക്കാറുള്ളത്. പലര്‍ക്കും അത് അറിയുകയും ചെയ്യാം. ആ പശ്ചാത്തലത്തിലാണ് നടി മാലാ പാര്‍വ്വതി സംഘടനയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജി വെച്ചത്. നടിയെ വിജയ് ബാബു അതിക്രമിച്ചെന്നുള്ള പരാതിക്ക് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്സിക്യുട്ടിവ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യാനും നടനെതിരെ നടപടി സ്വീകരിക്കാനും കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ നടനെ പിന്തുണക്കുന്ന സമീപനമാണ് സംഘടന സ്വീകരിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് മാലാ പാര്‍വ്വതി അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്നും രാജിവെച്ചത്.
മാലാ പാര്‍വ്വതിയുടെ ഈ നടപടിക്ക് പിന്നാലെയാണ് കോഴിക്കോട് സ്വദേശിനിയും വിജയ് ബാബുവിന്റെ ക്രൂരപീഡനങ്ങള്‍ക്ക് ഇരയുമായ യുവതി അമ്മക്കെതിരെ രംഗത്ത് വന്നത്. just belive your own amma, not any other, അതായത്, ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത്’ എന്നാണ് യുവതി പറയുന്നത്. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമിലൂടെ ആണ് യുവനടി ഇക്കാര്യം വ്യക്തമാക്കിയത്. മാത്രമല്ല അമ്മയില്‍ നിന്ന് രാജിവെച്ച മാല പാര്‍വതിയെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.
മാലാ പാര്‍വ്വതിക്ക് പുറമെ ശ്വേത മേനോന്, ബാബുരാജ് എന്നിവരടക്കം നിരവധി താരങ്ങളാണ് അമ്മയുടെ നിലപാടിനെതിരെ രംഗത്ത് വന്നിരുന്നത്. നടനെതിരെ നടപടി എടുത്തില്ലെങ്കില്‍ രാജിവെക്കുമെന്ന് തന്നെയായിരുന്നു ശ്വേത മേനോനും, ബാബുരാജും പറഞ്ഞിരുന്നത്. എന്നാല്‍ നടന് സ്വമേധയാ മാറി നില്‍ക്കുമെന്ന് നടന് കത്തിലൂടെ അറിയിച്ചതിനെ തുടര്‍ന്ന് ഇരുവരും താത്കാലികമായി തീരുമാനത്തില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്.
ഏപ്രില്‍ 22 നായിരുന്നു യുവനടി പോലീസില്‍ പീഡനപരാതി നല്‍കിയത്. ഇതിന് പിന്നാലെ വുമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന സോഷ്യല്‍ മീഡിയ പേജിലൂടെ തനിക്ക് വിജയ് ബാബുവില്‍ നിന്നുണ്ടായ ദുരനുഭവം എന്താണെന്നും യുവതി ചൂണ്ടിക്കാണിച്ചിരുന്നു.
വിജയ് ബാബുവിനെതിരെ ഈ യുവനടിക്ക് പിന്നാലെ മറ്റൊരു പീഡന ആരോപണം കൂടി ഉയര്‍ന്നിരുന്നു. മാത്രമല്ല ഒരിക്കല്‍ വിജയ് ബാബുവിന്റെ സുഹൃത്തും സിനിമാ മേഖലയിലെ പാര്ട്ടണറുമായിരുന്ന സാന്ദ്ര തോമസും നടന്റെ ചെയ്തികള്‍ തുറന്നു കാണിച്ച് രംഗത്ത് വന്നിരുന്നു. ഇത്രയൊക്കെ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും അമ്മ സംഘടന നടനെ ഇപ്പോഴും പിന്തുണക്കുന്നതാണ് ഏവരേയും അതിശയിപ്പിക്കുന്ന കാര്യം. കഴിഞ്ഞ ദിവസം നടന്മാരായ ഉണ്ണി മുകുന്ദനും സിദ്ധിഖും വിജയ് ബാബുവിനെ പിന്തുണച്ച് രംഗത്ത് എത്തിയിരുന്നു. തനിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ട്. താനും ഇരയാണ്. വെറും ഒരു പരാതിയുടെ അടിസ്ഥാനത്തില്‍ മാത്രം ഒരാള്‍ക്കെതിരെ നടപടി എടുക്കരുത് എന്നായിരുന്നു ഉണ്ണി മുകുന്ദന് പറഞ്ഞിരുന്നത്.എന്തായാലും അമ്മയില്‍ നിന്ന് ഇരകള്‍ക്ക് ആര്‍ക്കും നീതി ലഭിക്കില്ല എന്നത് ഇപ്പോള്‍ പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...