14 വർഷം വീട്ട് തടങ്കലിൽ, സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥ.. ദിലീപിന്റെ അമ്മ വളരെ ക്രൂരമായായി പെരുമാറി, അനുജൻ അനൂപും അയാളുടെ ഭാര്യയുമാണ് മഞ്ജുവിനോട് അല്പമെങ്കിലും നല്ല നിലയിൽ പെരുമാറിയത്! മഞ്ജുവിന്റെ പൊള്ളുന്ന ജീവിതം നിർണ്ണായക വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിന്റെ പശ്ചാത്തലത്തില്‍ ദിലീപ്- മഞ്ജു വാര്യര്‍ വിവാഹ ബന്ധം സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയാവുകയാണ്. ദിലീപിതിരെ ഭാഗ്യലക്ഷ്മി ഒരു ചാനൽ ചർച്ചയിൽ നടത്തിയ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പിക്കുന്നതാണ്.ദിലീപ് കാവ്യ ബന്ധത്തെ കുറിച്ചും അത് മഞ്ജു അറിഞ്ഞതിനെ കുറിച്ചെല്ലാമായിരുന്നു ഭാഗ്യലക്ഷ്മിയ്ക്ക് പറയാനുണ്ടായിരുന്നത്
മഞ്ജു വാര്യയർ മീനാക്ഷിയെ പ്രസവിച്ച് രണ്ട് മാസം തികയും മുമ്പ് തന്നെ കാവ്യയും ദിലീപും ബന്ധമുണ്ടായിരുന്നു. ഇക്കാര്യം മഞ്ജു തന്നോട് കരഞ്ഞ് പറഞ്ഞതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ ഉപദേശക സമിതി അംഗം ലിബർട്ടി വെളിപെപ്ടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവമാകുമ്പോഴായിരുന്നു ലിബർട്ടി ബഷീറിന്റെ വെളിപ്പെടുത്തൽ
ദീലിപിന്റെ വീട്ടിൽ പതിനാല് വർഷക്കാലം മഞ്ജുവാര്യർ കഴിഞ്ഞത് വീട്ടുതടങ്കലിന് സമാനമായാണെന്ന് ലിബർട്ടി ബഷീർ. ദിലീപുമായുള്ള കല്യാണം കഴിഞ്ഞതു മുതൽ അവർ ഒട്ടേറെ സഹിക്കേണ്ടി വന്നു. എന്നാൽ മഞ്ജുവിന്റെ തറവാടിത്തം കൊണ്ടു മാത്രമാണ് ഇതൊന്നും പുറത്തറിയാതിരുന്നതെന്ന് ലിബർട്ടി മറുനാടനോട് വെളിപ്പെടുത്തിയിരിക്കുന്നു
ദിലീപിന്റെ അമ്മ വളരെ ക്രൂരമായാണ് മഞ്ജുവിനോട് പെരുമാറിയത്. മഞ്ജുവിനുള്ള ഫോൺ വന്നാൽ പോലും അത് ആരാണെന്ന് പരിശോധിച്ച് മാത്രമേ അവൾക്ക് നൽകാറുള്ളൂ. വീട്ടിൽ കരഞ്ഞു കഴിയേണ്ട അവസ്ഥയായിരുന്നു ദിലീപിനോടൊപ്പമുള്ള കാലം. സ്വാതന്ത്ര്യമില്ലാതെ കൂട്ടിലടച്ച അവസ്ഥയായിരുന്നു. ദിലീപിന്റെ അനുജൻ അനൂപും അയാളുടെ ഭാര്യയും മാത്രമാണ് മഞ്ജുവിനോട് അല്പമെങ്കിലും നല്ല നിലയിൽ പെരുമാറിയത്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗത്തിനെതിരെ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച അനൂപിന്റെ മൊഴിയിൽ മഞ്ജു മദ്യപാനിയാണെന്ന് അറിയില്ലെന്ന് മറുപടി പറഞ്ഞിരുന്നു. പലവട്ടം മദ്യപിച്ച് വീട്ടിൽ വരാറുണ്ടെന്നും വീട്ടിൽ എല്ലാവർക്കും അത് അറിയാമെന്നും മൊഴി നൽകാൻ അഭിഭാഷകൻ ആവശ്യപ്പെട്ടിട്ടും എനിക്കറിയില്ല, ഞാൻ കണ്ടിട്ടില്ല എന്നായിരുന്നു അനൂപിന്റെ മൊഴി. ഇത് തന്നെ മഞ്ജുവിന്റെ സ്വഭാവ മഹിമക്ക് ഉദാഹരണമാണ്.
