സോഷ്യല്‍ മീഡിയയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് റിട്ട.എസ്പി ജോര്‍ജ് ജോസഫ്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. കേസിലെ അന്വേഷണത്തിന് കൂടുതല്‍ സമയം അനിവാര്യമാണെന്നാണ് ജോര്‍ജ് ജോസഫ് പറയുന്നത്. അന്വേഷണ സംഘത്തിന്റെ ആവശ്യം തീര്‍ച്ചയായും നീതീകരിക്കാന്‍ കഴിയുന്ന ഒരു കാര്യമാണ്. കുറേ ദിവസമായ ഞാന്‍ ഇക്കാര്യം പറയുന്നുണ്ട്. മാധ്യമങ്ങളിലൂടെയൊക്കെ എന്തൊക്കെ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം വിശദമായ അന്വേഷിക്കാനുള്ള സമയം ഉദ്യോഗസ്ഥന്മാര്ക്ക് ആവശ്യമുണ്ട്.
ചുമ്മാ എന്തെങ്കിലും റിപ്പോര്‍ട്ട് എഴുതിക്കൊടുത്താല്പ്പോരല്ലോ? അതുകൊണ്ട് തന്നെയാണ് ഈ പതിനഞ്ച് വരേയുള്ള സമയം പോരെന്ന് ഞാന്‍ മുമ്പ് പലതവണ പറഞ്ഞത്. തുടരന്വേഷണത്തിനായി മൂന്ന് മാസം കൂടി നീട്ടി നല്‍കുന്നതായിരിക്കും ഉചിതം. നിരവധി വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും വിവരങ്ങള്‍ പുറത്ത് വന്നേക്കാം. അങ്ങനെ കിട്ടുന്ന വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയും തെളിവുകള്‍ കോടതിയില്‍ ഹാജരാക്കുകയും വേണം.
അല്ലാതെ ഇങ്ങനെ ഒരു സ്റ്റേറ്റ്മെന്റ് കേട്ടയുടനെ അന്വേഷണം തീര്‍ന്നെന്ന് വിചാരിക്കാന്‍ സാധിക്കുമോ?, മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഓരോന്നായി വെളിയിലേക്ക് വരികയാണ്. അതിന്റെയെല്ലാം ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ വേണം. എന്നാല്‍ അല്ലേ പൊലീസിന് കുറ്റചാര്‍ജ് കൊടുക്കാന്‍ സാധിക്കുകയുള്ളു. അതുമാത്രമല്ല, മൊബൈലില്‍ നിന്നും പുറത്ത് വരുന്ന കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ട്. കോടതിയില്‍ നിന്നും ചില രേഖകള്‍ വെളിയില്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്. അവരെ ചോദ്യം ചെയ്യുകയും സാക്ഷിയാക്കുയും വേണം. കേസുമായി ബന്ധപ്പെട്ട ചെറിയ കാര്യത്തിന് തന്നെ എത്ര ദിവസം എടുക്കും.
അതുകൊണ്ട് തന്നെ ഇതൊന്നും പെട്ടെന്ന് പൂര്‍ത്തിയാക്കി കൊടുക്കാന്‍ സാധിക്കില്ല. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട സമയപരിധി കോടതി അനുവദിച്ച് കൊടുക്കണം. ഒരു മൂന്ന് മാസം കൂടി കൊടുത്താല്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ സാധിച്ചേക്കുമെന്നാണ് എന്റെ കണക്ക് കൂട്ടല്‍. സമയപരിധി പാലിച്ചില്ലാ എന്നുള്ളത് ഒരിക്കലും ഒരു വീഴ്ചയായി കാണാന്‍ സാധിക്കില്ല. അന്വേഷണം പൊലീസിന്റെ കയ്യിലാണ്. ഒരു കേസിലെ അന്വേഷണം അറിയാത്ത ആള്‍ക്ക് സമയപരധി പറയാന്‍ സാധിക്കില്ല.
