
Malayalam
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു
ഗുരുതരാവസ്ഥയില്‍ കഴിയുന്ന ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു

കഴിഞ്ഞ ദിവസമായിരുന്നു ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സയിലുള്ള തിരക്കഥാകൃത്ത് ജോണ്‍ പോളിന് സഹായം അഭ്യര്‍ത്ഥിച്ച് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ അനുവദിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജോണ്‍ പോളിന് സഹായം നല്‍കാനാകുന്നവര്‍ മകളുടെ ഭര്‍ത്താവ് ജിജി അബ്രഹാമിന്റെ അക്കൗണ്ടിലേക്ക് സഹായം അയയ്ക്കണമെന്ന് സുഹൃത്തുക്കള്‍ അഭ്യര്‍ഥിച്ചിരുന്നു.
എറണാകുളം ലിസി ആശുപത്രിയിലാണ് അദ്ദേഹം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. പ്രൊഫ. എം.കെ. സാനു, പ്രൊഫ. എം. തോമസ് മാത്യൂ, ഫാ. തോമസ് പുതുശ്ശേരി, എം. മോഹന്‍, സി.ഐ.സി.സി. ജയചന്ദ്രന്, പി. രാമചന്ദ്രന്, അഡ്വ. മനു റോയ്, സി.ജി രാജഗോപാല്‍, ജോണ്സണ് സി. എബ്രഹാം തുടങ്ങിയവരാണ് സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയത്. രണ്ടു മാസത്തോളമായി ജോണ്‍ പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ജിബി അബ്രഹാമിന്റെ എസ്.ബി.ഐ. കാക്കൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും പണം അയക്കാം.അക്കൗണ്ട് നമ്പര്‍: 67258022274. ഐ.എഫ്.എസ്.സി: SBIN 0070543. 9446610002 എന്ന നമ്പറിലേക്ക് ഗൂഗിള്‍ പേ ആയും സഹായങ്ങള്‍ നല്‍കാം.
മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി എന്നിവര്‍ പ്രധാന വേഷത്തിലെത്തി സൂപ്പര്‍ഹിറ്റായി മാറിയ ചിത്രമാണ് കിലുക്കം. ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണിത്. ഇപ്പോഴിതാ...
മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് നടനും സംവിധായകനുമായ ലാൽ. അടുത്തിടെ ഒരു ഇന്റർവ്യൂവിൽ നടൻ സിനിമകളിലെ സ്ക്രിപ്റ്റുകളിൽ കൈകടത്തുന്നതിനെ കുറിച്ച് സംസാരിച്ചത്...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
ഇപ്പോൾ പ്രേക്ഷകർക്കേറെ സുപരിചിതയാണ് രേണു. കൊല്ലം സുധിയുടെ മരണശേഷമാണ് രേണുവിനെ മലയാളികൾ കൂടുതൽ തിരിച്ചറിയാൻ തുടങ്ങിയത്. പിന്നാലെ കടുത്ത വിമർശനങ്ങളും രേണുവിനെതിരെ...
പ്രേക്ഷകർക്കേറെ സുപരിചിതനായ തിരക്കഥാകൃത്ത് ആണ് അഭിലാഷ് പിള്ള. ഇപ്പോഴിതാ സിനിമ നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെച്ചിരിക്കുകയാണ് അഭിലാഷ് പിള്ള. പുതിയ സിനിമ...