Connect with us

പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല;മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല; ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക; വീണ്ടും കുറുപ്പുമായി സനൽ കുമാർ ശശിധരൻ !

Actor

പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല;മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല; ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക; വീണ്ടും കുറുപ്പുമായി സനൽ കുമാർ ശശിധരൻ !

പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല;മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല; ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക; വീണ്ടും കുറുപ്പുമായി സനൽ കുമാർ ശശിധരൻ !

നടി മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്ന് സംശയിക്കുന്നുവെന്ന വെളിപ്പെടുത്തലിന് പിന്നാലെ പുതിയ കുറിപ്പുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. തന്റെ വെളിപ്പെടുത്തലിൽ മഞ്ജു വാര്യർ മൗനം പാലിക്കുന്നതിനെ വിമർശിച്ചാണ് സംവിധായകൻ എത്തിയിരിക്കുന്നത്. മഞ്ജുവിന് വേണ്ടിയും മഞ്ജുവിനെ പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും മൗനം വെടിയണമെന്ന് അദ്ദേഹം കുറിച്ചു.

മൗനം എല്ലായ്‌പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും. ജീവനെങ്കിലും അപകടമുണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നുവെന്നും സനൽ കുമാർ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ട മഞ്‍ജു, എന്നെക്കൊണ്ട് ഇതിൽ കൂടുതൽ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് തോന്നുന്നു. മൗനം എല്ലായ്പ്പോഴും ഒരു നല്ല അടവല്ല. നിങ്ങളുടെ പിഴച്ചുപോയ എല്ലാ അടവുകളേക്കാളും ഇപ്പോൾ നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്നത് നിങ്ങളുടെ മൗനമാണ്. ഇനി നിങ്ങൾ പുറം ലോകം കണ്ടാൽ മൗനം ഭഞ്ജിക്കുക. നിങ്ങൾക്ക് വേണ്ടിയും നിങ്ങളെപ്പോലുള്ള നിരവധി ആളുകൾക്ക് വേണ്ടിയും.

ജീവിതത്തെ അഭിനയം കൊണ്ട് അതിജീവിക്കാമെന്ന നിങ്ങളുടെ കണക്കുകൂട്ടലുകൾ പിഴയ്‌ക്കുമെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ഇപ്പോഴത് സത്യമായെന്നും തോന്നുന്നു. എനിക്കിതിലപ്പുറം ഒന്നും ചെയ്യാൻ കഴിയില്ലല്ലോ എന്ന വേദന ബാക്കിയുണ്ടെങ്കിലും ജീവിതം എന്ന നാടകം ഇങ്ങനെയൊക്കെ ആണല്ലോ എന്ന ഒരു ചെറുപുഞ്ചിരി അതിനു മൂടിയാവുന്നു. ജീവനെങ്കിലും അപകടമുണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

നാല് ദിവസം മുന്‍പ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകള്‍, വളരെ അധികം ഗൗരവമുള്ളതായിട്ടും മുഖം തിരിക്കുകയാണ് മുന്‍നിര മാധ്യമങ്ങളും സിനിമാ സംഘടനകളും വനിത സംരക്ഷണ സംഘടനകളും. നടി മഞ്ജു വാര്യരുടെ ജീവന് ആപത്തുണ്ട് എന്നാണ് സനല്‍ കുമാര്‍ ശശിധരന്റെ പോസ്റ്റുകള്‍. മഞ്ജു വാര്യരുടെ ഫോട്ടോയ്‌ക്കൊപ്പം വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് സംവിധായകന്‍.അതീവ ഗുരുതരം; നടിയുടെ ജീവന്‍ അപകടത്തിലാണ് എന്ന് പറഞ്ഞ് കൊണ്ടാണ് സനല്‍ കുമാര്‍ ശശിധരന്റെ ഏറ്റവും ഒടുവിലത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

കയറ്റം സിനിമയിലെ മഞ്ജു വാര്യരുടെ മനോഹരമായ ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവച്ചിരിയ്ക്കുന്നത്.മഞ്ജു വാര്യരുടെ മൗനം എന്റെ സംശയത്തെ ബലപ്പെടുത്തുന്നു. മലയാള സിനിമയിലെ ലിംഗസമത്വത്തിനായി പ്രവര്‍ത്തിക്കുന്ന ഡബ്ല്യു സി സി എന്ന സംഘടനയിലേക്ക് ഇന്നലെ ഞാന്‍ ഒരു ഇമെയില്‍ അയച്ചു. അവരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഇത് പറയുമ്പോള്‍, വളരെ ഗൗരവമുള്ള ഈ വിഷയം തമാശയായി കാണാന്‍ പലരും ശ്രമിക്കുന്നു.മലയാളത്തിലെ പ്രശസ്ത നടി മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ ചില നിക്ഷിപ്ത താല്‍പര്യമുള്ളവരുടെ കസ്റ്റഡിയിലാണെന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ട് നാല് ദിവസമായി. അവളുടെ മാനേജര്‍മാരായ ബിനീഷ് ചന്ദ്രന്റെയും ബിനു നായരുടെയും പേരുകളും, അവള്‍ തടങ്കലില്‍ ആണെന്ന് ഞാന്‍ വിശ്വസിക്കുന്നതിന്റെ കാരണങ്ങളും ഞാന്‍ പോസ്റ്റ് ചെയ്തു.

എന്നാല്‍ ഇതുവരെ മഞ്ജു വാര്യരോ ബന്ധപ്പെട്ടവരോ പ്രതികരിച്ചിട്ടില്ല.കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ വിഷയം കണ്ടില്ലെന്ന് നടിക്കാന്‍ ശ്രമിക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഞാന്‍ ഉന്നയിച്ച വിഷയം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു സിനിമാ നടിയുടെ ജീവിതവും സ്വാതന്ത്ര്യവും സംബന്ധിച്ച വിഷയമായതിനാല്‍ ദേശീയ മാധ്യമങ്ങള്‍ ഈ വിഷയം ഗൗരവമായി എടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു- സനല്‍ കുമാര്‍ ശശിധരന്‍ എഴുതി.

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി കയറ്റം എന്ന സിനിമ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്തിരുന്നു. ചിത്രത്തിന്റെ ചിത്രീകരണത്തിനും പിന്നണി പ്രവര്‍ത്തനങ്ങള്‍ക്കും ഇടയിലുണ്ടായ ചില അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സംവിധായകന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍.

Continue Reading
You may also like...

More in Actor

Trending

Recent

To Top