ദിലീപിനെ പോലെ ഒരാളെ ചോദ്യം ചെയ്യണമെങ്കില്‍ എത്ര ദിവസം വേണ്ടി വരും. അയാള്‍ ഒരു കാര്യത്തിനും ഉത്തരം നല്‍കില്ല, അല്ലെങ്കില്‍ വഴങ്ങില്ല. ആ മൂന്ന് ദിവസം കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥന് വേറെ വല്ല കാര്യങ്ങളും അന്വേഷിക്കാന്‍ സാധിക്കുമോ. കുറ്റചാര്‍ജ് ചിലപ്പോള്‍ ഒരു അഞ്ഞൂറ് പേജോ, ആയിരം പേജോ ഒക്കെയോ കാണുകയുള്ളു. പക്ഷെ അതിന് എത്ര സമയമെടുക്കും. ഒന്നോ രണ്ടോ വര്‍ഷം എടുത്തെന്ന് വരും. ഈ കേസില്‍ തന്നെ സായി ശങ്കര്‍ ഒളിവിലാണ്. അയാളെ കണ്ടെത്തി കഴിഞ്ഞാല്‍ അയാളെ ചോദ്യം ചെയ്തതിന് ശേഷമുള്ള വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയല്ലേ കുറ്റചാര്‍ജ് കൊടുക്കാന്‍ സാധിക്കുകയുള്ളഊ.
ഉദ്ദേശിക്കുന്നത് പോലെ കാര്യങ്ങള്‍ നടന്നാല്‍ മൂന്ന് മാസത്തിനുള്ളില്‍ കേസ് തീര്‍ക്കാം. എത്രയോ പേരെ ചോദ്യം ചെയ്യാനുണ്ട്. കാവ്യാ മാധവനേയും മറ്റൊരു നടിയേയും ചോദ്യം ചെയ്യണ്ടേ. ചോദ്യം ചെയ്യലിനായി അവര്‍ വരേണ്ടതുണ്ട്. അവരിപ്പോള്‍ വിദേശത്തൊക്കെ ആയിരിക്കും. ഈ പതിനഞ്ച് ദിവസത്തിനുള്ളില്‍ ഇതെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കാര്യമല്ല എന്നും ജോര്‍ജ് ജോസഫ് പറയുന്നു.
അതുപോലെ തന്നെ കേസിന്റെ സ്വഭാവം വെച്ച് രാമന്‍പ്പിള്ള വക്കീലിന് ഇനി ആ കേസിലേയ്ക്കോ ഹൈക്കോടതിയിലേയ്ക്കോ ട്രയല്‍ കോടതിയിലോ പോകാനുള്ള സാധ്യത കുറവാണ്. കാരണം രാമന്‍പ്പിള്ള ഈ കേസിനകത്ത് നോട്ടീസ് കൈപ്പറ്റിയ വ്യക്തിയാണ്. അതിനകത്ത് പ്രതിസ്ഥാനത്തേയ്ക്ക് പോകാനുള്ള സാധ്യതയും ഏറെ കൂടുതലാണ്.
അതുകൊണ്ടുതന്നെ ട്രയല്‍ കോടതിയില്‍ രാമന്‍പ്പിള്ളയുടെ ജൂനിയേഴ്സ് ആരെങ്കിലും ആയിരിക്കും കേസ് വാദിക്കുക. ഹൈക്കോടതിയിലും രാമന്‍പ്പിള്ള പിന്‍വാങ്ങി നില്‍ക്കുന്നുവെന്നാണ് പറയുന്നത്. എന്തായാലും ഈ കേസിന്റെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ ഈ കേസിനകത്ത് 50-50 ചാന്‍സേ ഞാന്‍ കാണുന്നുള്ളൂ. കാരണം പ്രതികളെല്ലാം വെളിയിലായി. പ്രതികള്‍ക്കെല്ലാം പരസ്പരം കാണാം. പ്രതികള്‍ക്കെല്ലാം തമ്മില്‍ സംസാരിക്കാം. വേണമെങ്കില്‍ ദിലീപുമായി ബന്ധപ്പെടാം. അതുകൊണ്ടു തന്നെ വളരെ ശ്രദ്ധയോടെ വേണം പോലീസ് മുന്നോട്ട് പോകാനെന്നും അദ്ദേഹം പറയുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...