കോടതി വിധി വന്നതോടെ ജിലു ജോസഫ് പ്രതികരിക്കുന്നു … ജിലു ജോസഫിനോടുള്ള ചോദ്യങ്ങൾക്കു എല്ലാം മറുപടി ഇതാ..
മാഗസിൻ കവറിൽ മാറ് മറയ്ക്കാതെ സ്വന്തമല്ലാത്ത കുഞ്ഞിനെ മുലയൂട്ടുന്ന രീതിയിൽ എത്തിയതോടെയാണ് ജിലു ജോസഫ് പ്രശസ്തയായത്. അതോടെ സദാചാര വാദികൾ തലപൊക്കി. സമൂഹമാധ്യമങ്ങളിലും ചാനൽ ചർച്ചകളിലും ജിലു ജോസെഫിന്റെ പ്രവർത്തി വലിയ ചർച്ചയായി. മുഖചിത്രത്തിനെതിരെ കേസ് വന്നതോടെ വിവാദങ്ങൾ കനത്തു. ആരോപണങ്ങളെയെല്ലാം തള്ളി അത് അശ്ലീലമല്ല എന്ന കോടതി വിധി വന്നതോടെ ജിലു ജോസഫ് പ്രതികരിക്കുകയാണ്.
താൻ അങ്ങനെ പോസ് ചെയ്തതായിരുന്നില്ല ആരുടേയും പ്രശനം എന്നാണ് എഴുത്തുകാരിയും നടിയും കൂടിയായ ജിലു ജോസഫ് പറയുന്നത്. “സദാചാരത്തെ ചോദ്യം ചെയ്തു എന്നതാണ് ഞാൻ നേരിട്ട പ്രശനം. ശരീരംഎപ്പോളും നാണക്കേടിലും പേടിയിലും പൊതിഞ്ഞു നടക്കേണ്ടതാണെന്നാണ് നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. കാറ്റത്ത് സാരിയുടെ തുമ്പൊന്നും പൊങ്ങിയാൽ തീരുന്നതാണോ സ്ത്രീയുടെ ജീവിതം? ഒരിക്കലും അല്ല. അങ്ങനെ നമ്മൾ വിശ്വസിക്കുന്നത് കൊണ്ടാണ് പീഡനത്തിനിരയായ പെൺകുട്ടികൾ എന്നും ഇരകളായി ഇരിക്കുന്നത്. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം ആരെങ്കിലും കണ്ടാൽ ജീവിതം തീർന്നു പോകുമെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം സ്ത്രീകളും . അവരങ്ങനെ വിചാരിച്ചോട്ടെ .
മുലയൂട്ടൽ കവറിലൂടെ ഒരു നല്ല സന്ദേശം കൊടുത്തു, കുറച്ചു പേര് ആ ചിത്രം കണ്ടു ,ചിത്രത്തിലെ അശ്ലീലം കണ്ടു. അതിൽ മാത്രം ഫോക്കസ് ചെയ്തു. അതിനകത്തു ഒരുപാട് ലേഖനങ്ങൾ ഉണ്ടായിരുന്നു. അതിൽ ഏതെങ്കിലും നല്ലതുണ്ടോയെന്നു എത്രപേർ ചിന്തിച്ചു? ജിലു ജോസഫ് ചോതിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...