മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. സമൂഹമാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും കൃഷ്ണകുമാറിന്റെ വീട്ടുവിശേഷങ്ങളാണ്. പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന നടന്റേയും കുടുംബാംഗങ്ങളുടേയും ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്.. മൂത്തമകള്‍ അഹാന കൃഷ്ണ ഇതിനോടകം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിക്കഴിഞ്ഞു.
ഇഷാനിയും ഹന്‍സികയും സിനിമകളില്‍ മുഖം കാണിച്ചു, ദിയ കൃഷ്ണ മാത്രമാണ് ഇപ്പോള്‍ സിനിമയിലേക്ക് എത്താത്തത് എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഈ താരവും.അതുപോലെ അദ്ദേഹത്തിന്റെ ഭാര്യ സിന്ധുകൃഷ്ണയും പ്രേക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയാണ്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള സിന്ധുവിനെ പ്രേക്ഷകര്‍ അടുത്തറിയുന്നതും ഇതുവഴിയാണ്.
തന്റെ പഴയകാല ഓര്‍മ്മകള്‍ പങ്കുവെച്ചും കുക്കിംഗ് വീഡിയോകളുമായി എല്ലാം സിന്ധുകൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ സിന്ധു കൃഷ്ണയുടെ പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
ആരാധകര്‍ തന്നോടായി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കവെ ആയിരുന്നു സിന്ധു തന്റെ നാല് പെണ്മക്കളേയും പ്രസവിച്ച കഥ വളരെ ചുരുക്കി പറഞ്ഞത്. ഇഞ്ചക്ഷന് വരെ പേടിയുള്ള തനിക്ക് ഈ നാല് പ്രസവവും എങ്ങനെ കഴിഞ്ഞുപോയി എന്ന് അറിയില്ല എന്നാണ് താരം പറയുന്നത്. പിന്നെ എത്രയൊക്കെ പേടിയുണ്ടായാലും ആ അവസ്ഥയിലൂടെ കടന്നു പോകണം എന്നതാണ് യാഥാര്‍ത്ഥ്യം അപ്പോള്‍ എവിടെ നിന്നാണ് ഒരു ശക്തി നമ്മളിലേക്ക് വരിക എന്ന് നമുക്ക് പോലും മനസ്സിലാകില്ല.
എന്നും സിന്ധു പറയുന്നു. അതുപോലെ നാല് പേരുടെ പ്രസസവും വളരെ വ്യത്യസ്തമായിരുന്നു. അഹാനയെ ഗര്‍ഭിണിയായിരുന്ന സമയത്ത് ആണ്‍കുട്ടിയായിരിക്കുമെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ആണ്‍കുഞ്ഞിന്റെ പേരുകളായിരുന്നു കണ്ടുപിടിച്ചത്. എയില്‍ വരുന്ന പേരുകളെക്കുറിച്ച് ആലോചിച്ചപ്പോഴാണ് അഹാന എന്ന പേരിട്ടത് എന്നും പറഞ്ഞ സിന്ധു കൃഷ്ണ ഇതിനെ കുറിച്ച് വിശദമായൊരു വീഡിയോ പിന്നീട് പങ്കുവെയ്ക്കാം എന്നും പ്രേക്ഷകരെ അറിയിച്ചു.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
മലയാളികൾക്ക് മോഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും പ്രിയപ്പെട്ടതാണ്. പ്രണവിന്റെയും സുചിത്രയുടെയും വിശേഷങ്ങൾ വൈറലാകുന്നതുപോലെ അദ്ദേഹത്തിന്റെ മകൾ വിസ്മയയുടെ വിശേഷങ്ങളും വൈറലായി മാറാറുണ്ട്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...