കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ്! മാളത്തിലൊളിച്ച് അഡാർ നീക്കം, ഒളിവിലിരുന്ന് ആ ലക്ഷ്യത്തിലേക്ക്.. സായ് യുടെ വമ്പൻ കളി പുറത്ത്

ഒരു വശത്ത് ദിലീപിനെ പൂട്ടാനുള്ള തെളിവുകൾ പരമാവധി ശേഖരിക്കാനുള്ള ഓട്ടത്തിലാണ് അന്വേഷണ സംഘം. അതിനിടെ ക്രൈം ബ്രാഞ്ചിനെ പോലും ഞെട്ടിച്ച് കൊണ്ട് നിർണ്ണായക നീക്കം നടത്തി സായ് ശങ്കർ. കേസ് അന്വേഷണത്തിന്റെ ഭാഗമായി തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണം തുടക്കം മുതല്‍ തന്നെ ആരോപിക്കുന്ന ഒരാളാണ് സായ് ശങ്കർ. ഇപ്പോഴിതാ ഈ ആരോപണം ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുകയാണ് സായ് ശങ്കർ. ദിലീപിന്റെ ഫോണില്‍ നിന്നും വിവരങ്ങള്‍ മായ്ച്ച സംഭവുമായി ബന്ധപ്പെട്ടാണ് പൊലീസ് സായ് ശങ്കറിനെ ലക്ഷ്യമിടുന്നത്.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് സായ് ശങ്കറിന്റെ ആരോപണം. ഇതിന്റെ ഭാഗമായി തനിക്കെതിരെ തുടരെ തുടരെ കേസുകളെടുക്ക സാഹചര്യമാണുള്ളതെന്നും സായ് ശങ്കർ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ പറയുന്നു. കോഴിക്കോട്ടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിലെ മുന്‍കൂർ ജാമ്യാപേക്ഷയിലാണ് സായ് ശങ്കർ ഇക്കാര്യങ്ങള്‍ കൂടി അറിയിച്ചത്.
ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രനെതിരായിട്ടാണ് സായ് ശങ്കർ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരായില്ലെങ്കില്‍ നിരന്തരം കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് മോഹനചന്ദ്രന്‍ പറഞ്ഞുവെന്നാണ് സായ് ശങ്കർ അവകാശപ്പെടുന്നത്. ഇതിനിടെ തന്നെയാണ് എസ്പി മോഹനചന്ദ്രന്റേയും സായി ശങ്കറിന്റെ സുഹൃത്തിന്റേതുയം ഫോണ്‍സംഭാഷണവും പുറത്ത് വരുന്നത്
എന്താണ് പൊലീസ് പീഡനമെന്ന് കാണിച്ചല്ലേ പറ്റൂ എന്ന് എസ്പി പറയുന്ന സംഭാഷണമാണ് പുറത്ത് വന്നതെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ കണ്ടെത്താനാകുമെന്നും സംഭാഷണത്തില്‍ പരാമർശിക്കുന്നുണ്ട്. ഈ സംഭാഷണങ്ങളടങ്ങിയ പെന്‍ഡ്രൈവ് സായ് ശങ്കർ കോടതിയില്‍ ഹാജരാക്കിയിട്ടുമുണ്ട്.
നേരത്തെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചും സായ് ശങ്കർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദിലീപിനെതിരെ മൊഴി നല്‍കാന്‍ ബൈജു പൌലോസ് ഭീഷണിപ്പെടുത്തിയെന്നാണ് സായ് കൃഷ്ണ ആരോപിച്ചത്.
അതേസമയം, കേസില്‍ നിർണ്ണായക തെളിവായി മാറിയേക്കാമായിരുന്നു ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് കോഴിക്കോട് സ്വദേശിയും സൈബർ വിദഗ്ധനുമായ സായ് ശങ്കർ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കർ തെളിവുകള്‍ നശിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. 2022 ജനുവരി 29 മുതല്‍ 31 വരേയുള്ള തിയ്യതികളിലായിരുന്നു ഇത്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കോടതി നിർദ്ദേശിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിലൊരു നീക്കം ഉണ്ടായത്. തെളിവുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കർ ഉപയോഗിച്ചത് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ആണെന്നും പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...