ദീലീപിനോട് എനിക്ക് വൈരാഗ്യമുണ്ടെന്നത് സത്യം തന്നെയാണെന്ന് മുൻ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ പ്രസിഡണ്ടും നിലവിൽ ഉപദേശക സമിതി അംഗവുമായ ബഷീർ പറയുന്നു. താൻ പ്രസിഡണ്ടായിരുന്ന സംഘടന പൊളിച്ചത് ദിലീപാണ്. പ്രൊഡ്യൂസർമാരും വിതരണക്കാരും ചേമ്പറും ദിലീപിനെതിരെ തിരിഞ്ഞപ്പോൾ സഹായിച്ചത് താൻ മാത്രമായിരുന്നു. ദിലീപിനെ ഉൾപ്പെടുത്തി സിനിമ എടുക്കരുതെന്ന് വിലക്കുണ്ടായപ്പോൾ താൻ അയാളെ ചേർത്ത് ഫിലിം എടുത്ത ഒരേ ഒരാൾ താനായിരുന്നു.
എന്നാൽ ദിലീപ് പിന്നീട് ചെയ്തത് പുതിയ സംഘടനയുണ്ടാക്കി തന്നെ വഞ്ചിക്കുകയായിരുന്നു. ആറ് മാസം വരെ തന്റെ തീയ്യേറ്ററുകൾ അടച്ചു പൂട്ടേണ്ട അവസ്ഥയും വന്നു. എന്നാൽ എല്ലാറ്റിനും ദൈവം ദിലീപിന് ശിക്ഷ കൊടുത്തുകൊണ്ടിരിക്കയാണ്. ദിലീപ് വിശഷ്വസിച്ച ആൾ തന്നെ ഇപ്പോൾ പൊലീസിന് എല്ലാ വിവരവും തെളിവുകളും നൽകുന്നു. രഹസ്യങ്ങൾ സൂക്ഷിക്കാൻ ദിലീപ് നിയോഗിച്ച ആൾ തന്നെയാണ് ശിക്ഷ നേടിക്കൊടുക്കാൻ ഇറങ്ങിയിട്ടുള്ളത്.
കേസിന്റെ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയോട് താൻ പറഞ്ഞിരുന്നു. മമ്മൂട്ടി ഇടപെട്ടാൽ കേസ് തേഞ്ഞുമാഞ്ഞു പോകും. അതോടെ മുഖ്യമന്ത്രിക്ക് തന്നോട് നീരസമുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞിട്ടും അന്നത്തെ ഡി.ജി.പി. അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇപ്പോൾ മുഖ്യമന്ത്രിയും ഡി.ജി.പി.യും ക്രൈംബ്രാഞ്ചുമെല്ലാം ഒറ്റക്കെട്ടായി കേസ് സജീവമാക്കുകയാണ്. കുറ്റവാളി ആരായാലും ശിക്ഷ നേടിക്കൊടുക്കമെന്ന കാര്യത്തിൽ പൊലീസ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ബഷീർ പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടോടെ അന്വേഷണം പൂർവ്വാധികം ശക്തി പ്രാപിക്കുന്നുണ്ട്. അന്വേഷണം മറ്റു ചിലരിലേക്കും എത്തുമെന്നും സൂചനയുണ്ട്. ചലച്ചിത്ര മേഖലയിലെ നിരവധി പേരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന സമീപനമാണ് ദിലീപ് സ്വീകരിച്ചതെന്നും അതിന് അദ്ദേഹത്തിന് ദൈവം വലിയ ശിക്ഷ നൽകുമെന്നും ബഷീർ ആവർത്തിച്ചു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രായഭേദമന്യേ പ്രേക്ഷകരുടെ മനസിലിടം നേടിയ താരപ്രതിഭയാണ് മോഹൻലാൽ. വർഷങ്ങളായി പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താരം ഇന്നും തന്റെ അഭിനയസപര്യ തുടരുന്നു. മോഹൻലാൽ സിനിമകൾ...
പ്രേമം എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിലാണ് അനുപമ പരമേശ്വരൻ അരങ്ങേറ്റം കുറിച്ചത്. പ്രേമത്തില്‍ മേരി എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു അനുപമ...
മലയാള സിനിമയിലെ യുവഗായകനും അഭിനേതാവും സംവിധായകനുമാണ് വിനീത് ശ്രീനിവാസൻ. ഒരു പച്ചയായ സിനിമാക്കാരൻ. താര പുത്രനെന്ന ലേബലില്ലാതെ , തന്റെ കഠിനാധ്വാനവും...
നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ...