ആ പെൺകുട്ടി സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെൺകുട്ടിയാണ്, ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ് അതിജീവിത…. ഇനിയും സ്വമേധയാ മുന്നോട്ട് വരാൻ അവർക്ക് ഭയമുണ്ട്; ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും നിർണ്ണായക വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്. തുടരെ വന്നു കൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ച അവസ്ഥയിലാണ് അതിജീവിതയെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു.
സിനിമ ലോകത്ത് മാത്രം ജീവിച്ച ആ പെൺകുട്ടിക്ക് എന്താണ് ഇനി ചെയ്യേണ്ടതെന്നതിൽ ഭയമുണ്ട്. അത്രമാത്രം സംഭവ വികാസങ്ങൾ കേസിൽ ഇതിനകം ഉണ്ടായെന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
‘രണ്ട് പബ്ലിക് പ്രോസക്യൂട്ടർമാരും രാജി വെച്ചപ്പോഴും ഞെട്ടിത്തരിച്ചിരിക്കുകയായിരുന്നു ആ പെൺകുട്ടി. അവർക്കറിയില്ല എന്താണ് ചെയ്യേണ്ടതെന്ന്. ഇനി ചെയ്യേണ്ടതെന്തെന്ന് സംബന്ധിച്ച് അന്വേഷണ സംഘവുമായി അവർ സംസാരിച്ചേക്കും. നമുക്ക് പറയാൻ പറ്റുന്ന അഭിപ്രായം പോലും അവർക്ക് പറയാൻ പറ്റുന്നില്ല. അവരുടെ അവസ്ഥ ദയനീയമാണ്. നമ്മളെല്ലാവരും പൊതുമധ്യത്തിൽ സംസാരിക്കുന്നവരും ഇടപെടുന്നവരുമാണ്. ആ പെൺകുട്ടി സിനിമ മാത്രം കണ്ട് ജീവിക്കുന്ന പെൺകുട്ടിയാണ്. ഇതെല്ലാം കേട്ട് ഞെട്ടിത്തരിച്ച അവസ്ഥയിലാണ് പെൺകുട്ടി. ഇനിയും സ്വമേധയാ മുന്നോട്ട് വരാൻ അവർക്ക് ഭയമുണ്ട്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ മാത്രം ഒതുങ്ങുകയാണെന്നും ജനങ്ങൾ പ്രതിഷേധവുമായി റോഡിലേക്കിറങ്ങേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. ആരാണ് തെരുവിലിറങ്ങി നീതിക്ക് വേണ്ടി സമരം ചെയ്യുന്നത്. ഇത് ഒരു നടിയുടെ പ്രശ്നമല്ല പെൺകുട്ടികളുടെ പ്രശ്നമാണ്. പൊതുജനങ്ങൾക്ക് കിട്ടിയിരിക്കുന്ന ഏറ്റവും നല്ല അവസരമാണിത്. നാളെ നമ്മളും അവരുടെ സ്ഥാനത്ത് നിൽക്കേണ്ടി വരാം എന്ന ഒരു ബോധമുണ്ടാവണം. സിനിമ മേഖലയിലുള്ളവർ പോലും ഇതേ പറ്റി സംസാരിക്കാത്തത് അവരുടെ പെൺമക്കൾ സുരക്ഷിതരാണ് എന്ന തെറ്റായ ബോധം മൂലമാണ്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.ദിലീപ്-മഞ്ജു പ്രശ്നത്തെ പറ്റി നേരത്തെ റിപ്പോർട്ടർ ടിവിയിൽ സംസാരിച്ചത് ആ പ്രശ്നമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ മൂലകാരണമെന്നതിലാണെന്നും അത് ചർച്ച ചെയ്യപ്പെടേണ്ടതുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പ്രേക്ഷകർക്കേറെ സുപരിചിതരായ, സോഷ്യൽ മീഡിയയിൽ വളരെ സജീവമായ കുടുംബമാണ് കൃഷ്ണ കുമാറിന്റേത്. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി,...
മലയാളികൾക്കേറെ പ്രിയപ്പെട്ട കുടുംബമാണ് സുരേഷ് ഗോപിയുടേത്. കുടുംബത്തിലെ ഓരോരുത്തരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അച്ഛനെപ്പോലെ തന്നെ സിനിമയിൽ സജീവമാകാനുള്ള...
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വലിയ പ്രതിസന്ധിയിലൂടെയാണ് മലയാള താരസംഘടനയായ അമ്മ കടന്ന് പോയത്. സംഘടനാത്തലപ്പത്തുള്ളവർക്ക് എതിരെ തന്നെ പരാതികളുയർന്ന സാഹചര്യത്തിൽ...