മുമ്പ് തന്റെ ശബ്ദത്തെ പലരും വല്ലാതെ കളിയാക്കിയിരുന്നു. എന്റെ വോയിസ് കേള്‍ക്കുമ്പോള്‍ ആളുകള്‍ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്, അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയില്‍ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ്; ലെന പറയുന്നു

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കെജിഎഫ്2. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. കെജിഎഫില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമാണ് രവീണ ടണ്ടന് അവതരിപ്പിച്ച പ്രധാനമന്ത്രിയുടേത്.
മലയാളത്തില്‍ ഈ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരിക്കുന്നത് നടി ലെനയാണ്. കെജിഎഫ് പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. മുമ്പ്് തന്റെ ശബ്ദത്തെ പലരും വല്ലാതെ കളിയാക്കിയിരുന്നു. എന്റെ വോയിസ് കേള്‍ക്കുമ്പോള്‍ ആളുകള്‍ എന്ത് ശബ്ദമാണ് എന്ന് ചോദിച്ചിട്ടുണ്ട്.
അവിടെ നിന്ന് കെജിഎഫ് പോലൊരു സിനിമയില്‍ ശബ്ദ സാന്നിധ്യമായി പങ്കെടുക്കാന്‍ കഴിഞ്ഞു എന്നത് വലിയൊരു ക്രെഡിറ്റാണ് എനിക്ക്. സിനിമ കണ്ട ശേഷം പലരും തന്നെ സ്ക്രീനില്‍ കണ്ടപോലെ തോന്നി എന്ന് പറഞ്ഞു. കെജിഎഫ് 2 ശരിക്കും ഒരു ബ്രില്ലിയന്റ് സിനിമയാണ്.
കുറെ ദിവസങ്ങളെടുത്താണ് ഞാന്‍ ഡബ്ബ് ചെയ്തത്. ഒരു മലയാള സിനിമയിലും ഇങ്ങനെ പറയേണ്ടി വരുമെന്ന് തോന്നുന്നില്ല. എല്ലാം പഞ്ച് ഡയലോഗ്സ് ആണ്. അതിന്റെ എല്ലാ ക്രെഡിറ്റും ശങ്കര്‍ രാമകൃഷ്ണനാണെന്നും ലെന കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ പ്രശസ്തനായ വ്ളോഗർമാരിൽ ഒരാളാണ് കാർത്തിക് സൂര്യ. ലൈഫ് സ്റ്റൈൽ വ്ളോഗിംഗിന്റെ കേരളത്തിലെ തുടക്കക്കാരിൽ ഒരാൾ. ഇന്ന് അവതാരകനായും മലയാളികൾക്ക് സുപരിചിതനാണ്...
സിനിമകളുടെ ലാഭനഷ്ട കണക്ക് എല്ലാ മാസവും പുറത്തു വിടുമെന്ന തീരുമാനം പിൻവലിച്ചതായി അറിയിച്ച് നിർമ്മാതാക്കളുടെ സംഘടന. കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി...
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത്. ക്വട്ടേഷൻ...