മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി . കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയൽ ചർച്ചയ്ക്കുന്നത് സുരേഷ് ഗോപിയുടെ തടിയാണ്. ഒരുപാട് ട്രോളുകളും വന്നിരിന്നു . ഇപ്പോഴിതാ ട്രോളന്മാർക്ക് പ്രിയപ്പെട്ട തന്റെ താടി വടിച്ച് സുരേഷ്‌ഗോപി. പാപ്പൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സുരേഷ്‌ഗോപി വെള്ളത്താടി വളർത്തിയത്. സമൂഹമാധ്യമങ്ങൾ വൻതോതിലുള്ള വിമർശനങ്ങളാണ് സുരേഷ്‌ഗോപിയുടെ താടിക്കുനേരെ ഉയർന്നത്. ഇപ്പോഴിതാ ട്രോളന്മാർക്ക് ചുട്ടമറുപടിയുമായി ക്ളീൻ ഷേവ് ചെയ്ത ചിത്രവുമായി എത്തിയിരിക്കുകയാണ് താരം.
രാജ്യസഭയിൽ വിജയകരമായി ആറുവർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവയ്ച്ച പോസ്റ്റിനൊപ്പമാണ് ക്‌ളീൻ ഷേവ് ചെയ്ത ചിത്രവുമായി സുരേഷ്‌ഗോപി എത്തിയത്. തന്നെ സ്നേഹിക്കുന്നവരുടെ നിരന്തരമായ പ്രോത്സാഹനം കൊണ്ടുമാത്രമാണ് ദൃഢനിശ്ചയത്തോടെ ഏറ്റെടുത്ത കർത്തവ്യം നിറവേറ്റാനായതെന്നും അദ്ദേഹം കുറിച്ചു. എന്നാൽ സമൂഹ മാധ്യമങ്ങളിൽ തന്റെ താടിയുടെ പേരിൽ ട്രോളുചെയ്തവർക്കെതിരെ ശക്തമായി പ്രതികരിക്കാനും സുരേഷ്‌ഗോപി മറന്നില്ല. സിംഹവാലൻ കുരങ്ങനോടുപോലും ഉപമിച്ച എന്റെ താടി ആവശ്യം കളഞ്ഞപ്പോൾ വടിച്ച് കളഞ്ഞിട്ടുണ്ടെന്നും ഇനിയുള്ളത് ഒറ്റക്കൊമ്പന്റെ നല്ല രണ്ടു കൊമ്പുകളാണെന്നും അദ്ദേഹം കുറിച്ചു”.
“പൂച്ച കടിച്ചതായും പാപ്പാഞ്ഞി ആയും സിംഹവാലൻ ആയും പലർക്കും തോന്നിയ എന്റെ താടി നിങ്ങളുടെ ആവശ്യത്തിലേക്കുള്ള എന്റെ ചുമതല കഴിഞ്ഞതുകൊണ്ട് വടിച്ച് കളഞ്ഞിട്ടുണ്ട്. ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്. ഒറ്റക്കൊമ്പന്റെ കൊമ്പ്” എന്ന കുറിപ്പിനൊപ്പമാണ് താടിവടിച്ച് കൊമ്പൻമീശ വച്ച ചിത്രം അദ്ദേഹം പങ്കുവയ്ച്ചത്.
സമൂഹമാധ്യമങ്ങളിൽ വിമര്ശനങ്ങളേറ്റുവാങ്ങിയ സുരേഷ്‌ഗോപിയുടെ വെള്ളത്താടി രാജ്യസഭയിൽ പോലും ചർച്ചാവിഷയമായിരുന്നു. ഈയിടെ സുരേഷ്‌ഗോപിയുടെ താടിവച്ച മുഖത്തെ സിംഹവാലൻ കുരങ്ങിനോടുപമിച്ച് പോസ്റ്റിട്ടയാൾക്ക് മറുപടിയുമായി നിരവധിപേർ രംഗത്തെത്തിയിരുന്നു. ട്രോളന്മാർക്ക് ചുട്ടമറുപടിയെന്നോണമാണ് തന്റെ ഷേവ് ചെയ്ത ചിത്രവുമായി സുരേഷ്‌ഗോപി ഇപ്പോൾ എത്തിയിട്ടുള്ളത്.
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ദേവരക്കൊണ്ട. ഇപ്പോഴിതാ ആദിവാസി ജനതയ്ക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയതിന് നടനെതിരെ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് അഭിഭാഷൻ....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിനയ് ഫോർട്ട്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കൊല്ലം ടികെഎം എന്ജിനിയറിങ്...
ഭീ കരവാദത്തിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ട. ഹൈദരാബാദിൽ സൂര്യ നായകനായ റെട്രോ എന്ന ചിത്രത്തിന്റെ പ്രീ-റിലീസ് പരിപാടിയിൽ...