‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’; ഞെട്ടിച്ച് ഗായിക അഭയ ഹിരൺമയി

ഐഎഫ്എഫ്കെ വേദിയിൽ റിമ കല്ലിങ്കൽ നടത്തിയ സംഭാഷണ വിഡിയോക്കു താഴെ വലിയ രീതിയിലുള്ള സദാചാര ആക്രമണമാണ് ആക്രമണമാണ് നടക്കുന്നത്. വസ്ത്രധാരണത്തിന്റെ പേരിലാണ് നടിയ്ക്ക് സൈബർ ആക്രമണം രൂക്ഷമായത്. ഇതിന് പിന്നാലെ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് എത്തിയത്. ഇപ്പോഴിതാ റിമയ്ക്ക് പിന്തുണയുമായി ഗായിക അഭയ ഹിരൺമയി.
മിനി സ്കർട്ട് ധരിച്ചുള്ള മിറർ സെൽഫി പങ്കുവച്ചുകൊണ്ടാണ് അഭയ ഐക്യദാർഢ്യം അറിയിച്ചത്. ‘തൂക്കിക്കൊല്ലാതിരിക്കാൻ പറ്റുവോ? ഇല്ല അല്ലേ’ എന്ന് ചിത്രത്തിനൊപ്പം അഭയ ഹിരണ്മയി കുറിച്ചു.
റിമയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. മിനി സ്കര്‍ട്ട് ധരിച്ച് സുഹൃത്തിനൊപ്പമിരിക്കുന്ന ചിത്രം പങ്കുവച്ചായിരുന്നു രഞ്ജിനി ഹരിദാസിന്റെ പ്രതിഷേധം.
രാജ്യാന്തര കൊച്ചി റീജിയണല്‍ ചലച്ചിത്രമേളയുടെ ഭാഗമായി നടത്തിയ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തതിന് പിന്നാലെയാണ് റിമയ്ക്ക് വസ്ത്രത്തിന്റെ പേരില്‍ സൈബര്‍ അധിക്ഷേപം നേരിട്ടത്. മിനി സ്കര്‍ട്ട് ധരിച്ചായിരുന്നു റിമ പരിപാടിക്കെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ വിവിധ യൂട്യൂബ് ചാനലുകളില്‍ പോസ്റ്റ് ചെയ്തതോടെയാണ് സൈബര്‍ അധിക്ഷേപം തുടങ്ങിയത്.
മാന്യമായി വസ്ത്രം ധരിച്ചുകൂടെ.., സിനിമയിലെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കാന്‍ വന്നപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം കണ്ടോ? തുടങ്ങിയ സദാചാര കമന്റുകളാണ് ഏറെയും. ഇതാദ്യമായല്ല വസ്ത്രധാരണത്തിന്റെ പേരില്‍ റിമ വിമര്‍ശനം നേരിടുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു അവതാരകയും റേഡിയോ ജോക്കിയുമായ ആർജെ അഞ്ജലിയ്ക്കെതിരെ കടുത്ത വിമർശനം ഉയർന്ന് വന്നിരുന്നത്. ഇപ്പോഴിതാ അഞ്ജലിയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഗീതി...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയതാരജോഡികളായി മാറിയ താരങ്ങളാണ് മനോജ് കെ ജയനും ഉർവശിയും. ഇരുവരും ജീവിതത്തിലും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് സന്തോഷം...
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...